Monday , June 27 2022
Breaking News

Featured News

ജനകീയാസൂത്രണ റിസോഴ്‌സ് സെന്റര്‍ ഉപസമിതിയില്‍ വിദ്ഗ്ധരെ ഉള്‍പ്പെടുത്തി

കാസര്‍കോട് : ജനകീയാസൂത്ര റിസോഴ്‌സ് സെന്ററിനു വേണ്ടി വിദ്ഗ്ധരെ തെരഞ്ഞെടുക്കുന്നതിനായുള്ള സെര്‍ച്ച് കമ്മിറ്റി യോഗം നടന്നു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വനിതാ ശിശുവികസനം, ഭിന്നശേഷി , വയോജനം എന്ന ഉപസമിതിയുടെ കണ്‍വിനറായി ജില്ലാ സാമൂഹിക നീതി ഓഫീസറെ ചുമതലപ്പെടുത്തി. പരിസ്ഥിതി മാലിന്യ സംസ്‌കരണം എന്ന ഉപസമിതിയില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്ററെ അംഗമായി …

Read More »

ഡിപിആര്‍ അപൂര്‍ണം ; കെ-റെയിലിന് തല്‍ക്കാലം അനുമതിയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി : കെ-റെയിലിന് തത്കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം നല്‍കിയ ഡിപിആര്‍ അപൂര്‍ണമാണെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല, ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

Read More »

ഷിറിയ പുഴയില്‍ മണല്‍ വാരുകയായിരുന്ന മൂന്നു തോണികള്‍ പിടികൂടി നശിപ്പിച്ചു

കുമ്പള : ഷിറിയ പുഴയില്‍ മണല്‍ വാരുകയായിരുന്ന മൂന്നു തോണികള്‍ പോലീസ് പിടികൂടി നശിപ്പിച്ചു. കടവില്‍ സൂക്ഷിച്ചിരുന്ന അരടിപ്പര്‍ മണല്‍ വാരിയെടുത്ത് സ്റ്റേഷന്‍ പരിസരത്ത് എത്തിച്ചു. പി കെ നഗറിലെ ഹൈദര്‍, ഷിറിയ ഒളയത്തെ സലിം എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തോണി ജെസിബി കൊണ്ടു വന്നു ഇടിച്ചു പൊടിച്ചു.

Read More »

കല്യാണ വീട്ടിലെ പന്തലഴിക്കുന്നതിനിടെ താഴെ വീണ് ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട് : കല്യാണ വീട്ടിലെ പന്തല്‍ അഴിക്കുന്നതിനിടെ താഴെ വീണ് ടെന്റ് ആന്റ് ഡെക്കറേഷന്‍ സ്ഥാപന ജീവനക്കാരന്‍ മരിച്ചു. ചുള്ളിക്കര കാഞ്ഞിരതടയിലെ കണ്ണന്‍-ശാലിനി ദമ്പതികളുടെ മകന്‍ സുഭാഷ് (33) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട് ആവി ബാവ നഗറിലെ വീട്ടിലാണ് അപകടം. ഇവിടെ 26ന് കല്യാണം നടന്നിരുന്നു. പന്തല്‍ അഴിക്കുവാനായി മുകളില്‍ കയറിപ്പോഴാണ് അപകടം. കാഞ്ഞങ്ങാട്ടെ ഒറിക്‌സിലെ ജീവനക്കാരനാണ്. രമേശന്‍ ഏക സഹോദരനാണ്.

Read More »

എന്‍ഡോസള്‍ഫാന്‍ ; തലവളരുന്ന അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരണത്തിന് കീഴടങ്ങി

ബദിയഡുക്ക : എന്‍ഡോസള്‍ഫാന്‍ മൂലം തലവളരുന്ന രോഗത്തിന് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരണത്തിന് കീഴടങ്ങി. കുമ്പഡാജെ പഞ്ചായത്തിലെ പെരിഞ്ച മൊഗേര്‍ ആദിവാസി കോളനിയിലെ മോഹനന്‍-ഉഷ ദമ്പതികളുടെ മകള്‍ ഹര്‍ഷിതയാണ് മരിച്ചത്. തലവളരുന്ന ഹൈഡ്രോ സെഫാലെസ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ കഴിഞ്ഞ ഹര്‍ഷിത ഇന്നലെയാണ് മരിച്ചത്. സെഫാലെസ് രോഗത്തിന് പുറമെ കുട്ടി പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. എന്നിട്ടുപോലും ഹര്‍ഷിത …

Read More »

കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് സമസ്ത പിന്‍വാങ്ങി: തങ്ങള്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കും

