ലോക്ഡൗണില്‍ വീട്ടിനുള്ളില്‍ തന്നെയായിരുന്ന മംമ്ത പുറംലോകം കാണാനിറങ്ങുന്നത് 31 ദിവസങ്ങള്‍ക്ക് ശേഷമാണ്. ഒരുമാസം കഴിഞ്ഞ് പുറത്തിറങ്ങുന്നതിന്റെ ആകാംഷ ഒരു വിഡിയോ വഴി നടി പറഞ്ഞറിയിക്കുകയാണ്. ഒന്ന് ശുദ്ധവായു കിട്ടാനാണ് താന്‍ പുറത്തിറങ്ങിയതെന്ന് മംമ്ത പറയുന്നു. തന്റെ മുന്നില്‍ കാണുന്നതില്‍ എന്താണ് യാഥാര്‍ഥ്യം എന്നുപോലും മനസ്സിലാവുന്നില്ലെന്നും നടി പറയുന്നുണ്ട്. തന്റെ മുന്നില്‍ കാണുന്ന റോഡ്, കെട്ടിടങ്ങള്‍ ഇവയൊക്കെ മഹാദ്ഭുതങ്ങളായാണ് നടി വിവരിക്കുന്നത്. ഹായ് ബില്‍ഡിങ്, ഹായ് ചുവന്ന വണ്ടി, ഗ്രോസറി സ്റ്റോര്‍ എന്നൊക്കെ പറയുമ്പോള്‍ മംമ്തയുടെ മുഖത്ത് ആകാംഷയുടെ പുതുവെട്ടം
കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മെയിന്‍ റോഡില്‍ ഇറങ്ങാതെ തന്റെ
കാറില്‍ ഇരുന്നു കൊണ്ടാണ് മംമ്ത ലോകത്തിന്റെ ഭംഗി ഇത്രത്തോളം ആസ്വദിച്ചത്.