Saturday , September 25 2021
Breaking News

ഹൈദരലി തങ്ങള്‍ക്ക് ഇഡി നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടി ; രൂക്ഷ വിമര്‍ശനവുമായി തങ്ങളുടെ മകന്‍

കോഴിക്കോട് : മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ മൊയിന്‍ അലി. ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നോട്ടീസ് അയച്ചതിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈന്‍ അലി തങ്ങള്‍ ആരോപിച്ചു. പാണക്കാട്ട് കുടുംബത്തില്‍ ഇതുവരെ ഇങ്ങനൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും മുഈന്‍ അലി തങ്ങള്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് ട്രഷറര്‍മാരല്ല. 40 വര്‍ഷമായി ലീഗിന്റെ മുഴുവന്‍ ഫണ്ടുകളും കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രികയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞുമാണ്. കുത്തഴിഞ്ഞ അവസ്ഥയാണ് ചന്ദ്രികയില്‍ ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയത്. ഹൈദരലി തങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളുമായി ബന്ധമില്ലെന്നും തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന എല്ലാ ആരോഗ്യപ്രയാസങ്ങള്‍ക്കും കാരണം കുഞ്ഞാലിക്കുട്ടിയാണന്നും മുഈന്‍ അലി പറഞ്ഞു.

പാര്‍ടിയില്‍ പുനര്‍വിചിന്തനം വേണം. കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണെന്നും മുഈന്‍ അലി തങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകരെത്തിയതോടെ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കാനാവതെ മുയിന്‍ അലി മടങ്ങി. ചന്ദ്രികയുടെ അഭിഭാഷകന്‍ അഡ്വ.മുഹമ്മദ് ഷാ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഈന്‍ അലിയുടെ തുറന്നുപറച്ചില്‍.

പാണക്കാട് ഹൈദരലി തങ്ങളെ ചോദ്യം ചെയ്യുവാനായി ഇഡി അയച്ച നോട്ടീസ് പിന്‍വലിക്കണമെന്ന ഡോ.കെ ടി ജലീലിന്റെ അഭ്യര്‍ഥനയ്ക്ക് പിന്നാലെയാണ് യൂത്ത് ദേശീയ വൈസ് പ്രിസിഡന്റ് കൂടിയായ മുഈന്‍ അലിയുടെ വിമര്‍ശനം.

RANDOM NEWS

ജീവനൊടുക്കിയ കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ജീവനൊടുക്കിയ കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ …