Monday , May 16 2022
Breaking News

Featured News

പള്‍സ് പോളിയോയുടെ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാസര്‍കോട് : പള്‍സ് പോളിയോയുടെ ഇമ്മ്യൂണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂര്‍ താലൂക്ക് ആശുപതിയില്‍ എം . രാജഗോപാലന്‍ എം എല്‍ എ നിര്‍വഹിച്ചു .നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ . എ .വി രാംദാസ് മുഖ്യപ്രഭാഷണം നടത്തി . ജില്ലാ ആര്‍ സി എച് ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ പള്‍സ് പോളിയോ ദിനാചരണ സന്ദേശം നല്‍കി. …

Read More »

വടക്കന്‍ പെരുമ വിളിച്ചോതുന്ന കൊടക്കാട് ഫോക്ലോര്‍ വില്ലേജ്; സെമിനാര്‍ സംഘടിപ്പിച്ചു

തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൊടക്കാട് ഫോക്ലോര്‍ വില്ലേജ് സ്ഥാപിക്കുന്നതിനായി 5 കോടിരൂപ വകയിരുത്തിയതിനെ തുടര്‍ന്ന് ആശയ സംവാദങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ വികസന കാഴ്ചപ്പാടില്‍ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം തന്നെ വിവിധ പ്രദേശങ്ങളിലെ സാംസ്‌ക്കാരിക മുന്നേറ്റങ്ങള്‍കൂടി ഉറപ്പ് വരുത്തുക എന്നതുകൂടി ചേരുന്നുണ്ടെന്നും വിവിധ മേഖലകളില്‍ പോയ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിസ്മയകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും …

Read More »

തീരത്തെ മാലിന്യമുക്തമാക്കി കാഞ്ഞങ്ങാടിന്റെ കൂട്ടായ്മ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിന്റെ തീരത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ സുന്ദരമാക്കി നാടിന്റെ കൂട്ടായ്മ. ജില്ലാ ഭരണകൂടത്തിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും നേതൃത്വത്തിലാണ് കാഞ്ഞങ്ങാട് കടപ്പുറം മുതല്‍ മരക്കാപ്പ് കടപ്പുറം വരെയുള്ള രണ്ട് കിലോമീറ്റര്‍ തീരം ശുചീകരിച്ചത്. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അധ്യക്ഷയായി. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, സതീശന്‍ മടിക്കൈ, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.കെ.ജാഫര്‍, അനില്‍കുമാര്‍, സി.എച്ച്.സുബൈദ, ഐഎംഎ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡണ്ട് ടി.വി.പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇക്ബാല്‍ ഹയര്‍ …

Read More »

സഹപാഠി ബ്ലേഡ് കൊണ്ട് കീറിമുറിച്ചു; ശരീരത്തില്‍ 17 തുന്നിക്കെട്ടുമായി പത്താംതരം വിദ്യാര്‍ത്ഥി

ചെര്‍ക്കള : സഹപാഠി ബ്ലേഡ് കൊണ്ട് കീറിയതിനെത്തുടര്‍ന്ന് കഴുത്തിലും തോളിലുമായി 17 തുന്നിക്കെട്ടുമായി പത്താംതരം വിദ്യാര്‍ത്ഥി. ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍സെക്കണ്ടറ സ്‌കൂളിലെ കെ എം ഫാസിറി (15)നാണ് പരിക്കേറ്റത്. ചെങ്കള കെട്ടുങ്കല്‍ കോലാച്ചിയടുക്കത്തെ മിസിരിയയുടെ മകനാണ് ഫാസിര്‍. ബുധനാഴ്ച മൂന്നുമണിയോടെ സ്‌കൂളില്‍ വെച്ച് സഹപാഠി പുതിയ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് ഫാസിര്‍ പറഞ്ഞു. ആദ്യം കഴുത്തിന് പിറകിലാണ് മുറിവേല്‍പ്പിച്ചത്. കൈ ഉയര്‍ത്തി രക്തം ചീന്തുന്നത് തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെയും മുറിച്ചു. …

Read More »

മുളിയാര്‍ എന്റോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രം, നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും

കാസര്‍കോട് : മുളിയാര്‍ എന്റോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രം നിര്‍മ്മാണ പ്രവൃത്തി സംബന്ധിച്ച് ജില്ലാ വികസന സമിതി യോഗത്തില്‍ അഡ്വ.സി.എച്ച്.കുഞ്ഞമ്പു.എം.എല്‍.എനടപടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ നല്‍കിയ മറുപടിയിലാണ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും എന്ന് അിയിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുമായി കരാറിലേര്‍പ്പെടുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഒരാഴ്ചയ്ക്കകം കരാറില്‍ ഒപ്പ് വെക്കാന്‍ സാധിക്കുമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. നീലേശ്വരത്ത് മിനിസിവില്‍ സ്റ്റേഷന്‍ …

