Monday , June 27 2022
Breaking News

Editor In-Charge

പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നത് സംസ്‌കാരത്തിന് ചേര്‍ന്നതല്ല

ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ രാത്രി കാലങ്ങളില്‍ വീടിന് പുറത്തിറങ്ങി നടക്കുന്നത് സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ. മറ്റെവിടെയും സ്ത്രീകള്‍ക്ക് ഇതാവാം. പക്ഷേ ഇന്ത്യയുടെ സംസ്‌കാരത്തിന് അത് ചേര്‍ന്നതല്ല. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നോയ്ഡ എം.പിയായ മഹേഷ് ശര്‍മ്മ മന്ത്രിപദവിയിലെത്തിയ നാള്‍ മുതല്‍ വിവാദ പരാമര്‍ശങ്ങളിലൂടെ സ്ഥിരം വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ്. അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം മുസ്‌ലിം ആയിരുന്നിട്ട് …

Read More »

തീര്‍ഥാടനടൂറിസം പദ്ധതിയില്‍ പദ്മനാഭസ്വാമി ക്ഷേത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ തീര്‍ഥാടനടൂറിസം പദ്ധതിയില്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തെ ഉള്‍പ്പെടുത്തും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ അനുവദിക്കുമെന്നും കേന്ദ്ര ടൂറിസംമന്ത്രി മഹേഷ് ശര്‍മ ഉറപ്പുനല്‍കി. സംസ്ഥാനം 283 കോടി രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ആദ്യഘട്ടമായി നൂറുകോടി അനുവദിക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചതെന്ന് സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. 108 കോടി രൂപയുടെ തീരദേശടൂറിസം, ഇക്കോടൂറിസം സര്‍ക്യൂട്ടിലുള്‍പ്പെടുത്തി വാഗമണ്‍തേക്കടി പദ്ധതിക്ക് 52 കോടി രൂപ, പത്തനംതിട്ടഗവി സര്‍ക്യൂട്ടിനായി 24.98 കോടി രൂപ …

Read More »

തളങ്കരയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 27 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നു

കാസര്‍കോട്: തളങ്കരയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 27 പവന്‍ സ്വര്‍ണ്ണാഭരണം മോഷണം പോയതായി പരാതി. തളങ്കര ജദീദ് റോഡ് ഫരീദ മന്‍സില്‍ റഹീം ഹാജിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്. വീട്ടുകാര്‍ അഞ്ചിന് വീടുപൂട്ടി ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. 13ന് തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി അറിയുന്നത്. അലമാര പൂട്ടി താക്കോല്‍ മുകളില്‍ വെച്ചതായിരുന്നു. വീട്ടുകാരെത്തിയപ്പോള്‍ താക്കോല്‍ അതേപടി ഉണ്ടായിരുന്നുവെങ്കിലും ആഭരണം എടുക്കാനായി അലമാര തുറന്നപ്പോഴായിരുന്നു മോഷണം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് …

Read More »

ഒടുവില്‍ കിടക്കപ്പായയില്‍ ദുരിത ജീവിതം നയിച്ച അശ്വതി വിടവാങ്ങി

നീര്‍ച്ചാല്‍: എന്‍ഡോസള്‍ഫാന്‍ മൂലം കിടക്കപ്പായയില്‍ ദുരിത ജീവിതം നയിച്ച അശ്വതി കണ്ണടച്ചു. നീര്‍ച്ചാലിന് സമീപം പുതുക്കോളിയിലെ ശാരദദിവാകരന്‍ ദമ്പതികളുടെ മകള്‍ അശ്വതി (24)യാണ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മരണപ്പെട്ടത്. കൈകാലുകള്‍ തളര്‍ന്ന നിലയിലും സംസാര ശേഷി നഷ്ടപ്പെട്ടും ഇക്കാലമത്രയും ചികിത്സയിലായിരുന്നു. ദീര്‍ഘനാളുകളായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ചമുമ്പ് നാട്ടില്‍ കൊണ്ടുവന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വതിയുടെ ഇരട്ട സഹോദരി അനിതയും എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതക്കിടക്കയിലാണ്. …

Read More »

മയക്കു മരുന്ന് കഞ്ചാവ് വില്‍പ്പന; പൊലീസ് ജാഗ്രതപാലിക്കണം: എംഎസ്എഫ്

കാസര്‍കോട്: കാമ്പസുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും വില്‍പ്പന നടത്തുന്നത് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ജില്ല കേന്ദ്രീകരിച്ച് ഇതിന് നേതൃത്വം വഹിക്കുന്ന മാഫിയാ സംഘം തന്നെ നിലവിലുണ്ട്. പട്‌ളയിലെ വിദ്യാര്‍ത്ഥിയുടെ തിരോധാനവും ഇത്തരം മാഫിയകളുടെ സാന്നിധ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കഞ്ചാവ് ലഹരി വില്‍പ്പനക്കാരെ കണ്ടെത്തണമെന്നും വിദ്യാര്‍ത്ഥിയുടെ തിരോധാനം സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്മായ നടപടി ഉണ്ടാകണമെന്നും എംഎസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലയിലെ പ്രമുഖ കോളജുകളിലടക്കം മദ്യ മയക്കു മരുന്ന് ഉപയോഗം …

Read More »

മലയാള മാധ്യമരംഗത്തും പെയ്ഡ് ന്യൂസ്: വി എസ്

കാസര്‍കോട് : മലയാള മാധ്യമരംഗത്തും പെയ്ഡ് ന്യൂസ് കളംവരച്ച് ആടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളന സമാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലും മാധ്യമങ്ങള്‍ക്ക് കോര്‍പറേറ്റ് സ്വഭാവത്തിന്റെ രുചിയും ഗന്ധവും പ്രകടമാണ്. മാധ്യമങ്ങളില്‍ ചിലതും മാധ്യമപ്രവര്‍ത്തകരില്‍ ചിലരുമൊക്കെ അന്യായവും അനര്‍ഹവുമായ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നുവെന്ന് വരുമ്പോള്‍ തകരുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്. സര്‍ക്കുലേഷന്‍ വര്‍ധനയ്ക്കും ടിവി ചാനലുകളുടെ …

Read More »

സമൂഹത്തില്‍ മ്യൂല്യ ച്യുതി സംഭവിച്ച് കൊണ്ടിരിക്കുകയാണ്: ഒ.രാജഗോപാല്‍

കാസര്‍കോട്: സമൂഹത്തിന്റെ സമസ്ത മേഖലകളിലും മ്യൂല്യച്യുതി സംഭവിച്ച കൊണ്ടിരിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു. രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി എല്ലാ മേഖലകളിലും ഇത് സംഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്. രാഷ്ട്രീയത്തിലാണെങ്കില്‍ നിഷ്പക്ഷരും, ഭരിക്കുന്നവരും, പ്രതിപക്ഷത്തിരിക്കുന്നവരും ധര്‍മ്മം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം കിട്ടി ഇത്രവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശ്രീരാമ ജന്മസ്ഥലമെന്ന് കൊടിക്കണക്കിന് ജനങ്ങല്‍ വിശ്വസിച്ച് ആരാധിച്ച് പൊരുന്ന അയോദ്ധ്യയില്‍ ക്ഷേത്രം പണിയാന്‍ നമ്മുക്ക് കഴിഞ്ഞില്ല. ഇവിടെ ഇപ്പോഴും ശ്രീരാമ വിഗ്രഹം ടാര്‍പോളിന്‍ കൊണ്ട് …

Read More »

ഇതര സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടപടി

കാസര്‍കോട് : അനധികൃതമായി സര്‍വീസ് നടത്തിയ ഇതരസംസ്ഥാന ചരക്കുവാഹനങ്ങള്‍ക്കെതിരെ നടപടി. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും രജിസ്റ്റര്‍ ചെയ്ത മള്‍ട്ടി ആക്‌സില്‍ ചരക്കുവാഹനങ്ങളാണ് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുന്ന രീതിയില്‍ സര്‍വീസ് നടത്തിയത്. കെ.എ 40എ 2508 എന്ന ചരക്കുവാഹനത്തെ മൊഗ്രാലിലും കെ.എ25ഡി 4171 എന്ന ചരക്കുവാഹനത്തെ മുളേളരിയയിലും ടിഎന്‍ 52ബി 8507 വാഹനം ബേഡകത്തും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ രാജീവിന്റെ നേതൃത്വത്തിലുളള സംഘമാണ് കസ്റ്റഡിയിലെടുത്തു. എ.എം.വി.എ മാരായ …

Read More »

സിവില്‍ സര്‍വീസ് ടൂര്‍ണമെന്റില്‍ ജില്ലയ്ക്ക് രണ്ടാം സ്ഥാനം

കാസര്‍കോട് : തിരുവനന്തപുരത്ത് നടന്ന കേരള സിവില്‍ സര്‍വീസ് മീറ്റില്‍ 46 പോയിന്റ് നേടി കാസര്‍കോട് ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. കബഡി, ബാസ്‌ക്കറ്റ്‌ബോള്‍, നീന്തല്‍, ചെസ്സ് എന്നിവയില്‍ സ്വര്‍ണ്ണമെഡലോടെ ഒന്നാം സ്ഥാനവും ഡിസ്‌കസ്‌ത്രോയില്‍ രണ്ടാം സ്ഥാനവും ഗുസ്തിമത്സരത്തില്‍ 86, 70 കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും 65 കിലോഗ്രാം വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി.

Read More »