കാസര്‍കോട് : ജില്ലയില്‍ വെള്ളിയാഴ്ച 119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 140 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1277 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6598 പേര് വീടുകളില്‍ 6175 പേരും സ്ഥാപനങ്ങളില്‍ 423 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6598 പേരാണ്. പുതിയതായി 583 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി …
Read More »സംസ്ഥാനത്ത് 3671 പേര്‍ക്ക് കോവിഡ് : 4142 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 36771 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ത 4142 പേര് രോഗമുക്തി. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍കോട് 119, ഇടുക്കി 85 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 …
Read More »പ്രവാസികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന ഏര്‍പ്പെടുത്തും : ആരോഗ്യമന്ത്രി
തിരുവനന്തപുരം : വിദേശരാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യമായി കോവിഡ് പരിശോധ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എയര്‍പോര്‍ട്ടിലെ പരിശോധന കര്‍ശനമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം. അതിനാല്‍ ടെസ്റ്റ് നടത്താതിരിക്കാനാകില്ല. വരുന്ന പ്രവാസികളുടെ പരിശോധ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം ഉടന്‍ തന്നെ അയച്ചുകൊടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തികയായി ഏറെ പ്രയാസം അനുഭവിക്കുകയും ജോലി നഷ്ടപ്പെട്ടും ചികിത്സക്കായും മറ്റും നാട്ടില്‍ വരുന്നവര്‍ക്കും പുതിയ നിര്‍ദേശം ഉണ്ടാക്കുന്ന സാമ്പത്തിക …
Read More »കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 6 ന് : വോട്ടെണ്ണല്‍ മെയ് 2ന്
ന്യൂഡല്‍ഹി : കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. ദില്ലി വിഗ്യാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. വിഷു, ബിഹു, ഹോളി, ദുഃഖവെള്ളി, റംസാന് എന്നീ തീയതികളെല്ലാം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതി …
Read More »തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഓരോ മണ്ഡലത്തിലും അഞ്ച് വീതം മൈതാനങ്ങള്‍ അനുവദിച്ചു
കാസര്‍കോട് : നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും അഞ്ച് വീതം മൈതാനങ്ങള്‍ നിശ്ചയിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മഞ്ചേശ്വരം: മന്നംകുഴി ഗ്രൗണ്ട്, ജി.എച്ച്.എസ്.എസ് പൈവളികെ നഗര്‍ സ്കൂള്‍ ഗ്രൗണ്ട്, എസ്.എന്‍.എച്ച്.എസ് പെര്‍ള സ്കൂള്‍ ഗ്രൗണ്ട്, ജി.എച്ച്.എസ്.എസ്. വിദ്യാവര്‍ധക മിയാപദവ് മൈതാനം , സെന്റ് ജോസഫ് സ്കൂള്‍ മജീര്‍ പള്ള മൈതാനം . കാസര്‍ഗോഡ്: താളിപ്പടപ്പ് ഗ്രൗണ്ട് അടുക്കത്ത് വയല്‍, …
Read More »തെരഞ്ഞെടുപ്പ് ചെലവുകള്‍: അഞ്ച് ഫ്ളൈയിങ് സ്ക്വാഡുകള്‍ രൂപീകരിച്ചു
കാസര്‍കോട് : നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്ളൈയിങ് സ്ക്വാഡുകള്‍ രൂപീകരിച്ചു. സീനിയര്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡില്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, മൂന്ന്നാല് സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന അഞ്ച് ഫ്ളൈയിങ് സ്ക്വാഡാണ് രൂപീകരിച്ചത്. മഞ്ചേശ്വരം മണ്ഡലത്തില്‍ കാസര്‍കോട് എസ്ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ ഓഫീസിലെ സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ മൈല നായ്ക് സ്ക്വാഡിന് നേതൃത്വം നല്‍കും. കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട് …
