Monday , June 27 2022
Breaking News

Editor In-Charge

വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളക്ക് കാഞ്ഞങ്ങാട്ട് തുടക്കമായി

കാഞ്ഞങ്ങാട് : ജില്ല വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വ്യവസായ ഉത്പ്പന്ന പ്രദര്‍ശന വിപണന മേളക്ക് കാഞ്ഞങ്ങാട്ട് തുടക്കമായി. കേരള ചെറുകിട വ്യവസായ അസോസിയേഷന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് വ്യാപര ഭവന് സമീപം ലുലു കോംപ്ലക്‌സിനടുത്ത് നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ മുഖ്യാതിഥിയായി. കെഎസ്എസ്‌ഐ …

Read More »

സ്ത്രീധനത്തിനെതിരെ ചുവര്‍ചിത്രരചന സംഘടിപ്പിച്ച് നീലേശ്വരം നഗരസഭ കുടുംബശ്രീ സിഡിഎസ്

നീലേശ്വരം നഗരസഭ കുടുംബശ്രീ സിഡിഎസ് ‘സ്ത്രീപക്ഷ നവകേരളം’ പദ്ധതിയുടെ ഭാഗമായി സ്ത്രീസംഗമവും വനിതകളെ ആദരിക്കലും സ്ത്രീധനത്തിനെതിരെ ചുവര്‍ചിത്രരചനയും നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സുഭാഷ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍ പേഴ്സണ്‍ പി.എം.സന്ധ്യ അധ്യക്ഷത വഹിച്ചു. ക്ഷീരകര്‍ഷകരായ ഗീത മൂലപ്പള്ളി, സരസ്വതി വാഴപ്പന്തല്‍, വി.കെ സ്മിത, മംഗളാ ദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു .കൗണ്‍സിലര്‍മാരായ വി.വി ശ്രീജ, പി.കെ ലത, പി.പി ലത, വി.വി സതി, സെക്രട്ടറി സി. …

Read More »

ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് : ജില്ലയില്‍ കോവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് 48 പേര്‍ക്കാണ് കോവിഡ്-19 പോസിറ്റീവായത്ചി കിത്സയിലുണ്ടായിരുന്ന 138 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 576 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1202 ജില്ലയില്‍ 3186 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍  2874 പേരും സ്ഥാപനങ്ങളില്‍ 312 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3186 പേരാണ്. പുതിയതായി 156 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1080 …

Read More »

സംസ്ഥാനത്ത് 3581 പേര്‍ക്ക് കോവിഡ് : പരിശോധിച്ചത് 44,054 സാമ്പിളുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട് 129, കാസര്‍കോട് 48 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകള്‍ പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ …

Read More »

എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിന് അഞ്ചുവര്‍ഷം കഠിനതടവ്

കാസര്‍കോട് : എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയെ അഞ്ചുവര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഉപ്പളയ്ക്ക് സമീപത്തെ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഉത്തര്‍പ്രദേശ് ഫത്തേപ്പൂര്‍ സിമോറയിലെ മദന്‍ലാലി(26)നെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ഡ് എ വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. 2018 ജൂണ്‍ ആറിന് മുമ്പുള്ള പലദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. …

Read More »

കോട്ടരുവം ശ്രീ മഹാവിഷ്ണു ദേവസ്ഥാന ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം : ബളാല്‍ സ്വദേശി റിമാന്റില്‍

മേല്‍പറമ്പ് : ചെമ്മനാട് പരവനടുക്കം കോട്ടരുവം ശ്രീ മഹാവിഷ്ണു ദേവസ്ഥാനത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച കേസില്‍ ബളാല്‍ സ്വദേശി അറസ്റ്റില്‍. ബളാലിെ ഹരീഷ് ചെവിരി (48)യെയാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഹരീഷ് നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മോഷണശ്രമം ക്ഷേത്രത്തിന്റെ തൊട്ടടുത്ത ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയും നാട്ടുകാരും മേല്‍പറമ്പ് പോലീസും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ വെയിറ്റിംഗ് ഷെല്‍ട്ടറിന് പിറകില്‍ ഒളിച്ചിരുന്ന മോഷ്ടാവിനെ അറസ്റ്റ് …

