Friday , June 18 2021
Breaking News

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരും; അതിഥി തൊഴിലാളികള്‍ക്കും കിറ്റ് നല്‍കും മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതല്‍ കിറ്റുകള്‍ കൊടുത്തു തുടങ്ങുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 1845 വയസ് വരെയുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയില്ല. മറ്റു രോഗങ്ങമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. രോഗമുള്ളവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീടുകളില്‍ പോകുന്ന വാര്‍ഡുതല സമിതിയിലുള്ളവര്‍ക്കും മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ വേളയില്‍ വാര്‍ഡുതല സമിതിക്കാര്‍ക്ക് രോഗികളുടെ വീടുകളില്‍ പേകേണ്ടതിനാല്‍ വാര്‍ഡുകളില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകേണ്ടവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം. ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യത്തിന് ഇല്ലാതെ വരുമ്പോഴുള്ള പ്രയാസം പരിഹരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും പരിശീലനം നല്‍കി അവരുടെ സന്നദ്ധ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RANDOM NEWS

മുറിവുണക്കാന്‍ ഹൈക്കമാന്‍ഡ്: ചെന്നിത്തലയെ രാഹുല്‍ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസില്‍ മുറിവുണക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ രാഹുല്‍ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച …