Monday , April 12 2021
Breaking News

11 പുരസ്‌കാരങ്ങളുമായി നേട്ടം കൊയ്ത് മലയാളം, മരക്കാറിന് മൂന്ന് പുരസ്‌കാരങ്ങള്‍

ഡല്‍ഹി : അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി. മികച്ച മലായള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധാനയകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയര്‍ നേടി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരന്‍ സ്വന്തമാക്കി. മലയാള ചിത്രം ബിരിയാണി സംവിധാനം ചെയ്ത സാജന്‍ ബാബു പ്രത്യേക ജൂറി പരാമര്‍ശനത്തിന് അര്‍ഹനായി. കോളാമ്പിയിലെ ഗാനരചനയ്ക്ക് പ്രഭാവര്‍മ്മ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്‌കാരം നേടി. മരയ്ക്കാറിലെ കോസ്റ്റിയും ഡിസൈനിങ്ങിനും പുരസ്‌കാരമുണ്ട്. സ്‌പെഷ്യല്‍ ഇഫക്ടിനുള്ള പുരസ്‌കാരം മരക്കാറിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ സ്വന്തമാക്കി.

മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തിനാണ്. മണികര്‍ണിക, പങ്ക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടനുള്ള ധനുഷും മനോജ് ബാജ്‌പെയിയും സ്വന്തമാക്കി. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്‌കാരം. ഭോന്‍സ്ലെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മനോജ് ബാജ്‌പെയിക്ക് പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്‌കാരം സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതി സ്വന്തമാക്കി.

RANDOM NEWS

ഏപ്രില്‍ 11മുതല്‍ 14 വരെ വാക്‌സിനേഷന്‍ ഉത്സവ് ആയി ആചരിക്കും; പ്രധാനമന്ത്രി

ഡല്‍ഹി: ഏപ്രില്‍ 11 മുതല്‍ 14ാം തീയതി വരെ രാജ്യത്ത് വാക്‌സിനേഷന്‍ ഉത്സവ് ആയി ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കോവിഡ് …