Read More »

സ്വാതന്ത്ര്യസമര പോരാളികള്‍ക്ക് ആദരം ഫെബ്രുവരി 25ന്

കാസര്‍കോട് : രാജ്യം സ്വാതന്ത്രമായി 75 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ രാജ്യത്തിന് വേണ്ടി ധീരമായി സ്വാതന്ത്ര്യപ്രസ്ഥാനത്തിലും പോരാട്ടങ്ങളിലും പങ്കെടുത്ത ജില്ലയിലെ സമരനായകരെ ആദരിക്കുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്നാണ് ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികകളായ ക്യാപ്റ്റന്‍ കെ എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കെ വി നാരായണന്‍ എന്നിവരെ ഫെബ്രുവരി 25ന് ആദരിക്കും. രാവിലെ 11ന് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് …

Read More »

തടവുകാരന് സാന്ത്വനവുമായി കാസര്‍കോട് ജില്ലാ ജഡ്ജ് : നടപടി സ്വീകരിച്ചത് പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം

കാസര്‍കോട് : കാസര്‍കോട് ജില്ലാ ജഡ്ജി ചീമേനിതുറന്ന ജയിലിലെ തടവുകാരന്റെ പരാതിയില്‍ ഉടനടി നടപടി സ്വീകരിച്ച് വേറിട്ട മാതൃകയായി. ന്യായാധിപന്‍ വിധി പറയുക മാത്രമല്ല. ശിക്ഷിക്കപ്പെട്ട തടവുകാരന് അര്‍ഹമായ നീതി ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് തെളിയിക്കുന്നതായിരുന്നു കാസര്‍കാട് ജില്ലാ ജഡ്ജി സി.കൃഷ്ണകുമാറിന്റെ അടിയന്തര ഇടപ്പെടല്‍. 12 വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ചീമേനി തുറന്ന ജയിലിലെ തടവുകാരന്‍ ജാഫര്‍ (സി. നമ്പര്‍ 667) ജയിലിലെ പരാതിപെട്ടിയില്‍ നിക്ഷേപിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അടിയന്തര …

Read More »

അഴിത്തല ടൂറിസം പ്രദേശം ബി.ആര്‍.ഡി.സി അധികൃതര്‍ സന്ദര്‍ശിച്ചു

നീലേശ്വരം നഗരസഭയിലെ അഴിത്തല ടൂറിസം വികസന പദ്ധതി പ്രദേശം ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ബി.ആര്‍. ഡി.സി) അധികൃതരും നഗരസഭാ അധികൃതരും സന്ദര്‍ശിച്ചു.അഴിത്തലയില്‍ നഗരസഭയുടെ അധീനതയിലുള്ള 25 സെന്റ് സ്ഥലം ടൂറിസം വികസനത്തിനായി ബി.ആര്‍.ഡി.സിക്ക് കൈമാറാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. സ്ഥലം കൈമാറ്റനടപടിക്രമം പൂര്‍ത്തിയാകുന്നതോടെ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കും. പദ്ധതിക്കായി കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 25 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടമായി ബി.ആര്‍.ഡി.സി മുഖേന അഞ്ചുകോടിയുടെ വികസന …

Read More »

ജില്ലയില്‍ 94 പേര്‍ക്ക് കൂടി കോവിഡ്; 76 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 94 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 76 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍  686പേരാണ്  ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1202.ജില്ലയില്‍ 3887 പേരാണ് നിരീക്ഷണത്തിലുള്ളത്.വീടുകളില്‍  3566 പേരും സ്ഥാപനങ്ങളില്‍ 321 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്  3887 പേരാണ്. പുതിയതായി  211പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1136  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക്  അയച്ചു (ആര്‍ടിപിസിആര്‍ 705, ആന്റിജന്‍ …

Read More »