നീലേശ്വരം നഗരസഭ കുടുംബശ്രീ സിഡിഎസ് ‘സ്ത്രീപക്ഷ നവകേരളം’ പദ്ധതിയുടെ ഭാഗമായി സ്ത്രീസംഗമവും വനിതകളെ ആദരിക്കലും സ്ത്രീധനത്തിനെതിരെ ചുവര്‍ചിത്രരചനയും നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.സുഭാഷ് ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയര്‍ പേഴ്സണ്‍ പി.എം.സന്ധ്യ അധ്യക്ഷത വഹിച്ചു. ക്ഷീരകര്‍ഷകരായ ഗീത മൂലപ്പള്ളി, സരസ്വതി വാഴപ്പന്തല്‍, വി.കെ സ്മിത, മംഗളാ ദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു .കൗണ്‍സിലര്‍മാരായ വി.വി ശ്രീജ, പി.കെ ലത, പി.പി ലത, വി.വി സതി, സെക്രട്ടറി സി. പ്രകാശ് എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ എം. ശാന്ത സ്വാഗതവും പി. ജാനകി നന്ദിയും പറഞ്ഞു. സ്ത്രീധന വിരുദ്ധ ചുവര്‍ചിത്രരചനയ്ക്ക് പി.വി ഗീത തിരിക്കുന്ന്, പി.എ ശ്രുതി എന്നിവര്‍ നേതൃത്വം നല്കി.
