ഹാര്‍ലിയെന്നാല്‍ ഇടിമുഴക്കമാണ് ബൈക്ക് പ്രേമികള്‍ക്ക്. അമേരിക്കക്കാരായ വില്യം ഹാര്‍ലിയും ആര്‍തര്‍ ഡേവിഡ്സനും 1903ല്‍ തുടങ്ങിയ പ്രസ്ഥാനം ഇന്ന് വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. നമ്മുക്കിപ്പോഴും ഹാര്‍ലി അത്ര പ്രാപ്യമല്ല. വല്ലപ്പോഴും നിരത്തില്‍ കാണുന്ന പണം തിന്നുന്ന ഇന്ധനം കുടിക്കുന്ന വാഹനമാണിത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ മാത്രമാണ് ഇവക്ക് ഷോറൂമുകളുള്ളത്. വില്‍പ്പനാനന്തര സര്‍വ്വീസ് എന്നത് കീറാമുട്ടിയും. എന്നാല്‍ മറ്റൊരു വാഹന നിര്‍മ്മാതാവും പരീക്ഷിക്കാത്തൊരു ദൗത്യമാണ് ഹാര്‍ലി നടപ്പാക്കാനൊരുങ്ങുന്നത്. പുതിയ പരിപാടീടെ പേര് ‘ലെജന്റ് ഓണ്‍ വീല്‍സ്’.
ഒരു ചലിക്കുന്ന ബൈക്ക് ഷോറൂമാണ് ഇവര്‍ സജ്ജീകരിച്ചിരിക്കുന്നത്. ദിലീപ് ഛാബ്രിയ എന്ന വമ്പന്‍ ഡിസൈനറാണ് ഈ വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹാര്‍ലി ഉടമകള്‍ക്ക് ബൈക്കുകള്‍ മാത്രമല്ല വേണ്ടത്. ഒപ്പം ഉപയോഗിക്കാവുന്ന ആക്സസറീസും കൂടിയാണ്. ഇതും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി അവസാനം യാത്ര ആരംഭിക്കും. മുംബൈ, പൂനെ, ഗോവ, ബാംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയവയാണ് പ്രധാന കേന്ദ്രങ്ങള്‍. ഇന്ത്യ ബൈക്ക് വീക്കിനോടനുബന്ധിച്ച് നടത്തുന്ന ഹാര്‍ലി ഓണേഴ്സ് ടു ഗോവ(HOG)റാലിയിലും പങ്കെടുക്കും.