Monday , May 16 2022
Breaking News

Featured News

ആഹ്ലാദ പ്രകടനത്തിനിടെ അക്രമം; ഐ എന്‍ എല്‍ പ്രവര്‍ത്തകന് വെട്ടേറ്റു-പോലീസ് വാഹനം തകര്‍ത്തു

 വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആലംപാടിയില്‍ ആഹ്ലാദപ്രകടനം അതിരുവിട്ടത് സംഘര്‍ഷത്തിനും അക്രമത്തിനും കാരണമായി. ശനിയാഴ്ച രാത്രി 7.30 മണിയൊടെയാണ് സംഭവം. ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനമുണ്ടായിരുന്നു. ഈ സമയം പാര്‍ട്ടിഓഫീസിന് സമീപം ഇരിക്കുകയായിരുന്ന ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ ആലംപാടി ഗള്‍ഫ് നഗറിലെ അബ്ദുല്‍ ഷെരീഫിനെ (38) ഒരു സംഘം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വടിവാള്‍, ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് …

Read More »

മഞ്ചേശ്വരത്ത് അടച്ചിട്ട വീട്ടില്‍ കവര്‍ച്ചാശ്രമം

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് അടച്ചിട്ട വീട്ടില്‍ കവര്‍ച്ചാശ്രമം. തൂമിനാട് കുറ്റിക്കാട്ടിലെ റഫീഖിന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്. റഫീഖും കുടുംബവും വീട് പൂട്ടി ബന്ധു വീട്ടില്‍ പോയിരുന്നു. ശനിയാഴ്ച വൈകിട്ടോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. പിറക് വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. അകത്തെ മൂന്ന് അലമാരകള്‍ തകര്‍ത്തിട്ടുണ്ട്. വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും കിണറ്റിലെ മോട്ടോറും അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏതാനും വസ്ത്രങ്ങളും മോഷണം പോയി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More »

ഉദ്യാവറില്‍ വ്യായാമശാലക്ക് നേരെ കല്ലേറ്

മഞ്ചേശ്വരം : ഉദ്യാവര്‍ മാടയില്‍ വ്യായാമശാലക്ക് നേരെ കല്ലേറ്. മാടയിലെ ശ്രീജയ് വീരമാരുതി വ്യായാമശാലക്ക് നേരെയാണ് ശനിയാഴ്ച രാത്രി അക്രമമുണ്ടായത്. കല്ലേറില്‍ രണ്ട് ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More »

യുഡിഎഫ് വിമതര്‍ ഒരു പഞ്ചായത്ത് പിടിച്ചെടുത്ത അപൂര്‍വ്വ രാഷ്ട്രീയമായി കാസര്‍കോട്

കാസര്‍കോട് : കോണ്‍ഗ്രസ് വിമതര്‍ ഒരു പഞ്ചായത്ത് പിടിച്ചെടുത്തെന്ന അപൂര്‍വ രാഷ്ട്രീയട്വിസ്റ്റാണ് കാസര്‍കോടിനെ ഈ തിരഞ്ഞെടുപ്പില്‍ വ്യത്യസ്ഥമാക്കിയത്. ഈസ്റ്റ് ഏളേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമതരായ ജനകീയ വികസന മുന്നണി (ഡി.ഡി.എഫ്) 10 സീറ്റുകളാണ് പിടിച്ചെടുത്തത്. രൂപവല്‍ക്കരിച്ച കാലം മുതല്‍ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു എളേരി പഞ്ചായത്ത്. 16 അംഗ ഭരണസമിതിയില്‍ കേരളാ കോണ്‍ഗ്രസ് അംഗം അടക്കം 15 യു.ഡി.എഫ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമടക്കം …

Read More »

ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടപ്പെട്ടു. ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെങ്കിലും യു.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആകെയുള്ള 17 ഡിവിഷനുകളില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും നാല് വീതം സീറ്റുകള്‍ നേടി. കഴിഞ്ഞ തവണ 9 സീറ്റുണ്ടായിരുന്ന ഇടത് മുന്നണിക്ക് 7 സീറ്റാണ് ലഭിച്ചത്. ബി.ജെ.പി രണ്ട് സീറ്റുകള്‍ നേടി നില മെച്ചപ്പെടുത്തി. കുമ്പള, മഞ്ചേശ്വരം, വൊര്‍ക്കാടി, ഉദുമ, പിലിക്കോട്, ചെങ്കള, ചിറ്റാരിക്കാല്‍, സിവില്‍ സ്റ്റേഷന്‍ എന്നീ ഡിവിഷനുകളാണ് യു.ഡി.എഫ് …

Read More »

