Friday , February 26 2021
Breaking News

സര്‍ക്കാര്‍ വൃദ്ധസദനത്തിലെ താമസക്കാരന്‍ അന്തരിച്ചു

കാസര്‍കോട് ഗവ.വൃദ്ധസദനത്തിലെ അന്തേവാസിയായ അഷ്‌റഫ് (68) നവംബര്‍ ഏഴിന് നിര്യാതനായി. 2020 ജൂലൈ 18 ന് സ്ഥാപനത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ സ്വദേശം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എന്നാണ് പറഞ്ഞിരുന്നതെങ്കിലും അവകാശികളെക്കുറിച്ചോ ബന്ധു ക്കളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ലാത്തതിനാല്‍ മൃതദേഹം കാസറകോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതന് ബന്ധുക്കളോ അവകാശികളോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം കാസര്‍കോട് പരവനടുക്കത്തുള്ള സര്‍ക്കാര്‍ വൃദ്ധസദനവുമായി ബന്ധപ്പെടണം. അല്ലാത്തപക്ഷം അവകാശികളില്ല എന്ന ധാരണയില്‍ അടക്കം ചെയ്യും. ഫോണ്‍ 04994 239276, 9846725915

RANDOM NEWS

വിഷം കലര്‍ന്ന ഐക്‌സ്‌ക്രീം കഴിച്ച് മരിച്ച അഞ്ചുവയസുകാരന് പിന്നാലെ മാതൃസഹോദരിയും മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട് : വിഷം കലര്‍ന്ന ഐസ്‌ക്രീം അബദ്ധത്തില്‍ കഴിച്ച് മരിച്ച അദ്വൈതിന് പിന്നാലെ മാതൃസഹോദരിയും മരണത്തിനു കീഴടങ്ങി. .പരിയാരം കണ്ണൂര്‍ …