കോഴിക്കോട് : പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗങ്ങളില്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് സമസ്ത. മറ്റു ഇസ്ലാമിക സംഘടനകള്‍ വിളിക്കുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗങ്ങളില്‍ പങ്കെടുക്കില്ല കഴിഞ്ഞ ദിവസം ചേളാരിയില്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമസ്തയുടെ തീരുമാനം. ഒരു സ്ഥിരം കോ-ഓര്‍ഡിനേഷന്‍ സമിതി ആവശ്യമില്ല എന്ന നിലപാടിലാണ് സമസ്ത. ഓരോ വിഷയങ്ങളില്‍ ആവശ്യമെങ്കില്‍ മാത്രം ഇത്തരം സമിതികള്‍ രൂപീകരിച്ചാല്‍ മതി. മറ്റു സംഘടനകള്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യം പലപ്പോഴും സമസ്തയ്ക്ക് …

Read More »

ജില്ലയില്‍ 552 പേര്‍ക്ക് കൂടി കോവിഡ് : 817 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 552 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 817 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവില്‍ 5617പേരാണ് ചികിത്സയിലുള്ളത്. കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1043 ജില്ലയില്‍ 18714പേരാണ് നിരീക്ഷണത്തിലുള്ളത് വീടുകളില്‍18260പേരും സ്ഥാപനങ്ങളില്‍ 454പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 18714പേരാണ്. പുതിയതായി പേരെ 714 കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3461സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍2947ആന്റിജന്‍ 504 ട്രൂനാട്ട് 10) …

Read More »

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണം ;കേരള വനിതാ കമീഷന്‍ അധ്യക്ഷ: അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : വിവാഹ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേരള വനിതാ കമീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി പറഞ്ഞു. വിവാഹ രജിസ്‌ട്രേഷന്‍ നിലവില്‍ നിയമപരമായ ബാധ്യതയാണ്. രജിസ്‌ട്രേഷനോടൊപ്പം വിവാഹപൂര്‍വ കൗണ്‍സിലിംഗിന് ദമ്പതിമാര്‍ വിധേയമായിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന രൂപത്തില്‍ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കുന്നത് നന്നാകുമെന്നും വനിതാ കമീഷന്‍ അധ്യക്ഷ പറഞ്ഞു. അവസാന വര്‍ഷ കോളജ് വിദ്യാര്‍ഥികള്‍ക്ക് കലാലയ ജ്യോതി , …

Read More »

കരാറുകാരന്റെ വീട് കുത്തിത്തുറന്ന് ഏഴുപവന്‍ സ്വര്‍ണവും 5000 രൂപയും കവര്‍ന്നു

ആദൂര്‍ : കരാറുകാരന്റെ വീട് കുത്തിത്തുറന്ന് ഏഴുപവന്‍ സ്വര്‍ണവും അയ്യായിരം രൂപയം കവര്‍ന്നു. ആദൂര്‍ കെട്ടുങ്കല്ലിനെ അബ്ദുല്‍നാസറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍നാസര്‍ ബംഗ്‌ളൂരുവില്‍ കരാര്‍ ജോലികള്‍ ചെയ്തുവരികയാണ്. ഒരു മാസം മുമ്പ് അബ്ദുല്‍നാസര്‍ കെട്ടുങ്കല്ലിലെ വീട് പൂട്ടി കുടുംബസമേതം ബംഗ്‌ളൂരുവിലേക്ക് പോയിരുന്നു. പോകുന്നതിന് മുമ്പ് വീടും പരിസരവും ശ്രദ്ധിക്കാന്‍ അയല്‍വാസിയെ ചുമതലപ്പെടുത്തി. ജനുവരി 30ന് വൈകിട്ട് അയല്‍വാസി വന്ന് നോക്കുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. …

Read More »

കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം2022 തുടക്കം: ജില്ലയില്‍ നിലവില്‍ 18 കുഷ്ഠരോഗികള്‍

കാസര്‍കോട് : അന്തസ്സിനായി ഒരുമിക്കാം എന്ന സന്ദേശമുയര്‍ത്തി 2022ലെ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി . ഫെബ്രുവരി 12 വരെയാണ് കാമ്പയിന്‍ . കുഷ്ഠരോഗത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുക ,രോഗികളോടുള്ള വിവേചനം ഇല്ലാതാക്കുക,മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തി അന്തസ്സോടെ ജീവിക്കാന്‍ രോഗികളെ പ്രാപ്തരാക്കുക. തുടങ്ങിയവയാണ് പക്ഷാചരണ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയും , ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെയും രോഗലക്ഷണങ്ങളുള്ളവരെ നേരത്തെ കണ്ടെത്തി ചികില്‍സിക്കുന്നതിനും അതുവഴി സമൂഹത്തിലെ രോഗ സംക്രമണം …

Read More »