Saturday , September 25 2021
Breaking News

admin

ഈദ് – ഓണം ആശംസകൾ

കാസർകോടിന്റെ സ്വന്തം കാസർകോട് ഡോട്ട് കോമിന്റെ എല്ലാ വായനക്കാർക്കും ഈദ് – ഓണം ആശംസകൾ നേരുന്നു.

Read More »

Kasaragod.com

ഏഴ് ഭാഷകളും എഴുപത് പത്രങ്ങളുമുള്ള കാസര്കോട്ട് നിത്യ വര്ത്തമാനങ്ങളില് കയറി വരുന്ന വാര്ത്തകള്ക്ക് പഞ്ഞമുണ്ടാകാറില്ല. കാസര്കോടുകാരന് ജില്ല കടക്കുമ്പോള് അത് വാര്ത്തയാകുന്നു. അവന് രാജ്യം കടന്നാലും, വിമാനമിറങ്ങിയാലും വാര്ത്ത. നിരന്തര വാര്ത്തകളില് അച്ചുകൂടങ്ങള്ക്കിന്ന് കാസര്കോടെന്ന വാക്ക് കാണാപാഠമാണ്. ഇവിടെ കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ച്ചക്കുറവിനും, അഭിനവതിമിരത്തിനും മറുമരുന്നെന്ന നാട്ടുശീലങ്ങളിലാണ് kasaragod.com പ്രസക്തമാകുന്നത്, പ്രശസ്തവും. ഗള്ഫിലും കാസര്കോടുകാര്ക്ക് നല്ല പേരാണ്, അവരെ അറിയാത്ത ഇന്ത്യക്കാരെന്നല്ല, അറബികളും പാകിസ്ഥാനികളും പോലുമുണ്ടാകില്ല. ഇതൊരു പശ്ചാത്തലം …

Read More »

സ്വാതന്ത്ര്യദിനാശംസകൾ

സ്വതന്ത്ര്യത്തിന്റെ ശുദ്ധവായുവിനായി ആയുസ്സും ആരോഗ്യവും ത്യജിച്ച അറിയുന്നവരും അറിയത്തവരുമായ ആനേകായിരം രാജ്യസ്നേഹികളുടെ ഓര്‍മ്മയുമായി മറ്റൊരു സ്വാതന്ത്ര്യ പുലരികൂടി നമുക്ക് മുമ്പില്‍… ഏവര്‍‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

Read More »

അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം തടികൂട്ടും

കൗമാരക്കാരുടെ അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം പൊണ്ണത്തടിക്കും രക്തസമ്മര്‍ദത്തിനുമിടയാക്കുമെന്ന് പഠനം. ആഴ്ചയില്‍ 14 മണിക്കൂറിലധികം ഇന്റര്‍നെറ്റിന് മുന്നിലിരിക്കുന്നവരില്‍ രക്തസമ്മര്‍ദത്തിനും അമിത ശരീരഭാരത്തിനുമുള്ള സാധ്യതയേറെയാണെന്നാണ് അമേരിക്കയിലെ ഹെന്റി ഫോര്‍ഡ് ആസ്പത്രിയിലെ ഗവേഷകയായ ആന്‍ഡ്രിയ കാസിഡി ബുഷ്‌റോയും സംഘവും നല്‍കുന്ന മുന്നറിയിപ്പ്. 14-17നും ഇടയില്‍ പ്രായമുള്ള 335 കൗമാരക്കാരെയാണ് സംഘം പഠനത്തിന് ഉപയോഗിച്ചത്. ഈ പ്രായക്കാരെ ദിവസം പരമാവധി രണ്ടുമണിക്കൂറോ, അല്ലെങ്കില്‍ ആഴ്ചയില്‍ അഞ്ചു മണിക്കൂറോ മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് ആരോഗ്യകരമെന്നാണ് പഠനസംഘത്തിന്റെ …

Read More »

ജര്‍മന്‍ കാര്‍ പോളോ കാറുകള്‍ വില്‍ക്കരുതെന്ന് നിര്‍ദ്ദേശം

പ്രീമിയം ഹാച്ച്ബാക്ക് കാറായ പോളോ ഇനിയൊരു അറിയിപ്പുണ്ടാകുംവരെ വിറ്റഴിക്കരുതെന്ന് ഡീലര്‍മാര്‍ക്ക് ഫോക്‌സ് വാഗണ്‍ നിര്‍ദ്ദേശം നല്‍കി. മലിനീകരണ തട്ടിപ്പ് വിവാദത്തില്‍പ്പെട്ട ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളാണ് ഫോക്‌സ് വാഗണ്‍. ഈ നിര്‍ദ്ദേശം നല്‍കിയതിനുള്ള കാരണം അവര്‍ വ്യക്തമാക്കിയിട്ടില്ല. മലിനീകരണ പ്രശ്‌നം മൂലമല്ല, മറ്റുചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് വില്‍പ്പന നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് ഫോക്‌സ് വാഗണ്‍ വൃത്തങ്ങള്‍ പറയുന്നു. ഈവര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്ത് വരെ 20,030 പോളോ കാറുകളാണ് ഫോക്‌സ് വാഗണ്‍ …

Read More »

മൂന്നാം മുന്നണി അനിവാര്യം -വെള്ളാപ്പള്ളി

  ന്യൂഡല്‍ഹി: കേരളത്തില്‍ മൂന്നാം മുന്നണിയുടെ സാധ്യതകള്‍തുറന്ന് ഭാവിയില്‍ പുതിയ രാഷ്ട്രീയസഖ്യത്തിന് ബി.ജെ.പി.യും എസ്.എന്‍.ഡി.പി.യും ഏകദേശധാരണയായി. ബി.ജെ.പി.യുമായി സഹകരിക്കുന്നതിന് എസ്.എന്‍.ഡി.പി. നേരിട്ട് രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിക്കില്ല ‘അകത്തുള്ളവരും പുറത്തുള്ളവരും’ ചേര്‍ന്ന് പാര്‍ട്ടിയുണ്ടാക്കിയാല്‍ അതുമായി സഹകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടത്-വലത് പാര്‍ട്ടികള്‍ സീറ്റുതന്നാല്‍ അത് സ്വീകരിക്കും. എസ്.എന്‍.ഡി.പി. ഭാരവാഹികള്‍ …

Read More »