Monday , May 16 2022
Breaking News

സ്വര്‍ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍

കാസര്‍കോട് : സ്വര്‍ണവ്യാപാരിയുടെ ഡ്രൈവര്‍ സഞ്ചരിച്ച കാര്‍ മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയില്‍ തടഞ്ഞ് 60 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. കൃത്യത്തില്‍ പങ്കെടുത്ത കണ്ണൂര്‍ പുതിയതെരു സ്വദേശി മുബാറക്ക് (25), കുമ്പള കുണ്ടങ്കാരടക്കയിലെ ഷഹീര്‍ (34) എന്നിവരാണ് പിടിയിലായത്.

കേസില്‍ ആകെ ഒമ്പതു പ്രതികളാണുള്ളത്. ഇതില്‍ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കി ആറുപേര്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതില്‍പ്പെട്ട രണ്ടുപേരാണ് പിടിയിലായത്.

പനമരം സ്വദേശി അഖില്‍ ടോമി (24), തൃശൂര്‍ എളംതുരുത്തി സ്വദേശി ബിനോയ് സി ബേബി (25), വയനാട് പുല്‍പ്പള്ളി സ്വദേശി അനുഷാജു (28) എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്.

മഹാരാഷ്ട്ര സ്വദേശിയായ രാഹുല്‍ മഹാദേവ് ജാവില്‍ സെപ്റ്റംര്‍ 22നാണ് കവര്‍ച്ചയ്ക്കിരയായത്. മംഗ്‌ളൂരുവിലെ സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവറായ ഇയാള്‍ സ്വര്‍ണം വാങ്ങാന്‍ തലശ്ശേരിയിലേക്ക് പോകുന്നതിനിടെയായിരുന്നു കവര്‍ച്ച. കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി അജിത്കുമാറാണ് കേസ് അന്വേഷിക്കുന്നത്.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …