Monday , June 27 2022
Breaking News

Editor In-Charge

മഹാനടിക്ക് വിട; കെ പി എ സി ലളിത ഇനി ദീപ്തസ്മരണ

തൃശൂര്‍ : അന്തരിച്ച മലയാളത്തിന്റെ പ്രിയനടി കെ പി എ സി ലളിത ഓര്‍മ്മയായി. വൈകിട്ട് ആ് മണിയോടെ തൃശൂര്‍ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള ഓര്‍മ വീട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിതയ്ക്ക് തീ പകര്‍ന്നു. ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു സംസ്‌കാരം. വന്‍ ജനാവലിയാണ് തങ്ങളുടെ പ്രിയതാരത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നത്. മണിയന്‍പിള്ള രാജു, അലന്‍സിയന്‍, ടിനിടോം, ഇടവേളബാബു, കവിയൂര്‍ പൊന്നമ്മ, സംവിധായകന്‍ ജയരാജ് തുടങ്ങി …

Read More »

സംസ്ഥാനത്ത് 5023 പേര്‍ക്ക് കോവിഡ് ; പരിശോധിച്ചത് 61,612 സാമ്പിളുകള്‍

സംസ്ഥാനത്ത് ഇന്ന് 5,023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂര്‍ 188, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,857 …

Read More »

ജല സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി 2.60 കോടിയുടെ പദ്ധതിയുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്

കാസര്‍കോട് : ജലസംരക്ഷണത്തിനാണ് കാസര്‍കോട് ജില്ലാപഞ്ചായത്തിന്റെ പ്രഥമ പരിഗണന. കുടിവെള്ളത്തിനും ജലസേചനത്തിനും ഉതകുന്ന രീതിയില്‍ വലിയ പദ്ധതികളാണ് ഈ മേഖലയില്‍ 202223 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കാനിരിക്കുന്നത്. ജില്ലാപഞ്ചായത്തിന്റെ പ്രത്യേക ഉദ്ദേശ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2,60,90,400 രൂപയാണ് ജലസംരക്ഷണത്തിനായി വകയിരുത്തിയത്. ജില്ലയിലെ വിവിധ വില്ലേജ് പരിധിയിലുള്ള പൊതു കുളങ്ങളും പാടശേഖരങ്ങളിലെ ജലസ്രോതസുകളും തോടുകളും കാസര്‍കോടിന്റെ തനത് ജലസ്രോതസ്സുകളായ പള്ളങ്ങളുമെല്ലാം സംരക്ഷിക്കാനുള്ള പദ്ധതികളാണിത്. രണ്ട് കോടി 65 ലക്ഷം രൂപയുടെ പള്ളംകുളം നവീകരണ …

Read More »

ബഷീറിന്റെ മാതൃക പ്രവര്‍ത്തനത്തിന് ബേഡഡുക്ക ഹരിത കര്‍മ സേനയുടെ ആദരം

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ സേനയുടെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വസ്ത്രവ്യാപാരി ബഷീറിന്റെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ആദരം .കുണ്ടംകുഴിയില്‍ ടെക്സ്റ്റയില്‍ കട നടത്തുന്ന എ.ബഷീര്‍ തന്റെ കടയില്‍ ഉണ്ടാവുന്ന അജൈവ മാലിന്യങ്ങളൊക്കെ തരം തിരിച്ച് വൃത്തിയാക്കി എല്ലാ മാസവും സ്വന്തം ചെലവില്‍ നെല്ലിയടുക്കത്തെ പ്ലാസ്റ്റിക്ക് ഷ്രഡിംങ്ങ് യൂനിറ്റില്‍ എത്തിക്കും. കൂടാതെ പ്രതിമാസ യൂസര്‍ഫീ 100 രൂപ മുടങ്ങാതെ ഹരിത കര്‍മ സേനയ്ക്ക് നല്‍കുകയും ചെയ്താണ് ബഷീര്‍ മാതൃകയായത്. …

Read More »

പ്രിയമേറുന്നു ചെങ്കല്ലിന്; ചെങ്കല്ലിന്റെ ഉത്പന്ന സാധ്യതകള്‍ തുറന്ന് കാട്ടി ശില്‍പശാല

കാസര്‍കോട് : ചെങ്കല്ലിന്റെ അനന്തസാധ്യതകള്‍ തുറന്ന് കാട്ടി ജില്ലാ വ്യവസായ വകുപ്പിന്റെ ദ്വിദിന ശില്‍പശാല. അമിത ചൂടിനെ പ്രതിരോധിക്കാന്‍ അധുനിക ഭവന നിര്‍മ്മാണ മേഖലയിലടക്കം ചെങ്കല്ലിന്റെ ഉത്പന്നങ്ങള്‍ക്ക് കഴിയുമെന്ന് ശില്‍പശാലയിലൂടെ വിലയിരുത്തി. ഭവന കെട്ടിട നിര്‍മ്മാണ മേഖലകളില്‍ ചെങ്കല്ലിന്റെ സാധ്യതകള്‍ വളരെ കൂടുതലാണ്. നിലത്ത് വിരിക്കുന്ന ചെങ്കല്ലിനും (ടൈല്‍), ചെങ്കല്‍ കൊണ്ടുള്ള സീലിംഗിനും ഇപ്പോള്‍ ഉപഭോക്താക്കള്‍ ഏറെയാണ്. കൂടാതെ അഭിരുചികള്‍ക്കനുസരിച്ച് ചെങ്കല്‍ കൊത്തി കരകൗശല വസ്തുക്കളുണ്ടാക്കാനും സാധിക്കുന്നു. വ്യവസായത്തില്‍ ചെങ്കല്ലിന്റെ …

Read More »

ബിജെപി അംഗങ്ങള്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്വം രാജി വെക്കും.

കാസര്‍കോട് : കുമ്പള ഗ്രാമ പഞ്ചായത്തിലെ ബിജെപിയുടെ 9 അംഗങ്ങളും 2 സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗത്വവും രാജി വെക്കുമെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ അദ്ധ്യക്ഷന്‍ അറിയിച്ചു. ബിജെപി കാസര്‍ഗോഡ് ജില്ലാ കോര്‍ കമ്മിറ്റിയുടേയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനപ്രകാരമാണ് രാജി. ബിജെപി കാസര്‍ഗോഡ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മേഖല ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍, …

Read More »

ജാര്‍ഖണ്ഡ് സ്വദേശിനിയായ 12കാരിയെ മഞ്ചേശ്വരത്തെ താമസ സ്ഥലത്തുനിന്നു കാണാതായി പരാതി

മഞ്ചേശ്വരം : പാത്തൂര്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശിനിയായ 12 കാരിയെ കാണാതായതായി പരാതി. ജാര്‍ഖണ്ഡിലെ ഇഞ്ചിപൂര്‍ത്തിയുടെ മകള്‍ രിയാപൂര്‍ത്തിയെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് കാണാതായത്. ഇവിടെ തോട്ടം തൊഴിലാളിയായ ചെറിയമ്മയ്‌ക്കൊപ്പം താമസിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. ചെറിയ കുട്ടിയെ നോക്കാനേല്‍പ്പിച്ച് തോട്ടം പണിക്ക് പോയി തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് കുട്ടിയുടെ ചെറിയമ്മ ജിങ്കി മഞ്ചേശ്വരം പോലീസില്‍ പരാതിപ്പെട്ടു. സാധാരണ വീട്ടില്‍ നിന്നു എങ്ങോട്ടും പോകാറില്ലാത്ത പെണ്‍കുട്ടിയെ ആരെങ്കിലും …

Read More »

കളിയാട്ടം കാണാനായി എത്തിയ യുവതി തൂങ്ങി മരിച്ച നിലയില്‍

ആദൂര്‍ : നാട്ടിലെ കളിയാട്ടം കാണാനായി ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയ യുവതിയെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാടകം തെക്കേക്കരയിലെ കുഞ്ഞിരാമന്‍-തീര്‍ത്ഥകുമാരി ദമ്പതികളുടെ മകള്‍ ടി ബിന്ധ്യ (30)യാണ് മരിച്ചത്. ഇന്നു രാവിലെ വീടിന്റെ സിറ്റൗട്ടിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. കാഞ്ഞങ്ങാട് അരയി സ്വദേശിയും കെ എസ് ഇ ബി നെല്ലിക്കുന്ന് സെക്ഷനിലെ ജീവനക്കാരനുമായ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് ബിന്ധ്യ. പാടാര്‍കുളങ്ങര കളിയാട്ടം കാണാന്‍ പോകാനാണ് വിദ്യ …

Read More »

ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരുവയസുകാരി മരിച്ചു

കാഞ്ഞങ്ങാട് : ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരി മരിച്ചു. ഓട്ടോ ഡ്രൈവര്‍ കൊട്ടോടി കൂരംകയയിലെ മിഥുന്‍ ഫിലിപ്പ്-അഞ്ജു ദമ്പതികളുടെ മകള്‍ റിയയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. അടുക്കള ഭാഗത്തുണ്ടായ വെള്ളം നിറച്ച ബക്കറ്റിലേക്കാണ് വീണത്. അഞ്ജു ഈ സമയത്ത് അലക്കാനായി പുഴയിലേക്ക് പോയതായിരുന്നു. വീട്ടിലുണ്ടായിരുന്ന കുഞ്ഞ് അടുക്കളയിലേക്ക് പോകുന്നത് കണ്ടിരുന്നില്ല. മഞ്ജു തിരിച്ചെമ്പോഴേക്കും കുഞ്ഞ് ബക്കറ്റില്‍ തലകുത്തി വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. …

Read More »

ഇബ്രാഹിം പി എം അന്തരിച്ചു

ഒഉയത്തടുക്ക : പരേതയായ പെര്‍ളത്ത് മുഹമ്മദ് ബീഫാത്തിമ്മയുടെ മകന്‍ ഇബ്രാഹിം പി എം (63) അന്തരിച്ചു. മക്കള്‍ ജാബിര്‍, ആശിഖ് സഹോദരങ്ങള്‍ പരോദന നായ അബ്ദുല്ല കുഞ്ഞി, ബഷീര്‍ വിദ്യാനഗര്‍, ശാഫി പടുവടുക്കം, ഹമീദ് ആലംപാടി, സുലൈമാന്‍, സുബൈദ മരുമക്കള്‍ റഷീദ പൈക്ക, റുഖ്‌സാന മധൂര്‍. എസ് പി നഗര്‍ ഫത്താഹ് ജമാ മസ്ജിദില്‍ ഖബറടക്കി.

Read More »