കാസര്‍കോട് നഗരസഭയില്‍ ലീഗിന് 20 സീറ്റ് : ബി ജെ പി മൂന്ന് സീറ്റ് പിടിച്ചെടുത്തു

കാസര്‍കോട് : കാസര്‍കോട് നഗരസഭയില്‍ മുസ്ലിംലീഗിന് 20 സീറ്റുകള്‍ ലഭിച്ചു. മൂന്നു സീറ്റുകള്‍ നഷ്ടമായി. അതേസമയം ബി ജെ പി 11 സീറ്റില്‍ നിന്നും 14 സീറ്റുകള്‍ നേടി കരുത്തരായി. സി പി എം ഒരു സീറ്റ് നിലനിര്‍ത്തി. എന്നാല്‍ രണ്ടു സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല. മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു എന്നതും കാസര്‍കോട് നഗരസഭയിലെ പ്രത്യേകതയാണ്. ഇതില്‍ മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റായ ഫോര്‍ട്ട് റോഡില്‍ …

Read More »

27 വര്‍ഷങ്ങള്‍ക്കു ശേഷം ഉദുമ പഞ്ചായത്ത് യു ഡി എഫ് പിടിച്ചെടുത്തു

ഉദുമ : 27 വര്‍ഷങ്ങള്‍ക്കു ശേഷം ഉദുമ ഗ്രാമപഞ്ചായത്ത് യു ഡി എഫ് പിടിച്ചെടുത്തു. 11 സീറ്റ് നേടിയാണ് യു ഡി എഫ് ഭരണം പിടിച്ചെടുത്തത്. ചെങ്കോട്ടയെന്നറിയപ്പെടുന്ന ഉദുമയില്‍ സി പി എമ്മിന് 10 സീറ്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ള. നിലിവില്‍ എല്‍ ഡി എഫിന് 12 സീറ്റാണ് ഉണ്ടായിരുന്നത്. രണ്ട് സീറ്റ് ഐ എന്‍ എല്ലിനായിരുന്നു. ഏഴ് സീറ്റ് ഉണ്ടായിരുന്ന യു ഡി എഫ് നാല് സീറ്റ് കൂടുതല്‍ പിടിച്ചെടുത്താണ് …

Read More »

കുറ്റിക്കോലില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; ബേഡകം ഇടത് നിലനിര്‍ത്തി

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. കഴിഞ്ഞ തവണ എല്‍.ഡി.എഫ് ഭരിച്ച പഞ്ചായത്തില്‍ ആകെയുള്ള 16ല്‍ ഏഴ് സീറ്റ് ഇടതു മുന്നണി നേടിയപ്പോള്‍ യു.ഡി.എഫ് 5ഉം ബി.ജെ.പി 3ഉം സീറ്റ് നേടി. യു.ഡി.എഫ് വിമതന് ഒരു സീറ്റ് ലഭിച്ചു. ബേഡകം എല്‍.ഡി.എഫ് നിലനിര്‍ത്തി. കഴിഞ്ഞ തവണ ഒറ്റക്ക് എല്‍.ഡി.എഫ് ഭരിച്ച പഞ്ചായത്തില്‍ ഇത്തവണ ഒരു സീറ്റ് യു.ഡി.എഫ് നേടി. 10ാം വാര്‍ഡിലെ ഉമാവതിയാണ് വിജയിച്ചത്. ചെങ്കള പഞ്ചായത്ത് നെല്ലിക്കട്ട വാര്‍ഡില്‍ …

Read More »

കാഞ്ഞങ്ങാട് നീലേശ്വരം നഗരസഭകള്‍ എല്‍ ഡി എഫി ന്, കാസര്‍കോട് യു ഡി എഫ് നിലനിര്‍ത്തി

കാസര്‍കോട് : വോട്ടെണ്ണല്‍ പുരോഗമിക്കവെ കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ എല്‍ ഡി എഫിന്. കാസര്‍കോട് നഗരസഭ യു ഡി എഫ് നിലനിര്‍ത്തി. കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍ ഡി എഫിന് അട്ടിമറി വിജയമാണ് കാഴ്ചവെച്ചത്. മുഴുവന്‍ സീറ്റിലേയും ഫലം പ്രഖ്യാപിച്ചപ്പോള്‍ 21 സീറ്റില്‍ എല്‍ ഡി എഫ് വിജയിച്ചു. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും എല്‍ ഡി എഫ് ഭരണം ഉണ്ടാകുമെന്ന് ഉറപ്പായി. യു ഡി എഫിന് 13 സീറ്റ് മാത്രമേ നേടാന്‍ …

Read More »

ഒരു വോട്ടിന് അബ്ബാസ് ബീഗത്തെ ഹാരിസ് ബെന്നങ്ങ പരാജയപ്പെടുത്തി

കാസര്‍കോട്: മുന്‍ നഗരസഭാ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനും മുസ്ലിംലീഗ് നേതാവുമായ അബ്ബാസ് ബീഗം പള്ളത്ത് പരാജയപ്പെട്ടു. ഒരു വോട്ടിനാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഹാരിസ് ബന്നങ്ങ വിജയിച്ചത്. അബ്ബാസ് ബീഗത്തിന്റെ പരാജയം ലീഗ് നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. 343 വോട്ടാണ് അബ്ബാസ് ബീഗത്തിന് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി മുഹമ്മദ് ഹാരിസിന് 344 വോട്ട് ലഭിച്ചു.

Read More »