Friday , August 6 2021
Breaking News

സ്‌കോളര്‍ഷിപ്പ് വിവാദത്തിന്റെ പേരില്‍ മതസൗഹാര്‍ദം തകര്‍ക്കരുത് ബക്രീദ് സന്ദേശത്തില്‍ പാളയം ഇമാം

തിരുവനന്തപുരം: സ്‌കോളര്‍ഷിപ്പ് വിവാദം ഉള്‍പ്പെടെ ഒരു ആനുകൂല്യത്തിന്റെ പേരിലും വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി. ഇത്തരം ചര്‍ച്ചകള്‍ നാടിന്റെ മതസൗഹാര്‍ദത്തിനും സാഹോദര്യത്തിനും വെല്ലുവിളിയാണെന്നും ഇമാം തന്റെ ബക്രീദ് സന്ദേശത്തില്‍ പറഞ്ഞു.
സ്‌കോളര്‍ഷിപ്പ് വിവാദത്തിന്റെ പേരില്‍ ഒരു പ്രത്യേക സമുദായത്തിന് ലഭിച്ചിരുന്ന ആനൂകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് മുസ്ലീം ലീഗ് ഉള്‍പ്പെടെ ആരോപിക്കുമ്പോഴാണ് ഇമാമിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. സമാനമായ അഭിപ്രായം തന്നെയാണ് മുഖ്യമന്ത്രിയും പങ്കുവെച്ചിരുന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ വലിയ സാമൂഹ്യപ്രശ്‌നങ്ങള്‍ നടക്കുന്ന കാലഘട്ടമാണെന്നും ഇത്തരം സാമൂഹ്യ ദുരാചാരങ്ങള്‍ക്കെതിരേ
മുന്നോട്ടുവരാന്‍ ചെറുപ്പക്കാര്‍ തയ്യാറാകണമെന്നും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന തീരുമാനമെടുക്കണമെന്നും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.

ബക്രീദ് സന്ദേശത്തില്‍ ലക്ഷദ്വീപ് ജനതയ്ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ കരിനിയമങ്ങള്‍ അവിടുത്തെ പള്ളികളുടെയും മദ്രസകളുടെയും നിലനില്‍പ്പിനുതന്നെ വെല്ലുവിളിയാണെന്നും അത് ചോദ്യംചെയ്യപ്പെടണമെന്നും സുഹൈബ് മൗലവി പറഞ്ഞു.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …