Monday , June 27 2022
Breaking News

Editor In-Charge

കാസര്‍കോട് വികസന പാക്കേജ് ; നീലേശ്വരം ബഡ്‌സ് സ്‌കൂളിന് 1.90 കോടി

കാസര്‍കോട് : നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മിക്കാന്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാ തല കമ്മിറ്റി ഭരണാനുമതി നല്‍കി. 1.90 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന 1നും 18 വയസ്സിനും ഇടയിലുള്ള 50ലധികം കുട്ടികള്‍ മുനിസിപ്പാലിറ്റിയില്‍ ഉണ്ട്. നിലവില്‍ താത്കാലിക കെട്ടിടത്തില്‍ പരിമിത സൗകര്യങ്ങളോടെയാണ് ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ബഡ്‌സ് സ്‌കൂള്‍ സാധ്യമാക്കുന്നതിനായി എം രാജഗോപാലന്‍ …

Read More »

എം ഡി എം എ മയക്കുമരുന്ന് വില്‍പ്പനക്ക് കൊണ്ടുവന്ന യുവാവ് അറസ്റ്റില്‍ ; മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചവരും പിടിയില്‍

കാസര്‍കോട് : വില്‍പ്പനക്ക് കൊണ്ടുവന്ന എം ഡി എം എ മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കള നാലാംമൈലില്‍ താജ് അപ്പാര്‍ട്ട്‌മെന്റിലെ അബ്ദുല്‍മുനവറി (24)യാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ നായന്മാര്‍മൂലയില്‍ വെച്ചാണ് മുനവറിനെ പോലീസ് പിടികൂടിയത്. 11 ഗ്രാം എം ഡി എം എ ഇയാളില്‍ നിന്നും പിടികൂടി. മയക്കുമരുന്ന് ഉപയോഗിച്ച അഞ്ചുപേരെയും പോലീസ് …

Read More »

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം ; കൊലപാതകമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മഞ്ചേശ്വരം : ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതിഥി തൊഴിലാളിയുടെ മരണം കൊലപാതകല്ലെന്ന് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്. മഞ്ചേശ്വരം കന്യാലയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ജാര്‍ഖണ്ഡ് സ്വദേശി ശിവചന്ദ് എന്ന ശിവജി (35)യുടെ മരണമാണ് കൊലപാതകമല്ലെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. മുങ്ങിമരണമാണോ, ഷോക്കേറ്റുള്ള മരണമാണോ സംഭവിച്ചതെന്നറിയണമെങ്കില്‍ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണം. ഇതിന്റെ പരിശോധനാ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ലഭിക്കും. അതിനു ശേഷമേ തുടര്‍ നടപടികളുമായി മുന്നോട്ടുപോകുവെന്നും പോലീസ് വ്യക്തമാക്കി. കന്യാല മുണ്ടോടിയിലെ കവുങ്ങിന്‍ …

Read More »

മൂന്നു ദിവസം മുമ്പ് ചെന്നൈയില്‍ നിന്നും നാട്ടിലെത്തിയ ഫിസിയോ തെറാപ്പിസ്റ്റ് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : മൂന്നു ദിവസം മുമ്പ് നാട്ടിലെത്തിയ ഫിസിയോ തെറാപ്പിസ്റ്റിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ എരിയക്കളം വടക്കുപ്പുറത്തെ പരേതനായ നാരായണന്‍-രോഹിണി ദമ്പതികളുടെ മകന്‍ കെ രതീഷ് (2) ആണ് മരിച്ചത്. ചെന്നൈയില്‍ ജോലി ചെയ്തുവരികയായിരുന്ന രതീഷ് മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്തു. സഹോദരങ്ങള്‍ : രേഷ്മ (കണ്ണപുരം), രമ്യ (എരിക്കുളം).

Read More »

കണ്ടു, സംസാരിച്ചു, ഒപ്പിട്ടു; കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ലോകായുക്താ ഓര്‍ഡിനസില്‍ ഗവര്‍ണറുടെ ഒപ്പ്

തിരുവനന്തപുരം : ലോകായുക്താ നിയമഭേദഗതിക്ക് അംഗീകാരം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഒപ്പിട്ടു. ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുകയായിരുന്നു. ഓര്‍ഡിനന്‍സില്‍ ഒപ്പു വെച്ചതോടുകൂടി മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം ചേരുന്നതുമായീ ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ സാധിക്കും. ഓര്‍ഡിനന്‍സ് ഒപ്പിടാതിരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ നിയമസഭ ചേരുന്നതിന് തടസം വരുമായിരുന്നു. ഭരണഘടന വിരുദ്ധമായ …

Read More »

മുന്‍കൂര്‍ ജാമ്യം ; ക്ലൈമാക്‌സില്‍ ദിലീപിന് ആശ്വാസം

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മറ്റ് അഞ്ച് പ്രതികള്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപിനെയും മറ്റു പ്രതികളെയും കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രോസിക്യൂഷന്‍ സിംഗിള്‍ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും. സത്യം ജയിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.

Read More »

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ നഗനതാപ്രദര്‍ശനം : പോസ്‌കോ കേസ് പ്രതി അറസ്റ്റില്‍

ചിറ്റാരിക്കാല്‍ : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തയ്യേനി മീനഞ്ചേരി സ്വദേശി പുത്തന്‍കളത്തില്‍ ജിജോ (48)യെയാണ് പോക്‌സോ കേസെടുത്ത് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Read More »

പൊതു സ്ഥലങ്ങളിലെ കൈയ്യേറ്റം ; തൃക്കരിപ്പൂര്‍ പഞ്ചായത്ത് നടപടി തുടങ്ങി

തൃക്കരിപ്പൂര്‍ : പൊതുസ്ഥലങ്ങളിലെ കൈയ്യേറ്റം, കൊടിമരങ്ങള്‍, പ്രചാരണ ബോര്‍ഡുകള്‍ എന്നിീവ നീക്കം ചെയ്യാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് നടപടി തുടങ്ങി. തൃക്കരിപ്പൂര്‍ ടൗണിലുള്ള പ്രചാരണ ബോര്‍ഡ്, കൊടിമരങ്ങള്‍, നടപ്പാതയിലുള്ള ഷെഡ് എന്നിവ പോലീസിന്റെ സഹായത്തോടെ നീക്കം ചെയ്തു. ഫെബ്രുവരി 13നകം പഞ്ചായത്തിലെ റോഡരികിലും പൊതുസ്ഥലത്തുമുള്ള ഇത്തരം കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. കോടതിയുടെ അന്ത്യശാസനത്തിന്റെ അവസാന തീയതിക്കുമുമ്പ് പൊതുസ്ഥലങ്ങളിലെ ഇത്തരം കൈയ്യേറ്റം നടത്തിയവര്‍ തന്നെ നീക്കം ചെയ്യുന്നില്ലെങ്കില്‍ …

Read More »

ദുരൂഹസാഹചര്യത്തില്‍ മരിച്ച അതിഥി ത്തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു ; പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും

മഞ്ചേശ്വരം : ഫാം ഹൗസിലനോട് ചേര്‍ന്ന് കവുങ്ങിന്‍ തോട്ടത്തില്‍ മറവുചെയ്ത അതിഥി തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. ദുരൂഹസാഹചര്യത്തില്‍ മരിച്ച ജാര്‍ഖണ്ഡ് സ്വദേശി ശിവചന്ദിന്റെ (ശിവജ്-35) മൃതദേഹമാണ് പോലീസിന്റെ അപേക്ഷ പരിഗണിച്ച് പുറത്തെടുത്തത്. കാസര്‍കോട് ആര്‍ ഡി ഒ അതുല്‍ സ്വാമിനാഥിന്റെ അനുമതിയോടെ പോലീസ് സര്‍ജന്‍, ഫോറന്‍സിക് വിദഗ്ധര്‍, റവന്യു അധികൃതര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. മഞ്ചേശ്വരം തഹസില്‍ദാര്‍ പി ജെ ആന്റോയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം …

Read More »

ജില്ലയില്‍ 463 പേര്‍ക്ക് കൂടി കോവിഡ് ; 1261 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 463 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 1261 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവില്‍ 4,040 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1160 ജില്ലയിലlല്‍ 16848പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍16484പേരും സ്ഥാപനങ്ങളില്‍ 364പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 16484. പേരാണ്. പുതിയതായി 1025 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2347സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1777 ആന്റിജന്‍560 …

Read More »