Monday , May 16 2022
Breaking News

Featured News

കല്ലൂരാവിയില്‍ വീട്ടില്‍ നിന്നും 37 പവനും 26000 രൂപയും കവര്‍ന്നു

വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 37 പവന്‍ സ്വര്‍ണാഭരണങ്ങളും 26000 രൂപയും കവര്‍ന്നു. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ മുഹമ്മദലിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കല്ലൂരാവി കവലയില്‍ നിന്ന് 50 മീറ്റര്‍ കിഴക്കുമാറിയാണ് ഈ വീട്. ഇരുനില വീടിന്റെ താഴത്തെ നിലയിലെ വടക്കു കിഴക്കു ഭാഗത്തെ കിടപ്പുമുറിയിലാണ് ആഭരണം സൂക്ഷിച്ചിരുന്നത്. മുഹമ്മദലി വിദേശത്താണ്. ഇദ്ദേഹത്തിന്റെ ഭാര്യ സമീമയും മക്കള്‍ അസ്രയും അഫ്ത്താബും ഷിയാസും അസ്രയുടെ കുട്ടിയുമാണ് വീട്ടിലുള്ളത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അലമാരയിലെ …

Read More »

ഭരിക്കുന്നത് സര്‍ക്കാരല്ല, ചുവപ്പ് ഭീകരത ; മാതമംഗലത്ത് കടകള്‍ പൂട്ടിച്ചതിനെതിരെ വി ഡി സതീശന്‍

തിരുവനന്തപുരം : മാതമംഗലത്ത് ചുമട്ടുതൊഴിലാളി യൂണിയന്റെ (സി ഐ ടി യു) ഉപരോധം കാരണം ഒരു കടയും ഭീഷണികാരണം മറ്റൊരു കടയും പൂട്ടിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം ഭരിക്കുന്നത് സര്‍ക്കാരല്ലെന്നും ചുവപ്പ് ഭീകരതയാണെന്നും സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയി നിക്ഷേപം ക്ഷണിക്കുന്നുവെന്നും മറുഭാഗത്ത് നാട്ടില്‍ തന്നെയുള്ള ബിസിനസുകാരെ തൊഴില്‍ സംരക്ഷണത്തിന്റെ പേരില്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നും വി …

Read More »

പോക്‌സോ കേസ് പ്രതി പിടിയില്‍

മുള്ളേരിയ : പോക്‌സോ കേസിലെ പ്രതിയെ ആദൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Read More »

ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ 11കാരന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

കാഞ്ഞങ്ങാട് : ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ 11കാരന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ചന്തേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ ഇരയുടെ മൊഴിയാണ് കാസര്‍കോട് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയത്. 11 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച മാവിലാകടപ്പുറത്തെ അനീഷി(30)നെതിരെയാണ് കേസെടുത്തിരുന്നത്.

Read More »

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വെല്‍ഡിങ്ങ് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട് : ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വെല്‍ഡിങ്ങ് തൊഴിലാളി മരിച്ചു. ബല്ലാ കടപ്പുറം ഇ എം എസ് ക്ലബ്ബിന് സമീപത്തെ വെല്‍ഡിങ് തൊഴിലാളി സന്തോഷ് (34) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ മഡിയന്‍ ജംഗ്ഷനിലാണ് അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മകന്‍ അന്‍വിത്തിന്റെ രണ്ടാം പിറന്നാളാഘോഷം ഇന്ന് നടക്കാനിരിക്കെ പുത്തന്‍ വസ്ത്രങ്ങളും കേക്കുകളും വാങ്ങി പോകുമ്പോഴാണ് സന്തോഷിനെ മരണം തട്ടിയെടുത്തത്. …

Read More »

പെട്രോള്‍ കടം നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; പമ്പിനു നേരെ അക്രമം: ഉടമയുടെ സഹോദരന് പരിക്ക്‌

ഉളിയത്തടുക്ക : പെട്രോള്‍ കടം നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പമ്പിന് നേരെ അക്രമം. ഉടമയുടെ സഹോദരനെ അക്രമിച്ച് പമ്പിലെ ഓഫീസ് മുറി തകര്‍ത്തു. മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്കയില്‍ പി എ അബ്ദുല്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള എ കെ സണ്‍സ് പെട്രോള്‍ പമ്പിലാണ് ആയുധങ്ങലുമായി എത്തിയ സംഘം അക്രമം നടത്തിയത്. പരിക്കേറ്റ ഹിദായത്ത് നഗറിലെ പി എം അബ്ദുല്‍സലാം (36)നെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ഒട്ടേറെ …

Read More »

കൊലക്കേസ് പ്രതികള്‍ തമ്മില്‍ സംഘട്ടനം ; ഒരാള്‍ക്ക് കുത്തേറ്റു; മറ്റൊരാള്‍ അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതി അതേ കേസിലെ മറ്റൊരു പ്രതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദ് കൊലക്കേസ് പ്രതികള്‍ തമ്മിലാണ് കഴിഞ്ഞ ദിവസം രാത്രി മധൂര്‍ കുഡ്‌ലു രാംദാസ് നഗറില്‍ സംഘട്ടനമുണ്ടായത്. 2014 ഡിസംബര്‍ 22ന് രാത്രി തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബീദിനെ കാസര്‍കോട് നഗരത്തിലെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രശാന്ത് നെല്‍ക്കള (2)യാണ് കുത്തേറ്റത്. ഇതേ കേസിലെ പ്രതികൂടിയായ മഹേഷ് ബട്ടംപാറ …

Read More »

ജില്ലയില്‍ 259 പേര്‍ക്ക് കൂടി കോവിഡ് ; 274 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 259പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 274 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവില്‍ 1934 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1185 ജില്ലയിലlല്‍ 8967 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 8515പേരും സ്ഥാപനങ്ങളില്‍ 452പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 8367പേരാണ്. പുതിയതായി 229പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1321സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 948ആന്റിജന്‍ 363ട്രൂനാട്ട് 10 …

Read More »

കോവിഡ് കേസുകള്‍ കുറയുന്നു : സംസ്ഥാനത്ത് 11,136 പേര്‍ക്ക് രോഗം ; ടി പി ആര്‍ 18.43

തിരുവനന്തപുരം : കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസര്‍കോട് 259 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 …

Read More »

കണ്ണൂര്‍ തോട്ടടയില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു ; സംഭവം കല്യാണവീട്ടിലെ തര്‍ക്കത്തിന് പിന്നാലെ

കണ്ണൂര്‍ : കണ്ണൂര്‍ തോട്ടടയില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ ഹേമന്ദ്, അരവിന്ദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. തോട്ടടയിലെ കല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. കല്യാണവീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന സംഗീത പരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇതു പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചു. ഞായറാഴ്ച രാവിലെ ചാലാട് …

Read More »