Thursday , May 6 2021
Breaking News

ജയിലില്‍ നിന്നിറങ്ങിയ യുവാവ് കഞ്ചാവ് ലഹരിയിലെത്തി കട തല്ലിത്തകര്‍ത്തു

ബന്തിയോട്: ജയിലില്‍ നിന്നിറങ്ങിയ യുവാവ് കഞ്ചാവ് ലഹരയില്‍ കട തല്ലിത്തകര്‍ത്തു. വ്യാഴാഴ്ച രാവിലെ 8മണിയോടെ മുട്ടം ബേരിക്കയിലാണ് സംഭവം. ഒരു പള്ളിയുടെ ബോര്‍ഡ് തകര്‍ത്ത കേസില്‍ 20 ദിവസം മുമ്പ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാണ്ട് ചെയ്തിരുന്നു. 10 ദിവസം മുമ്പാണ് യുവാവ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. വ്യാഴാഴ്ച രാവിലെ കഞ്ചാവ് ലഹരിയില്‍ ബേരിക്കയിലെത്തിയ യുവാവ് കട തല്ലിത്തകര്‍ക്കുകയും വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ച് കുമ്പള പൊലീസിന് കൈമാറി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പൊലീസ് മംഗളൂരുവിലെ ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

RANDOM NEWS

വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 6ന് തുറക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് …