Sunday , November 28 2021
Breaking News

സ്വപ്നയുടെ ജാമ്യം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി നിയമ മന്ത്രാലയത്തിന്റെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും നിയമോപദേശം തേടി. സ്വപ്നയുടെ ജാമ്യം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചേക്കും.

സാങ്കേതിക കാരണങ്ങളാലാണ് സ്വപ്നയുടെ കരുതല്‍ തടങ്കല്‍ കേരള ഹൈക്കോടതി റദ്ദാക്കിയത്. ഒരു വ്യക്തിയെ കരുതല്‍ തടങ്കലില്‍ വെക്കണമെങ്കില്‍ അയാള്‍ പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ ഈ രേഖകള്‍ ഹാജരാക്കുന്നതില്‍ വീഴ്ചയുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സ്വപ്നയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയത്. സ്വപ്നയെ കരുതല്‍ തടങ്കലില്‍ വെക്കുമ്പോള്‍ തന്നെ അവര്‍ എന്‍.ഐ.എ. കേസിലെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തുടരുകയായിരുന്നു. ഇക്കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കരുതല്‍ തടങ്കലില്‍ ഇടപെടാന്‍ കോടതികള്‍ വിസമ്മതിച്ചിരുന്നു. ഏറ്റവും ഒടുവില്‍ കെ.ടി. റമീസിന്റെ കരുതല്‍ തടങ്കലിന് എതിരെ സഹോദരന്‍ കെ.ടി. റൈഷാദ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു. വസ്തുതകള്‍ ഇതാണെന്ന് ഇരിക്കെ സ്വപ്നയ്ക്ക് മാത്രം ഇളവെന്തിന് കേരള ഹൈക്കോടതി അനുവദിച്ചു എന്ന കാര്യത്തില്‍ അവ്യക്തത ഉണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കേസിലെ മറ്റ് പ്രതികളുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കാത്തതിനാല്‍ സ്വപ്നയ്ക്ക് എതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിന് നിയമ ഉപദേശം ലഭിച്ചു.

കരുതല്‍ തടങ്കല്‍ കാലാവധി കഴിയാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. സ്വപ്നയുടെ ജാമ്യം റദ്ദാക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുന്നതിന് ഉളള നടപടികളും അന്വേഷണ ഏജന്‍സികള്‍ ആരംഭിച്ചതായാണ് സൂചന.

RANDOM NEWS

കണ്ണൂര്‍യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി, അപകടമുണ്ടായത് തമിഴ്‌നാട്ടില്‍

ചെന്നൈ: കണ്ണൂര്‍യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി. ട്രെയിനിന്റെ എഞ്ചിനും അതിനു തൊട്ടടുത്തുള്ള ബോഗിയുമാണ് പാളത്തില്‍ നിന്നും തെന്നി മാറിയത്. ഇന്ന് …