Saturday , October 16 2021
Breaking News

സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ കാട്ടുപന്നിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

കാസര്‍കോട്: റോഡില്‍ കുറുകെ ചാടിയ കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. കര്‍മ്മംതൊടി കാവുങ്കാലിലെ കുഞ്ഞമ്പു നായര്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കര്‍മംതൊടി ബാക്കണ്ടത്ത് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. മുള്ളേരിയയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടുപന്നി കുറുകെ ചാടിയത്. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പന്നിയെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞമ്പു നായരെ ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ കാട്ടുപന്നി ചത്തിരുന്നു.

RANDOM NEWS

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 30 …