Saturday , January 29 2022
Breaking News

സ്വത്ത് തര്‍ക്കം : അര്‍ധരാത്രി വീട്ടിന് പെട്രോള്‍ ഒഴിച്ച് തീയ്യിട്ടു ; വീട്ടുടമയുടെ സഹോദരന്‍ അറസ്റ്റില്‍

കുണ്ടാര്‍ : അര്‍ധരാത്രി വീടിന് പെട്രോള്‍ ഒഴിച്ച് തീയ്യിട്ടു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉടന്‍ ഉണര്‍ന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. സംഭവത്തില്‍ വീട്ടുടമയുടെ സഹോദരനെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആദൂര്‍ സിഎ നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സി എച്ച് മുഹമ്മദ് (ബണ്ട്മുഹമ്മദ്-42) ആണ് അറസ്റ്റിലായത്. കുണ്ടാര്‍ പോക്കറടുക്കത്തെ സി എച്ച് ബഷീറിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഫര്‍ണീച്ചറുകളും വയറിങ്ങും കത്തി നശിച്ചു. ആദൂര്‍ എസ് ഐ ഇ രത്‌നാകരനും സംഘവുമാണ് മുഹമ്മദിനെ പിടികൂടിയത് ബഷീറിന്റെ മൂത്ത സഹോദരനാണ് മുഹമ്മദ്. സ്വത്ത് തര്‍ക്കമാണ് അക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …