Saturday , January 29 2022
Breaking News

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ 2പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : സര്‍ക്കാര്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശി സുധീഷ് (22), പാണത്തൂര്‍ മയിലാട്ടിയിലെ പുനിത് (19) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 28, ജനുവരി 2 തീയ്യതികളില്‍ കെട്ടിടത്തിന്റെ മതില്‍ ചാടി ഹോസ്റ്റലിനകത്തേക്ക് അതിക്രമിച്ച് കയറിയാണ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ ബന്ധുവായ പെണ്‍കുട്ടിയുമായി നേരത്തെ പ്രണയത്തിലായിരുന്നു. ഈ പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ചാണ് മറ്റൊരു പ്രതി പീഡിപ്പിച്ചത്. രണ്ടു പെണ്‍കുട്ടികളുടെയും രഹസ്യമൊഴി കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …