Friday , June 18 2021
Breaking News

സ്വര്‍ണ്ണ വ്യാപാരിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസ് : വിധി വെള്ളിയാഴ്ച

കാസര്‍കോട് : സ്വര്‍ണ്ണ വ്യാപാരിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. വിദ്യാനഗര്‍ ഹിദായത്ത് നഗറില്‍ താമസക്കാരനും പഴയ സ്വര്‍ണ്ണാഭരണ ബിസിനസ്സുകാരനുമായ മന്‍സൂര്‍ അലി (50)യെയാണ് കൊലപ്പെടുത്തിയത്. 2017 ജനവരു 25നാണ് കേസിനാസ്പദമായ സംഭവം.

തമിഴ്‌നാട് അത്താണി താലൂക്കിലെ അഗ്രഹാര കുടിയിരിപ്പു കോളനിയിലെ മാരിമുത്തു എന്ന ശ്രീധര എന്ന മുഹമ്മദ് അഷ്‌റഫ് (30), ബണ്ട്വാള്‍ കറുവപ്പാടി മിത്തടുക്ക പദ്യാന ഹൗസിലെ അബ്ദുല്‍ സലാം (50), കര്‍ണാടക ഹാസനിലെ രംഗപ്പ (45) എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ ഒന്നാം പ്രതിയായ മാരിമുത്തു കാസര്‍കോട് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും കോടതി അപേക്ഷ തള്ളുകയും ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് പ്രതി മുങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ജാമ്യക്കാരായ തമിഴ്‌നാട് പുതുക്കോടിയിലെ ആനന്ദി, അത്താണി അരതങ്കിയിലെ രാമസ്വാമി എന്നിവരെ കോടതി പിഴ ശിക്ഷിച്ചിരുന്നു.

RANDOM NEWS

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന …