Monday , May 16 2022
Breaking News

സഞ്ചരിക്കുന്ന ചിത്രയാത്രാ പര്യടനം അവസാനിച്ചു; തുളുനാട്ടില്‍ ചര്‍ച്ചയായി സംസ്ഥാന സര്‍ക്കാരിന്റെ വികസനഗാഥകള്‍

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വ വീഡിയോ പ്രദര്‍ശനവുമായി സഞ്ചരിക്കുന്ന ചിത്രയാത്രയുടെ പര്യടനം അവസാനിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം ഒരുക്കിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ വിവിധ മേഖലകളില്‍ നാടിന്റെയും ജനങ്ങളുടെയും ഹൃദയം തൊട്ടറിഞ്ഞായിരുന്നു പര്യടനം. സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യവികസനം, സുഭിക്ഷ കേരളം , പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യമേഖലയിലെ ആശുപത്രി നവീകരണം, ലൈഫ് മിഷന്‍ , ഹരിത കേരളം, കോവിഡ് കാലത്തെ ആരോഗ്യസുരക്ഷ തുടങ്ങിയ പദ്ധതികളുടെ ഹ്രസ്വ വീഡിയോകളുടെ പ്രദര്‍ശനത്തിനൊപ്പം പൊതുജനങ്ങള്‍ക്കിടയില്‍ വികസന ബോധ്യമുണ്ടാക്കാനും പര്യടനം കൊണ്ട് സാധിച്ചു. ഫെബ്രുവരി 21നാണ് മൊബൈല്‍ വീഡിയോ വാഹനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. അഞ്ച് ദിവസങ്ങളിലായി അമ്പത് പ്രദേശങ്ങളില്‍ മൊബൈല്‍ വാഹനം പര്യടനം പൂര്‍ത്തിയാക്കി. അവസാന ദിനമായ വെള്ളിയാഴ്ച്ച അരിക്കാടി, കട്ടത്തടുക്ക, അംഗഡിമുഗര്‍, പെര്‍മുഡെ, ധര്‍മ്മത്തടുക്ക, കണിയാല ജംഗ്ഷന്‍, ബയര്‍പടവ്, ചിപ്പര്‍പടവ്, പൈവളികെ, ജോഡുക്കല്ലു, സോങ്കല്ലു, കൈക്കമ്പ, കടമ്പൂര്‍, ബായിക്കട്ട എന്നിവിടങ്ങളില്‍ പര്യടനം നടത്തി.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …