Thursday , May 6 2021
Breaking News

Featured News

ജില്ലയില്‍ 1056 പേര്‍ക്ക് കൂടി കോവിഡ്: 125 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.9

കാസര്‍കോട് : ജില്ലയില്‍ ബുധനാഴ്ച (മെയ് 5ന്) 1056 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ആകെ പോസിറ്റിവിറ്റി ശതമാനം 18.9 ചികിത്സയിലുണ്ടായിരുന്ന 125 പേര്‍ കോവിഡ് നെഗറ്റീവായി. നിലവില്‍ 13301 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 17264 പേര്‍ വീടുകളില്‍ 16489 പേരും സ്ഥാപനങ്ങളില്‍ 775 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 17264 പേരാണ്. പുതിയതായി 2424പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4090 സാമ്പിളുകള്‍ …

Read More »

സംസ്ഥാനത്ത് ഉയര്‍ന്ന പ്രതിദിന വര്‍ധന; 41,953 പേര്‍ക്ക് കോവിഡ് : മരണം 58

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച (മെയ് 5ന്) 41,953 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍കോട് 1056, വയനാട് 890 എന്നിങ്ങനെയാണ് ഇന്ന് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് …

Read More »

വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 6ന് തുറക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ മെയ് ആറ് മുതല്‍ കാഞ്ഞങ്ങാട് കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സഹായകേന്ദ്രം ആരംഭിക്കും. ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വയോക്ഷേമ കോള്‍ സെന്ററിന്റെ അനുബന്ധമായിട്ടാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുക. വയോജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി മെയ് 31 വരെ …

Read More »

മാസ്‌ക് കേസ്: ചൊവ്വാഴ്ച 689 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ജില്ലയില്‍ മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന 689 പേര്‍ക്കെതിരെ കൂടി മെയ് നാലിന് പോലീസ് കേസെടുത്ത് പിഴ ഈടാക്കി. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 110806 ആയി. കോവിഡ് നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ചൊവ്വാഴ്ച് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.

Read More »

പശ്ചിമബംഗാളിലെ അക്രമം; ബിജെപി പ്രതിഷേധപരിപാടി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : നിയമസഭാതെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്ചിമബംഗാളില്‍ അരങ്ങേറിയ മനുഷ്യക്കുരുതിക്കെതിരെ മനുഷ്യാവാകാശസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും കണ്ണടയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധപരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ക്കാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഒറ്റപ്പെട്ട സംഭവങ്ങളില്‍ പോലും വലിയ ഒച്ചപ്പാടുണ്ടാക്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും ബംഗാളിലെ അക്രമത്തിനെതിരെ …

Read More »

കര്‍ണാടകയില്‍ നിന്നുള്ള എന്‍ ഡി എ നേതാക്കളെത്തി പണമൊഴുക്കി ; മതേതര വിശ്വാസികള്‍ തനിക്കൊപ്പം നിന്നു ; എ കെ എം അഷ്‌റഫ്

കാസര്‍കോട് : മഞ്ചേശ്വരത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വിജയത്തിനായി കര്‍ണാടകയില്‍ നിന്നുള്ള മന്ത്രിമാരും എം എല്‍ എ മാരും അടക്കം തമ്പടിച്ച് പണമൊഴുക്കിയതായി മഞ്ചേശ്വരത്ത് വിജയം നേടിയ യു ഡി എഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ് ആരോപിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അഷ്‌റഫ്. ന്യുനപക്ഷങ്ങളുടേതടക്കം നിരവധി വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും കയറി 1000 രൂപയും കിറ്റും നല്‍കി. വലിയ …

Read More »

17 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍: യുവാവ് അറസ്റ്റില്‍

ചെറുവത്തൂര്‍ : ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാടംകോട് മൊഴക്കീലിലെ സുനേഷിനെ (36) ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. പടന്ന പഞ്ചായത്തിലെ 17കാരിയാണ് പീഡനത്തിനിരയായത്.

Read More »

ഉപ്പളയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് ആളുകള്‍ കൂട്ടംകൂടി ; വസ്ത്ര സ്ഥാപന ഉടമക്കെതിരെ കേസ്

കാസര്‍കോട് : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയതിന് ഉപ്പളയിലെ വസ്ത്ര സ്ഥാപന ഉടമയ്‌ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിങ്കളാഴ്ച ആളുകള്‍ കൂട്ടം കൂടുന്നതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വസ്ത്ര സ്ഥാപന ഉടമക്കെതിരെ കേരള പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്. നിയമവിരുദ്ധമായി കൂട്ടം കൂടുന്നവര്‍ക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമത്തിന് പുറമേ മറ്റു വകുപ്പുകള്‍ കൂടി ചേര്‍ത്ത് …

Read More »

ജില്ലയില്‍ 673 പേര്‍ക്ക് കൂടി കോവിഡ്: 98 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ ചൊവ്വാഴ്ച (മെയ് 4ന്) 673 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.ചികിത്സയിലുണ്ടായിരുന്ന 98 പേര്‍ കോവിഡ് നെഗറ്റീവായി. നിലവില്‍ 12370 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15685 പേര്‍ വീടുകളില്‍ 14882 പേരും സ്ഥാപനങ്ങളില്‍ 803 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15685 പേരാണ്. പുതിയതായി 2113 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3491 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1725 …

Read More »

സംസ്ഥാനത്ത് 37,190 പേര്‍ക്ക് കോവിഡ്: 57 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 %

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച (മെയ് 4ന്) 37,190 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 57 മരണം കൂടി സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170,ത കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, …

Read More »