Monday , June 27 2022
Breaking News

Editor In-Charge

സംസ്ഥാനത്ത് 3262 പേര്‍ക്ക് കോവിഡ് ; പരിശോധിച്ചത് 41,753 സാമ്പിളുകള്‍

സംസ്ഥാനത്ത് ഇന്ന് 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122, വയനാട് 108, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,564 പേരാണ് ഇപ്പോള്‍ …

Read More »

ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ് : 121 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ്19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 121 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 513 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1202. ജില്ലയില്‍ 2843 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 2565 പേരും സ്ഥാപനങ്ങളില്‍ 278 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2843 പേരാണ്. പുതിയതായി 88പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1233 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. (ആര്‍ …

Read More »

ജില്ലാ വികസന സമിതി യോഗം : കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം

കാസര്‍കോട് : രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലയിലെ ജല സ്രോതസുകള്‍ സംരക്ഷിക്കുന്നതിനും ജലചൂഷണം തടയുന്നതിനും ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട യോഗം മാര്‍ച്ച് 3ന് ഉച്ചയ്ക്ക് 12.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്നതിന് തീരുമാനിച്ചു. എല്ലാ പൊതുകിണറുകളും ശുചിയായി സംരക്ഷിക്കണം. ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ളവ പഞ്ചായത്തുകളും ജല അതോറിറ്റിയുടെ കിണറുകള്‍ അതോറിറ്റിയും ഉപയോഗയോഗ്യമാക്കണം. വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജലം അനിവാര്യമാണ്. എന്നാല്‍ …

Read More »

കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ പരിഷ്‌ക്കരിക്കും

കാഞ്ഞങ്ങാട് : തീരദേശത്തിന്റെ സ്വപ്ന പദ്ധതിയായ കോട്ടച്ചേരി മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തോടൊപ്പം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങളും പരിഷ്‌ക്കരിക്കും. മേല്‍പ്പാലത്തില്‍ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ സര്‍വ്വീസ് റോഡിലൂടെ മുന്നോട്ട് പോയി പ്രധാന റോഡിലേക്ക് പ്രവേശിക്കണം. മേല്‍പാലത്തിലൂടെ തീരദേശത്തേക്ക് പോകുന്ന വാഹനങ്ങള്‍ ട്രാഫിക്ക് ജംഗ്ഷനില്‍ നിന്ന് സര്‍വ്വീസ് റോഡില്‍ കയറി റോഡിന്റെ ഇടത് വശം ചേര്‍ന്നു പോകണം. കോട്ടച്ചേരി മലനാട് ടൂറിസ്റ്റ് ഹോമിന്റെ മുന്‍വശം യു ടേണ്‍ നിര്‍മ്മിക്കാനും ബൈക്ക് ഓട്ടോ, കാര്‍, …

Read More »

കിണറ്റില്‍ വീണ മൂന്നു വയസ്സുകാരിയുടെ പിന്നാലെ ചാടി ; രക്ഷകയായി അമ്മൂമ്മ

രാജപുരം : കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ അമ്മൂമ്മ പിന്നാലെ ചാടി പിടിച്ചു നിന്നു. അഗ്നിരക്ഷാസേനയെത്തി രണ്ടുപേരെയും റെസ്‌ക്യൂ നെറ്റ് വഴി പുറത്തെത്തിച്ചു. അമ്മൂമ്മയുടെ മനോധൈര്യമാണ് പിഞ്ചുകുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. കള്ളാര്‍ ആടകത്ത് വെള്ളിയാഴ്ച രണ്ടു മണിയോടെയാണ് പന്തല്ലൂര്‍ വീട്ടില്‍ ജിസ്മിയുടെ മകള്‍ മൂന്നുവയസുകാരി റെയ്ച്ചല്‍ അയല്‍പക്കത്തെ 30 അടി താഴ്ചയുള്ള ചതുര കിണറ്റില്‍ വീണത്. കിണറ്റില്‍ എട്ട് അടിയോളം വെള്ളമുണ്ടായിരുന്നു. റെയ്ച്ചലിനെയും കൂട്ടി അയല്‍പക്കത്തെ മേരിയുടെ വീട്ടില്‍ …

Read More »

വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കും: വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രത

കാസര്‍കോട് : അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാന്തരമായ പേരുകളും കളര്‍കോഡും ലോഗോയും ഉപയോഗിച്ച് ജില്ലയിലുടനീളം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സുരക്ഷിതമാണ്. എന്നാല്‍ വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജന്‍സ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വിഷയം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും നിര്‍ദേശമായി നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ വ്യക്തിഗത വിവരങ്ങളുമായി അപേക്ഷകള്‍ ചെയ്യാന്‍ പോകുന്ന കേന്ദ്രങ്ങള്‍ …

Read More »

സഞ്ചരിക്കുന്ന ചിത്രയാത്രാ പര്യടനം അവസാനിച്ചു; തുളുനാട്ടില്‍ ചര്‍ച്ചയായി സംസ്ഥാന സര്‍ക്കാരിന്റെ വികസനഗാഥകള്‍

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വ വീഡിയോ പ്രദര്‍ശനവുമായി സഞ്ചരിക്കുന്ന ചിത്രയാത്രയുടെ പര്യടനം അവസാനിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം ഒരുക്കിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ വിവിധ മേഖലകളില്‍ നാടിന്റെയും ജനങ്ങളുടെയും ഹൃദയം തൊട്ടറിഞ്ഞായിരുന്നു പര്യടനം. സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യവികസനം, സുഭിക്ഷ കേരളം , പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യമേഖലയിലെ ആശുപത്രി നവീകരണം, …

Read More »

സ്മരണകളില്‍ വീണ്ടും സമരാവേശം നിറച്ച് കെ.വി.നാരായണന്‍

കാസര്‍കോട് : പുഴ കടന്ന് ഗോവയിലെത്തിയ ഞങ്ങളെ പോര്‍ച്ചുഗീസ് പോലീസ് വെടി വച്ച് ഭയപ്പെടുത്തി. അടിച്ചു പരുക്കേല്‍പ്പിച്ചു. കനത്ത മഴയും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരു കത്തീഡ്രല്ലിന് മുന്‍പില്‍ ഒരുമിച്ച് കൂടി. കുടിക്കാന്‍ വെള്ളം പോലും തന്നില്ല. ചോദിച്ചപ്പോള്‍ അടിയായിരുന്നു. കഠിനമായ മര്‍ദനമാണ് ഏല്‍ക്കേണ്ടി വന്നത്. പറങ്കികളെ തുരത്താന്‍ ഗോവയിലെത്തിയ മലയാളികളില്‍ മുന്‍പനായ കെ.വി.നാരായണന്റെ സ്മരണകളില്‍ വീണ്ടും സമരാവേശം നിറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ …

Read More »

രാജ്യത്തിന് വേണ്ടി പോരാടാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് കെഎംകെ നമ്പ്യാര്‍

കാസര്‍കോട് : ഓര്‍മകള്‍ ഇടമുറിയുന്നുണ്ടെങ്കിലും പഴയ സമരപോരാട്ട നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കെഎം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ക്ക് എളുപ്പമാണ്. ഇന്ത്യന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി വിരമിച്ച കെഎംകെ നമ്പ്യാര്‍ ഗോവ വിമോചന സമരത്തിന്റെ ഭാഗമായി കാസര്‍കോട് നിന്ന് ഗോവയിലേക്ക് പുറപ്പെട്ടവരില്‍ ഒരാളായിരുന്നു. ഗോവന്‍ അതിര്‍ത്തിയില്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയായ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി എല്ലാവരും നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫന്‍മേഷന്‍ ഓഫീസും …

Read More »

പോരാട്ട വഴികളിലെ സമരനായകര്‍ക്ക് ആദരം : സ്വാതന്ത്ര്യ സമര സേനാനികളായ കെ വി നാരായണനെയും കെഎംകെ നമ്പ്യാരെയും ആദരിച്ചു

കാസര്‍കോട് : ഗോവ വിമോചന കാലഘട്ടത്തിലെയും പിന്നിട്ട സമരവീഥികളിലെയും ഉജ്ജ്വലമായ ഏടുകള്‍ കെ വി നാരായണനും കെഎംകെ നമ്പ്യാരും ഓര്‍ത്തെടുക്കുന്നത് ഇന്നലെ കഴിഞ്ഞതുപോലെയാണ്. പതിറ്റാണ്ടുകള്‍ക്ക് സാക്ഷ്യം വഹിച്ച ഇരുവരിലും അന്നത്തെ ആവേശവും പോരാട്ട വീര്യവും വറ്റിയിട്ടില്ല. രാജ്യം സ്വതന്ത്രമായതിന്റെ 75 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ചത്.

Read More »