Monday , April 12 2021
Breaking News

സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കാനൊരുങ്ങി ഡല്‍ഹി. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയെന്ന് അദ്ദേഹം അറിയിച്ചു.

ആദ്യ ഘട്ടത്തിന്റെ ഭാഗമായി 22 ഓളം സര്‍ക്കാര്‍ സ്‌കൂളുകള്‍ ഡല്‍ഹി ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്റെ ഭാഗമാകുമെന്നും അടുത്ത് നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലാ സ്‌കൂളുകളും പദ്ധതിക്ക് കീഴിലാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1000 സര്‍ക്കാര്‍ സ്‌കൂളുകളും 1700 സ്വകാര്യ സ്‌കൂളുകളുമാണ് ഡല്‍ഹിയിലുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും സിബിഎസ്ഇ അഫിലിയേറ്റ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. പുതുതായി രൂപീകരിക്കുന്ന വിദ്യാഭ്യാസ ബോര്‍ഡില്‍ ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഭരണ സമിതിയും ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള ഭരണ സമിതിയും ഉണ്ടായിരിക്കും.

സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണം, പാഠ്യപദ്ധതി പരിഷ്‌കരണം എന്നിവയുടെ പദ്ധതി തയ്യാറാക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ രണ്ട് സമിതികള്‍ രൂപീകരിച്ചിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തിനും പുതിയ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണത്തിനും സര്‍ക്കാര്‍ ബജറ്റില്‍ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.

RANDOM NEWS

ഏപ്രില്‍ 11മുതല്‍ 14 വരെ വാക്‌സിനേഷന്‍ ഉത്സവ് ആയി ആചരിക്കും; പ്രധാനമന്ത്രി

ഡല്‍ഹി: ഏപ്രില്‍ 11 മുതല്‍ 14ാം തീയതി വരെ രാജ്യത്ത് വാക്‌സിനേഷന്‍ ഉത്സവ് ആയി ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കോവിഡ് …