Read More »സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കും; എയര്‍പോര്‍ട്ടുകളില്‍ 448 രൂപയ്ക്ക് പരിശോധന നടത്താം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവി!ഡ് ആര് ടി പി സി ആര് പരിശോധന വിപുലമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഔട്ട് സോഴ്സ്മാതൃകയില് സ്വകാര്യ മൊബൈല്‍ ലാബുകളില്‍ ആര് ടി പി സി ആര് പരിശോധനക്ക് സൗകര്യമൊരുക്കും. ജില്ലാഭരണകൂടം നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ മൊബൈല്‍ ലാബ് എത്തിച്ച് പരിശോധന നടത്തുക. പരിശോധന ഫലം 24 മണിക്കൂറില്‍ ലഭ്യമാക്കും. ആര് ടി പി സി ആര് പരിശോധന എണ്ണം കൂട്ടുമെന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അതിനുള്ള ലാബ് സൗകര്യങ്ങള്‍ സംസ്ഥാനത്ത് …
Read More »മേയാന്‍ വിട്ട ആടുകള്‍ ദുരൂഹസാഹചര്യത്തില്‍ ചത്ത നിലയില്‍
സീതാംഗോളി : കുന്നിലേക്ക് മേയാന്‍ വിട്ട ആടുകള്‍ ദുരൂഹസാഹചര്യത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. മരണകാരണം കണ്ടെത്താന്‍ പോലീസും മൃഗസംരക്ഷണ വകുപ്പും ശ്രമം തുടങ്ങി. കട്ടത്തടുക്ക, വികാസ് നഗറിലെ ഖാദറിന്റെ ആറു ആടുകളാണ് ചത്തത്. പതിവുപോലെ ആറു ആടുകളെ വീടിനു സമീപത്തെ കുന്നിനു മുകളിലേക്ക് മേയാന്‍ വിട്ടതായിരുന്നു. ഏറെ സമയം കഴിയുംമുമ്പെ ആടുകളെല്ലാം ഓടിക്കിതച്ചെത്തി തളര്‍ന്നു വീണു. വായില്‍ നിന്നു നുരയും പതയും വരുന്നുണ്ടായിരുന്നുവെന്നും പറയുന്നു. അതേ സമയം ഖാദറിന്റെ ആടുകള്‍ …
Read More »പിടികിട്ടാപ്പുള്ളികളെ പിടികൂടാന്‍ പോലീസ് നടപടി ഊര്‍ജ്ജിതമാക്കി ; വധശ്രമക്കേസിലെ പ്രതിയടക്കം രണ്ടു പേര് അറസ്റ്റില്‍
കാസര്‍കോട് : നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പിടികിട്ടാപ്പുള്ളികളടക്കമുള്ള വാറന്റ് പ്രതികളെ പിടികൂടാന്‍ പോലീസ് നടപടി ഊര്‍ജ്ജിതമാക്കി. വധശ്രമക്കേസ് പ്രതിയടക്കം രണ്ടു പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമക്കേസ് പ്രതിയായ കസബവില്ലേജിലെ ബി സി റോഡിലെ ഷമാസ് ക്വാര്‍ട്ടേഴ്സിലെ മുഹമ്മദ് ശുഹൈബ് (24), ചെങ്കള റഹ്മത്ത് നഗറിലെ എച്ച് നൗഷാദ് എന്നിവരെയാണ് വിദ്യാനഗര്‍ എസ് ഐ നിബിന് ജോയിയും സംഘവും അറസ്റ്റ് ചെയ്തത്. ഇരുവരും വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളിലെ വാറന്റ് …
Read More »കാറില്‍ കടത്തുകയായിരുന്ന എം ഡി എം എ യുമായി യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട് : കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ 14ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റില്‍ പടന്നക്കാട് അനന്തംപള്ളയിലെ ജയ്ഷാലി (34)നെയാണ് നീലേശ്വരം എസ് ഐ കെ പി സുമേഷും സംഘവും അറസ്റ്റ് ചെയ്തത്. കരുവാച്ചേരി ദേശീയപാതയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ് സംഘം. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇതിനിടെ നീലേശ്വരം ഭാഗത്തു നിന്നും എത്തിയ കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. ചില്ലറ …
Read More »