Saturday , October 16 2021
Breaking News

ഹോക്കിയില്‍ മുന്നേറാന്‍ കാസര്‍കോട്: സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു

കാസര്‍കോട് : വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍ ജില്ലയിലെ കായിക മേഖലയില്‍ ഹോക്കിയുടെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ ഹോക്കി ജില്ലാ കമ്മിറ്റി. ടോക്യോ ഒളിമ്പിക്‌സ് വിജയാവേശം ഉള്‍ക്കൊണ്ട് സ്‌കൂള്‍ തലത്തില്‍ കുട്ടികള്‍ക്ക് ഹോക്കിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കുക, മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് കേരള ഹോക്കിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഹോക്കി സ്റ്റിക്കുകള്‍ വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിന് നവംബര്‍ അവസാനവാരം ജില്ലയില്‍ സ്വീകരണമൊരുക്കുമെന്നും ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഹോക്കി പഠിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും ജില്ലാഭാരവാഹികള്‍ അറിയിച്ചു.

പടന്നക്കാട് നെഹ്‌റു കോളേജില്‍ കേരള ഹോക്കി സംസ്ഥാന പ്രസിഡന്റ് വി. സുനില്‍കുമാര്‍ സ്റ്റിക്ക് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹോക്കി എക്‌സിക്യൂട്ടീവ് മെമ്പര്‍ എം. അച്യുതന്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പി.പി. അശോകന്‍, പള്ളം നാരായണന്‍, പി.പി. കുഞ്ഞിരാമന്‍, കെ.വി. രാമകൃഷ്ണന്‍, ടി.വി. ബാലന്‍, എ.വി. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. വികാസ് പലേരി സ്വാഗതവും സജീവന്‍ വെങ്ങാട്ട് നന്ദിയും പറഞ്ഞു.

RANDOM NEWS

ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗം: കോവിഡ് നിബന്ധനകളോടെ കളിയാട്ടം നടത്താന്‍ അനുമതി

കാസര്‍കോട്‌: കോവിഡ് നിബന്ധനകള്‍ പാലിച്ച് കളിയാട്ടം നടത്തുന്നതിന് ക്ഷേത്ര കമ്മിറ്റികളുടെ അപേക്ഷ പരിഗണിച്ച് ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗം …