Friday , August 6 2021
Breaking News

സ്ത്രീപീഡന പരാതി തീര്‍ക്കണം : മന്ത്രി എ കെ ശശിന്ദ്രന്‍ ഇടപെട്ടു ; ശബ്ദരേഖ പുറത്ത്

ആലപ്പുഴ : യുവതിയ കടന്നുപിടിച്ച എന്‍ സി പി നേതാവിനെതിരായ കേസ് ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശിന്ദ്രന്‍ ഇടപ്പെട്ടതായി ആരോപണം. മന്ത്രി പെണ്‍കുട്ടിയുടെ അച്ഛനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നു. പരാതിക്കാരിയുടെ പിതാവിനെയാണ് പരാതിക്കാര്യം പറഞ്ഞ് എ കെ ശശിന്ദ്രന്‍ ബന്ധപ്പെട്ടത്.

എന്‍ സി പി സംസ്ഥാന ഭാരവാഹിയാണ് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. പ്രശ്‌നം അടിയന്തരമായി നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സമയത്തു മുതല്‍ ആരംഭിച്ച തര്‍ക്കമാണ് ഈ വിഷയത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക എന്‍സി പി നേതാവാണ്. എന്നാല്‍ പെണ്‍കുട്ടി യുവമോര്‍ച്ച പ്രവര്‍ത്തകയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പെണ്‍കുട്ടി മത്സരിക്കകുയം ചെയ്തിരുന്നു. അന്ന് മുതല്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉപയോഗിച്ചതായി പരാതി ഉണ്ടായിരുന്നു.

അതിനു ശേഷം പെണ്‍കുട്ടി പരാതിയില്‍ പറയുന്ന എന്‍ സി പി നേതാവിന്റെ കടയുടെ സമീപത്തു കൂടി പോകുമ്പോള്‍ അയാള്‍ കടയിലേക്ക് വിളിച്ചുകയറ്റി കയ്യില്‍ പിടിച്ചുവെന്നാണ് പരാതി. കഴിഞ്ഞ 28ാം തീയ്യതിയാണ് ഈ പരാതി കുണ്ടറ പോലീസില്‍ നല്‍കിയത്. എന്നാല്‍ വിഷയം പഠിക്കട്ടെയെന്നായിരുന്നു കുണ്ടറ പോലീസിന്റെ നിലപാട്. ഇതോടെ പെണ്‍കുട്ടി സിറ്റി പോലീസില്‍ അടക്കം പരാതി നല്‍കി. എന്നാല്‍ ഇതുവരെ പോലീസ് നടപടി സ്വീകരിച്ചിട്ടില്ല.

ഇതിനിടയിലാണ് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശശിന്ദ്രന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടത്.

എന്നാല്‍ പാര്‍ട്ടിക്കാര്‍ തമ്മിലുള്ള കുടുംബ പ്രശ്‌നമാണെന്നും ഇരുകൂട്ടരും പാര്‍ട്ടിക്കാരാണെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രി വിളിച്ചതെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …