Monday , June 27 2022
Breaking News

Editor In-Charge

ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ്; 230 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 230 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവില്‍ 993 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1199 ജില്ലയില്‍ 5358പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 5003പേരും സ്ഥാപനങ്ങളില്‍ 355 പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 5358 പേരാണ്. പുതിയതായി 310പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1206സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ …

Read More »

സംസ്ഥാനത്ത് 6757 പേര്‍ക്ക് കോവിഡ് : ടിപിആര്‍ 10.84%

തിരുവനന്തപുരം : കേരളത്തില്‍ 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുലം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട 311, ഇടുക്കി 298, വയനാട് 285, കണ്ണൂര്‍ 270, കാസര്‍കോട് 125 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,392 …

Read More »

ജില്ലയില്‍ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ വര്‍ധന

കാസര്‍കോട് : രൂക്ഷമായ ഭൂജലശോഷണം നേരിടുന്ന കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭജലത്തില്‍ അളവില്‍ വര്‍ധനവുള്ളതായി ഭൂജല വകുപ്പിന്റെ കണ്ടെത്തല്‍. ജില്ലയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ ശരാശരി ജലനിരപ്പ് താരതമ്യം ചെയ്യുമ്പോള്‍ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടായതായി കണ്ടെത്തിയതായി ഭൂജല വകുപ്പ് ജില്ലാ ഓഫിസര്‍ ഇന്‍ചാര്‍ജ് ഒ. രതീഷ് അറിയിച്ചു. 2019 ലെ കണക്കുകള്‍ നോക്കുമ്പോഴും ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ജില്ലയില്‍ വിവിധ ബ്ലോക്കുകളിലെ 67 കിണറുകളിലാണ് ഭൂഗര്‍ഭജല വകുപ്പ് നിരീക്ഷണം നടത്തിവരുന്നത്. …

Read More »

സംസ്ഥാനത്തെ ആദ്യവനിത സ്റ്റേഡിയം കാസര്‍കോട് പദ്ധതി നഗരസഭ സര്‍ക്കാറിന് സമര്‍പ്പിച്ചു

കാസര്‍കോട് : സംസ്ഥാനത്തെ ആദ്യത്തെ വനിതാ സ്റ്റേഡിയത്തിന്റെ സാങ്കേതിക നടപടികള്‍ പുരോഗമിക്കുന്നു. പദ്ധതിയുടെ പ്രോപ്പോസല്‍ നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ചു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ആദ്യ പിങ്ക് സ്റ്റേഡിയമായി ഇത് മാറും. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് പിങ്ക് സ്റ്റേഡിയമായി മാറ്റാന്‍ പദ്ധതിയിടുന്നത്. നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും. 2021 ഒക്ടോബര്‍ 30ന് കായിക മന്ത്രി വി അബ്ദുള്‍ റഹ്മാനാണ് ജില്ലയില്‍ വനിതകള്‍ക്കായി സ്റ്റേഡിയം …

Read More »

സ്ഥാപനമാലിന്യ പരിപാലനത്തിന് പുത്തന്‍ മാതൃകതീര്‍ത്ത് കയ്യൂര്‍ചീമേനി പഞ്ചായത്ത്

ചെറുവത്തൂര്‍ : സ്ഥാപനമാലിന്യ സംസ്‌കരണത്തില്‍ മാതൃകാപരമായ ചുവടുവയ്പുമായി കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും മാലിന്യ പരിപാലന കേന്ദ്രങ്ങള്‍ നിര്‍മിച്ചാണ് കയ്യൂര്‍ ചീമേനി പഞ്ചായത്ത് സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്നത്. ഗ്രാമ പഞ്ചായത്ത് കാര്യാലയം, കുടുംബാരോഗ്യ കേന്ദ്രം, ചീമേനി ഗവണ്‍മെന്റ് മൃഗാശുപത്രി, ചീമേനി ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലാണ് മാലിന്യ പരിപാലന കേന്ദ്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്തിലും മറ്റു അനുബന്ധ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് …

Read More »

ഉറങ്ങാന്‍ കിടന്ന നിര്‍മ്മാണ തൊഴിലാളി മരിച്ച നിലയില്‍

ഉപ്പള : ജോലി കഴിഞ്ഞെത്തി വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍. കര്‍ണാടക ഷിമോഗ ശിക്കാരിപ്പുര താലൂക്ക് സ്വദേശിയും ഉപ്പള ബപ്പായത്തൊട്ടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ബസവരാജപ്പ (42)യാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൂന്നു മാസം മുമ്പാണ് ബസവരാജപ്പയും ഭാര്യയും കോണ്‍ക്രീറ്റ് ജോലിക്കായി ഉപ്പളയില്‍ എത്തിയത്. ഇവര്‍ ബപ്പായിത്തൊട്ടിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. പതിവുപോലെ മിനിഞ്ഞാന്ന്‌നും ജോലിക്ക് പോയി രാത്രി ക്വാര്‍ട്ടേഴ്‌സിലെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു. …

Read More »

സര്‍ക്കാരിനെ വീണ്ടും കടന്നാക്രമിച്ച് ഗവര്‍ണര്‍ ; പ്രതിപക്ഷനേതാവിനും എ കെ ബാലനും വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വീണ്ടും കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് സെക്രട്ടറിക്ക് അധികാരമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും അതിനുള്ള അധികാരമില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. എങ്ങനെയാണ് വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവിന് അറിയില്ല. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടും …

Read More »

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വഴിയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

പാലക്കുന്ന് : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വഴിയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. ബേക്കല്‍ ടി ടി റോഡ് ഗിരീഷ് ഭവനില്‍ വി പി ബാലകൃഷ്ണന്‍ (63) ആണ് മരിച്ചത്. തൃക്കണ്ണാട്ട് കോണ്‍ക്രീറ്റ് ചെടിച്ചട്ടി വില്‍പനശാലയിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. കണ്ണന്‍-കുറുമ്പി ദമ്പതികളുടെ മകനാണ്. ഭാര്യ : ലതാദേവി. മക്കള്‍ : വിപിന്‍ലാല്‍ (നിയമവിദ്യാര്‍ത്ഥി), അരുല്‍ലാല്‍ (സൈനികന്‍-ഝാന്‍സി). സഹോദരങ്ങള്‍ : കുഞ്ഞിക്കണ്ണന്‍, അമ്പു, പരേതരായ കുഞ്ഞിരാമന്‍, നാരായണന്‍. അപകടത്തിനിടയാക്കിയ കാര്‍ …

Read More »

പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എ നരസിംഹ ഭട്ട് അന്തരിച്ചു

കാസര്‍കോട് : പ്രശസ്ത കന്നഡ സാഹിത്യകാരനും ഗ്രന്ഥകാരനുമായ കാസര്‍കോട് കോട്ടക്കണ്ണിയിലെ എ നരസിംഹ ഭട്ട് (91) അന്തരിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കവിത, കഥ, നാടകം, വിവര്‍ത്തനം എന്നീ ശാഖകളിലായി 33 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കന്നഡ, തുളു, ഇംഗ്ലീഷ് ഭാഷകളിലെ കൃതികള്‍ അങ്ങോട്ടുമിങ്ങോട്ടും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 33 വര്‍,ം അധ്യാപകനായിരുന്നു. പ്രധാനാധ്യാപക തസ്തികയിലിരിക്കെയാണ് വിരമിച്ചത്. കര്‍ണാട സര്‍ക്കാരിന്റെ ഭാഷാ ഭാരതി അവാര്‍ഡ് അടക്കം നിരവധി …

Read More »

എം ഡി എം എ യുമായി രണ്ടു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: എംഡിഎംഎ മയക്കുമരുന്നുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര സ്വദേശി വിനോദ്, തച്ചങ്ങാട് സ്വദേശി രോഹിത് എന്നിവരെയാണ് കാഞ്ഞങ്ങാട്ടു നിന്നും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 5 ഗ്രാം എംഡിഎംഎ പിടികൂടി. ഡി വൈ എസ് പി പി ബാലകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സ്സാഫ് സ്‌ക്വാഡും ഹൊസ്ദുര്‍ഗ് സി ഐ ഷൈനും സംഘവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

Read More »