Read More »

ബദിയഡുക്ക സൂപ്പര്‍മാര്‍ക്കറ്റിലെ കവര്‍ച്ച : കോടതിയില്‍ കീഴടങ്ങിയ പ്രതി റിമാന്റില്‍

ബദിയഡുക്ക : ബദിയഡുക്ക ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റിലെ കവര്‍ച്ചാകേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. അറുന്തോട്ടെ നിസാര്‍ (39) ആണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം 1ന് രാത്രി 11.30 മണിയോടെ കന്യാപാടിയിലെ മുഹമ്മദ്കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ബദ്രിയ സൂപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. രാത്രി സൂപ്പര്‍ മാര്‍ക്കറ്റിനകത്ത് ആളനക്കം ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ഗാര്‍ഡ് കടയുടെ അടുത്തെത്തിയപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. കടയ്ക്ക് സമീപത്ത് നിന്ന് മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സ്‌കൂട്ടര്‍ അന്നു തന്നെ ബദിയഡുക്ക …

Read More »

ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ് : 121 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ്19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 121 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 513 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1202. ജില്ലയില്‍ 2843 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 2565 പേരും സ്ഥാപനങ്ങളില്‍ 278 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2843 പേരാണ്. പുതിയതായി 88പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1233 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. (ആര്‍ …

Read More »

ജില്ലാ വികസന സമിതി യോഗം : കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം

കാസര്‍കോട് : രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലയിലെ ജല സ്രോതസുകള്‍ സംരക്ഷിക്കുന്നതിനും ജലചൂഷണം തടയുന്നതിനും ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട യോഗം മാര്‍ച്ച് 3ന് ഉച്ചയ്ക്ക് 12.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്നതിന് തീരുമാനിച്ചു. എല്ലാ പൊതുകിണറുകളും ശുചിയായി സംരക്ഷിക്കണം. ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ളവ പഞ്ചായത്തുകളും ജല അതോറിറ്റിയുടെ കിണറുകള്‍ അതോറിറ്റിയും ഉപയോഗയോഗ്യമാക്കണം. വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജലം അനിവാര്യമാണ്. എന്നാല്‍ …

Read More »

കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ പരിഷ്‌ക്കരിക്കും

കാഞ്ഞങ്ങാട് : തീരദേശത്തിന്റെ സ്വപ്ന പദ്ധതിയായ കോട്ടച്ചേരി മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തോടൊപ്പം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങളും പരിഷ്‌ക്കരിക്കും. മേല്‍പ്പാലത്തില്‍ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ സര്‍വ്വീസ് റോഡിലൂടെ മുന്നോട്ട് പോയി പ്രധാന റോഡിലേക്ക് പ്രവേശിക്കണം. മേല്‍പാലത്തിലൂടെ തീരദേശത്തേക്ക് പോകുന്ന വാഹനങ്ങള്‍ ട്രാഫിക്ക് ജംഗ്ഷനില്‍ നിന്ന് സര്‍വ്വീസ് റോഡില്‍ കയറി റോഡിന്റെ ഇടത് വശം ചേര്‍ന്നു പോകണം. കോട്ടച്ചേരി മലനാട് ടൂറിസ്റ്റ് ഹോമിന്റെ മുന്‍വശം യു ടേണ്‍ നിര്‍മ്മിക്കാനും ബൈക്ക് ഓട്ടോ, കാര്‍, …

Read More »

കിണറ്റില്‍ വീണ മൂന്നു വയസ്സുകാരിയുടെ പിന്നാലെ ചാടി ; രക്ഷകയായി അമ്മൂമ്മ

രാജപുരം : കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ അമ്മൂമ്മ പിന്നാലെ ചാടി പിടിച്ചു നിന്നു. അഗ്നിരക്ഷാസേനയെത്തി രണ്ടുപേരെയും റെസ്‌ക്യൂ നെറ്റ് വഴി പുറത്തെത്തിച്ചു. അമ്മൂമ്മയുടെ മനോധൈര്യമാണ് പിഞ്ചുകുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. കള്ളാര്‍ ആടകത്ത് വെള്ളിയാഴ്ച രണ്ടു മണിയോടെയാണ് പന്തല്ലൂര്‍ വീട്ടില്‍ ജിസ്മിയുടെ മകള്‍ മൂന്നുവയസുകാരി റെയ്ച്ചല്‍ അയല്‍പക്കത്തെ 30 അടി താഴ്ചയുള്ള ചതുര കിണറ്റില്‍ വീണത്. കിണറ്റില്‍ എട്ട് അടിയോളം വെള്ളമുണ്ടായിരുന്നു. റെയ്ച്ചലിനെയും കൂട്ടി അയല്‍പക്കത്തെ മേരിയുടെ വീട്ടില്‍ …

Read More »