Monday , June 27 2022
Breaking News

Featured News

പെരിയ ഇരട്ടക്കൊലക്കേസ്: ജയില്‍ മാറ്റണമെന്ന പ്രതികളുടെ ഹര്‍ജി തള്ളി

കൊച്ചി : ജയില്‍ മാറ്റണമെന്നാവശ്യപ്പെട്ട് പെരിയ ഇരട്ടക്കൊല കേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. സി ബി ഐ അറസ്റ്റ് ചെയ്ത സി പി എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജുവെന്ന പി രാജേഷ്, പാര്‍ട്ടി പ്രവര്‍ത്തകരായ വിഷ്ണു സുരയെന്ന സുരേന്ദ്രന്‍, ശാസ്താ മധുവെന്ന മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നീ പ്രതികളാണ് കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് …

Read More »

ജില്ലയില്‍ 844 പേര്‍ കൂടി കോവിഡ്19 : 1631 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 844 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 1631 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 5883പേരാണ്  ചികിത്സയിലുള്ളത്.  കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം  1043ജില്ലയില്‍ 19879പേരാണ് നിരീക്ഷണത്തിലുള്ളത്വീടുകളിൽ19432 പേരും സ്ഥാപനങ്ങളിൽ 447പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 19872 പേരാണ്. പുതിയതായി 1076പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1985സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക്  അയച്ചു (ആര്‍ ടി പി സി ആർ1422ആന്റിജന്‍ 554 ട്രൂനാട്ട്  8) 110 …

Read More »

യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ആറുമാസം തടവ്

കാസര്‍കോട് : മധൂരില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ആറുമാസം തടവ് ശി. മധൂര്‍ കൊല്ലങ്കാനയിലെ മുഹമ്മദ് മുനീറി(3)യെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ടി ബിജു ആറുമാസം തടവിന് ശിക്ഷിച്ചത്. കൊല്ലങ്കാനയിലെ എ കെ ഇബ്രാഹിമിനെ (31)യാണ് ബന്ധുവായ മുഹമ്മദ് മുനീര്‍ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് കേസ്. 2016 ഒക്ടോബര്‍ 29ന് രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇബ്രാഹിമിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുക്കുകയും പ്രതിയെ …

Read More »

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ല സന്നദ്ധം;കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

കാസര്‍കോട് : കൊവിഡ് വ്യാപന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഏത് അടിയന്തിര സാഹചര്യം നേരിടാനും ജില്ല സന്നദ്ധമാണെന്ന് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.–ജില്ലയില് വാക്‌സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആറ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ 6670 ആക#്ടീവ് കേസുകളാണുള്ളത്. ഇതില്‍ 229 പേര്‍ …

Read More »

കാറില്‍ കടത്താന്‍ ശ്രമിച്ച എം ഡി എം എയുമായി കുഞ്ഞിമംഗലം സ്വദേശി അറസ്റ്റില്‍

ചന്തേര : എം ഡി എം എ യുമായി ഒരാള്‍ അറസ്റ്റില്‍. കാറില്‍ കടത്തുന്നതിനിടെ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ചന്തേര പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി മുഹമ്മദ് അഫ്‌സലി(30)നെയാണ് തൃക്കരിപ്പൂര്‍ താലിച്ചാലം പാലത്തിന് സമീപത്തു വെച്ച് ചന്തേര എസ് ഐ ശ്രീദാസും സംഘവും പിടികൂടിയത്. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ പോലീസിനെ കണ്ട് വാഹനം നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച …

Read More »

മീന്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

കാസര്‍കോട് : മീന്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികളായ ചന്ദ്രശേഖര, ബഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച അടുക്കത്ത് ബയലിലാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. വാഹനങ്ങള്‍ അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുൂകാര്‍ പറയുന്നു. റോഡില്‍ ചിതറിത്തെറിച്ച മത്സ്യം വാരിയെടുത്ത് മറ്റൊരു ലോറിയില്‍ കൊണ്ടുപോയി.

Read More »

ബജറ്റ് സമ്മേളനത്തിന് തുടക്കം: കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം കരുത്ത് തെളിയിച്ചെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വങ്ങളെയും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ വാക്സിനേഷന്‍ പരിപാടിയെന്ന് രാഷ്ട്രപതി പറഞ്ഞു. ഒരു വര്‍ഷത്തില്‍ കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകള്‍ വിതരണംചെയ്തു. ഏറ്റവുമധികം ഡോസ് വാക്സിനുകള്‍ …

Read More »

ഫോണുകള്‍ ഹാജരാക്കി ; മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണനയില്‍ ; ദിലീപിന് നിര്‍ണായക ദിനം

കൊച്ചി : വധഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആറു ഫോണുകളും കോടതിയിലെത്തിച്ചു. ദിലീപിന്റെ മൂന്നു ഫോണുകള്‍, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോണ്‍, സഹോദരി ഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ രജിസ്ട്രാര്‍ക്ക് കൈമാറിയത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്തനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകല്‍ തിങ്കളാഴ്ച 10.15ന് മുമ്പായി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് …

Read More »

പാണക്കാട് തങ്ങളോട് കാട്ടിയത് ക്രൂരത ; മുജാഹിദ് വിഭാഗത്തിനെതിരെ സമസ്ത

കോഴിക്കോട് : പാണക്കാട് ശിഹാബ് തങ്ങളെ ആക്ഷേപിച്ച് വിദേശത്ത് മുജാഹീദ്ദിന്‍ വിഭാഗക്കാര്‍ പ്രചാരണം നടത്തുന്നുവെന്ന് എസ് വൈ എസ് നേതാവ് അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്. പാണക്കാട് ശിഹാബ് തങ്ങള്‍ ഇസ്ലാമിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് വിദേശത്ത് പ്രചരിപ്പിക്കുന്നു. ഇതു ക്രൂരതയാണ്. അടിയന്തരമായി തടയണമെന്നും എസ് വൈ എസ് നേതാവ് ആവശ്യപ്പെട്ടു പാണക്കാട് തങ്ങളെ കുറിച്ച് ആരോപണങ്ങളുന്നയിച്ച് അറബിയില്‍ വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കുകയാണ്. കേരളത്തില്‍ ധാരാളം ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. …

Read More »

ജില്ലയില്‍ 769 പേര്‍ക്ക് കൂടി കോവിഡ് ; 547 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 769പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 547 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവില്‍ 4965 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1040 ജില്ലയില്‍ 19568പേരാണ് നിരീക്ഷണത്തിലുള്ളത് വീടുകളില്‍ 19136പേരും സ്ഥാപനങ്ങളില്‍ 432 പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 19568 പേരാണ്. പുതിയതായി പേരെ കൂടി14 84നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി2440സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍1574 ആന്റിജന്‍ 854 ട്രൂനാട്ട് …

Read More »