Monday , June 27 2022
Breaking News

Featured News

വീടിന് ആസ്ബറ്റോസ് ഷീറ്റ് പാകുന്നതിനിടെ തെന്നിവീണ് മില്ലുടമ മരിച്ചു

ആദൂര്‍: വീടിന് മുന്നില്‍ ആസ്ബറ്റോസ് ഷീറ്റ് പാകുന്ന ജോലിക്കിടെ മില്ലുടമ തറയിലേക്ക് തെന്നിവീണ് മരിച്ചു. ആദൂരിലെ ബി.എച്ച് ഓയില്‍ മില്‍ ഉടമ ഹസൈനാറാ(56)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. വീടിന് മുന്നില്‍ ആസ്ബറ്റോസ് ഷീറ്റ് പാകുന്നതിനിടെ കാല്‍തെന്നി തറയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹസൈനാറിനെ ഉടന്‍ ചെങ്കളയിലെ ആസ്പത്രിയില്‍ എത്തിച്ചു. നിലവഷളായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മരിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുള്ളേരിയ യൂണിറ്റ് അംഗമായിരുന്നു. …

Read More »

ചെറുവത്തൂരിലെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

ചെറുവത്തൂര്‍: ചെറുവത്തൂരിലെ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ തമിഴ്‌നാട് സ്വദേശി കണ്ണൂരില്‍ പിടിയിലായി. ചെറുവത്തൂര്‍ ആനിക്കാടി സോന നിവാസില്‍ പ്രസാദ് – ഫാത്തിമ ദമ്പതികളുടെ മകള്‍ സോനയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തമിഴ്‌നാട് ചിദംബരം സ്വദേശി അരുള്‍ദാസ് (55) ആണു പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ പയ്യന്നൂരില്‍നിന്നു കണ്ണൂരിലേക്കു വരികയായിരുന്ന സ്വകാര്യ ബസ് കണ്ണൂര്‍ കൊയിലി ആശുപത്രിക്കു സമീപം തടഞ്ഞുനിര്‍ത്തിയാണു ടൗണ്‍ പോലീസ് ഇയാളെ പിടികൂടി പെണ്‍കുട്ടിയെ മോചിപ്പിച്ചത്. പത്തു …

Read More »

നിലവിളക്ക് കൊളുത്തുന്ന സംസ്‌കാരം ഇല്ലാതാകുന്നു: മേജര്‍ രവി

കാസര്‍കോട്: സന്ധ്യയ്ക്ക് വീടുകളില്‍ നിലവിളക്ക് കൊളുത്തി നാമം ജപിക്കുന്ന സംസ്‌കാരം കേരളത്തില്‍ കുറഞ്ഞു വരുന്നതായി സിനിമാസംവിധായകന്‍ മേജര്‍ രവി പറഞ്ഞു. സന്ധ്യാസമയങ്ങളില്‍ ഇന്ന് കുട്ടികളും, മുതിര്‍ന്നവരും സീരിയലുകളുടെ മുന്നിലാണ്. പണ്ട് കാലത്ത് സന്ധ്യയ്ക്ക് വീടുകളില്‍ നിലവിളക്ക് കൊളുത്തുകയും നാമം ജപിക്കുകയും ചെയ്യുന്നതിലൂടെ മഹത്തായ ഒരു സംസ്‌കാരം തലമുറകള്‍ക്ക് കൈമാറ്റം ചെയ്തിരുന്നു. ലോകാസമസ്ഥാ സുഖിനോഭവന്തുയെന്ന് പഠിപ്പിച്ച് സംസ്‌കാരത്തെ ഒന്നിച്ച് നിര്‍ത്തി ശ്രീകൃഷ്ണ ജയന്തിയും, ഗണേശോത്സവവും ആഘോഷിച്ചാല്‍ എന്തിനാണ് ഭയക്കുന്നത്. ശ്രീകൃഷ്ണജയന്തിയും, ഗണേശോത്സവവും …

Read More »

മദ്ധ്യവയസ്‌ക്കന്‍ കിണറ്റില്‍ വീണു മരിച്ചു

നീലേശ്വരം: മധ്യവയസ്‌കന്‍ കിണറ്റില്‍ വീണു മരിച്ചു. കോളംകുളത്തെ കുറ്റിയാട്ട് വീട്ടില്‍ ശങ്കരനാണ് (50) മരിച്ചത്. അബദ്ധത്തില്‍ വീട്ടുമുറ്റത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ വീഴുകയായിരുന്നു. കാഞ്ഞങ്ങാടു നിന്നും അഗ്‌നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: നാരായണി. മക്കള്‍: ശിവദാസ്, ശരണ്യ, ശ്യാമ.

Read More »

ഒടുവില്‍ കിടക്കപ്പായയില്‍ ദുരിത ജീവിതം നയിച്ച അശ്വതി വിടവാങ്ങി

നീര്‍ച്ചാല്‍: എന്‍ഡോസള്‍ഫാന്‍ മൂലം കിടക്കപ്പായയില്‍ ദുരിത ജീവിതം നയിച്ച അശ്വതി കണ്ണടച്ചു. നീര്‍ച്ചാലിന് സമീപം പുതുക്കോളിയിലെ ശാരദദിവാകരന്‍ ദമ്പതികളുടെ മകള്‍ അശ്വതി (24)യാണ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മരണപ്പെട്ടത്. കൈകാലുകള്‍ തളര്‍ന്ന നിലയിലും സംസാര ശേഷി നഷ്ടപ്പെട്ടും ഇക്കാലമത്രയും ചികിത്സയിലായിരുന്നു. ദീര്‍ഘനാളുകളായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ചമുമ്പ് നാട്ടില്‍ കൊണ്ടുവന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വതിയുടെ ഇരട്ട സഹോദരി അനിതയും എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതക്കിടക്കയിലാണ്. …

Read More »

മയക്കു മരുന്ന് കഞ്ചാവ് വില്‍പ്പന; പൊലീസ് ജാഗ്രതപാലിക്കണം: എംഎസ്എഫ്

കാസര്‍കോട്: കാമ്പസുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും വില്‍പ്പന നടത്തുന്നത് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ജില്ല കേന്ദ്രീകരിച്ച് ഇതിന് നേതൃത്വം വഹിക്കുന്ന മാഫിയാ സംഘം തന്നെ നിലവിലുണ്ട്. പട്‌ളയിലെ വിദ്യാര്‍ത്ഥിയുടെ തിരോധാനവും ഇത്തരം മാഫിയകളുടെ സാന്നിധ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കഞ്ചാവ് ലഹരി വില്‍പ്പനക്കാരെ കണ്ടെത്തണമെന്നും വിദ്യാര്‍ത്ഥിയുടെ തിരോധാനം സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്മായ നടപടി ഉണ്ടാകണമെന്നും എംഎസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലയിലെ പ്രമുഖ കോളജുകളിലടക്കം മദ്യ മയക്കു മരുന്ന് ഉപയോഗം …

Read More »

മലയാള മാധ്യമരംഗത്തും പെയ്ഡ് ന്യൂസ്: വി എസ്

കാസര്‍കോട് : മലയാള മാധ്യമരംഗത്തും പെയ്ഡ് ന്യൂസ് കളംവരച്ച് ആടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളന സമാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലും മാധ്യമങ്ങള്‍ക്ക് കോര്‍പറേറ്റ് സ്വഭാവത്തിന്റെ രുചിയും ഗന്ധവും പ്രകടമാണ്. മാധ്യമങ്ങളില്‍ ചിലതും മാധ്യമപ്രവര്‍ത്തകരില്‍ ചിലരുമൊക്കെ അന്യായവും അനര്‍ഹവുമായ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നുവെന്ന് വരുമ്പോള്‍ തകരുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്. സര്‍ക്കുലേഷന്‍ വര്‍ധനയ്ക്കും ടിവി ചാനലുകളുടെ …

Read More »

സമൂഹത്തില്‍ മ്യൂല്യ ച്യുതി സംഭവിച്ച് കൊണ്ടിരിക്കുകയാണ്: ഒ.രാജഗോപാല്‍

കാസര്‍കോട്: സമൂഹത്തിന്റെ സമസ്ത മേഖലകളിലും മ്യൂല്യച്യുതി സംഭവിച്ച കൊണ്ടിരിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു. രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി എല്ലാ മേഖലകളിലും ഇത് സംഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്. രാഷ്ട്രീയത്തിലാണെങ്കില്‍ നിഷ്പക്ഷരും, ഭരിക്കുന്നവരും, പ്രതിപക്ഷത്തിരിക്കുന്നവരും ധര്‍മ്മം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം കിട്ടി ഇത്രവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശ്രീരാമ ജന്മസ്ഥലമെന്ന് കൊടിക്കണക്കിന് ജനങ്ങല്‍ വിശ്വസിച്ച് ആരാധിച്ച് പൊരുന്ന അയോദ്ധ്യയില്‍ ക്ഷേത്രം പണിയാന്‍ നമ്മുക്ക് കഴിഞ്ഞില്ല. ഇവിടെ ഇപ്പോഴും ശ്രീരാമ വിഗ്രഹം ടാര്‍പോളിന്‍ കൊണ്ട് …

Read More »

ഇതര സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടപടി

കാസര്‍കോട് : അനധികൃതമായി സര്‍വീസ് നടത്തിയ ഇതരസംസ്ഥാന ചരക്കുവാഹനങ്ങള്‍ക്കെതിരെ നടപടി. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും രജിസ്റ്റര്‍ ചെയ്ത മള്‍ട്ടി ആക്‌സില്‍ ചരക്കുവാഹനങ്ങളാണ് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുന്ന രീതിയില്‍ സര്‍വീസ് നടത്തിയത്. കെ.എ 40എ 2508 എന്ന ചരക്കുവാഹനത്തെ മൊഗ്രാലിലും കെ.എ25ഡി 4171 എന്ന ചരക്കുവാഹനത്തെ മുളേളരിയയിലും ടിഎന്‍ 52ബി 8507 വാഹനം ബേഡകത്തും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ രാജീവിന്റെ നേതൃത്വത്തിലുളള സംഘമാണ് കസ്റ്റഡിയിലെടുത്തു. എ.എം.വി.എ മാരായ …

Read More »

സിവില്‍ സര്‍വീസ് ടൂര്‍ണമെന്റില്‍ ജില്ലയ്ക്ക് രണ്ടാം സ്ഥാനം

കാസര്‍കോട് : തിരുവനന്തപുരത്ത് നടന്ന കേരള സിവില്‍ സര്‍വീസ് മീറ്റില്‍ 46 പോയിന്റ് നേടി കാസര്‍കോട് ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. കബഡി, ബാസ്‌ക്കറ്റ്‌ബോള്‍, നീന്തല്‍, ചെസ്സ് എന്നിവയില്‍ സ്വര്‍ണ്ണമെഡലോടെ ഒന്നാം സ്ഥാനവും ഡിസ്‌കസ്‌ത്രോയില്‍ രണ്ടാം സ്ഥാനവും ഗുസ്തിമത്സരത്തില്‍ 86, 70 കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും 65 കിലോഗ്രാം വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി.

Read More »