Monday , May 16 2022
Breaking News

Featured News

സംസ്ഥാനത്ത് 51,570 പേര്‍ക്കുകൂടി കോവിഡ് : ടി പി ആര്‍ 49.89 ശതമാനം

സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289 , തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി 1565, വയനാട് 1338, കാസര്‍ഗോഡ് 769 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,362 പേരാണ് …

Read More »

ക്യാപ്‌സൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 49 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയടക്കം 2പേര്‍ കരിപ്പൂരില്‍ പിടിയില്‍

കോഴിക്കോട് : ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 49 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയടക്കം രണ്ടു പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. 28ന് വൈകുന്നേരം .30 ന് ദുബൈയില്‍ നിന്ന് സ്‌പൈസ് ജെറ്റ് (എസ്ജി703) വിമാനത്തില്‍ വന്നിറങ്ങിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 427 ഗ്രാം സ്വര്‍ണ മിശ്രിതവും 6.ന് ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ (6ഇ1849) വിമാനത്തില്‍ വന്ന കുറ്റ്യാടി സ്വദേശിയില്‍ നിന്ന് 603 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. …

Read More »

കീഴൂരിലും ചെമ്മനാട്ടും പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ എം ഡി എം എയുടെ വന്‍ ശേഖരം പിടികൂടി ; 2പേര്‍ അറസ്റ്റില്‍

കാസര്‍കോട് : ജില്ലയില്‍ വന്‍ മയക്കുമരുന്നു വേട്ട. നിരോധിത എം ഡി എം എ യുമായി രണ്ടു പേര്‍ അറസ്റ്റില്‍. കളനാട് കീഴൂര്‍ ചെറിയ പള്ളിക്ക് സമീപത്തെ ഷാജഹാന്‍ (30), ചെമ്മനാട് കപ്പണക്കടുക്കത്തെ ഉബൈദ് എ എം (45) എന്നിവരെയാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റ് ഇവരില്‍ നിന്നും 243.38 ഗ്രാം നിരോധിത മയക്കുമരുന്നായി എം ഡി എം എ യാണ് പിടികൂടിയത്. ഷാജഹാന്റെ വീട് പരിശോധനയില്‍ 2ഗ്രാം എം ഡി …

Read More »

നികുതി വെട്ടിച്ച് കാറില്‍ കടത്തിയ ഒന്നരക്കോടിയുടെ സ്വര്‍ണവുമായി മംഗ്‌ളൂരു സ്വദേശി കാസര്‍കോട്ട് പിടിയില്‍

കാസര്‍കോട് : നികുതി വെട്ടിച്ച് കടത്തിയ ഒന്നരക്കോടി രൂപ വിലവരുന്ന സ്വര്‍ണവുമായി മംഗ്‌ളൂരു സ്വദേശി കാസര്‍കോട്ട് പിടിയില്‍. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ ചന്ദ്രഗിരി പാലത്തിന് സമീപമാണ് സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന കാറിനുള്ളിലെ രഹസ്യ അറയിലൊളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 3.11 കിലോഗ്രാം വരുന്ന സ്വര്‍ണമാണ് പിടിച്ചത്. കസ്റ്റംസ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ട് പി വി രാജീവ്, ഹെഡ്ഹവീല്‍ദാര്‍മാരായ …

Read More »

ജില്ലയിലെ വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് മലബാറിക്കസ് ടൂറിസം സെമിനാര്‍

കാഞ്ഞങ്ങാട് : വിനോദ സഞ്ചാര ഭൂപടത്തില്‍ കാസര്‍കോടിന്റെ സ്ഥാനം അടയാളപ്പെടുത്താനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ സാധ്യതകളൊക്കെ കൃത്യമായി ഉപയോഗിച്ചാല്‍ ജില്ലയില്‍ ടൂറിസത്തിന്റെ മുഖം മാറും, സഞ്ചാരികള്‍ ഏറും . കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കാഞ്ഞങ്ങാട് ടൂറിസം സഹകരണ സംഘവുമായി സഹകരിച്ച് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച സെമിനാറില്‍ ഇങ്ങനെ കാസര്‍കോടിന്റെ ടൂറിസം വികസനത്തിനുള്ള അനന്ത സാധ്യതകള്‍ ചര്‍ച്ചയായി. ജില്ലയിലെ ചരിത്ര കോട്ടകള്‍ , ഹില്‍സ്റ്റേഷന്‍, കായല്‍, ബീച്ച്, വില്ലേജ് ടൂറിസം തീര്‍ത്ഥാടന ടൂറിസം, …

Read More »

ജില്ലയില്‍ 966 പേര്‍ക്ക് കൂടി കോവിഡ് :573 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 966 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 573 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവില്‍ 4716 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1040. ജില്ലയില്‍ 18761 പേരാണ് നിരീക്ഷണത്തിലുള്ളത് വീടുകളില്‍ 18349 പേരും സ്ഥാപനങ്ങളില്‍ 412 പേരുമുള്‍പ്പെടെജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 18761 പേരാണ്. പുതിയതായി പേരെ കൂടി 1728 നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി2751 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ …

Read More »

സംസ്ഥാനത്ത് 50,812 പേര്‍ക്ക് കോവിഡ് ; ടി പി ആര്‍ 45.78%

തിരുവനന്തപുരം : കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുലം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍കോട് 966 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Read More »

കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു ; സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും

ബംഗ്‌ളൂരു : കോവിഡ് മൂന്നാംതരംഗ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക. തിങ്കളാഴ്ച മുതല്‍ രാത്രി കാല കര്‍ഫ്യു ഉണ്ടായിരിക്കില്ല. സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും കോവിഡ് മുക്തി നിരക്ക് വര്‍ദ്ധിച്ചതുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കാരണം. വാരാന്ത്യ ലോക്ഡൗണ്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. മെട്രോ ട്രെയിന്‍, ബസ് അടക്കമുള്ള പൊതുഗതാഗതങ്ങളില്‍ അതിന്റെ സീറ്റിങ് പ്രാപ്തിക്കനുസരിച്ച് …

Read More »

ഫര്‍ണീച്ചര്‍ നിര്‍മ്മാണ യൂണിറ്റ് കത്തി നശിച്ച് ലക്ഷങ്ങളുടെ നഷ്ടം

ബേക്കല്‍ : ഫര്‍ണച്ചര്‍ നിര്‍മ്മാണ യൂണിറ്റ് കത്തി നശിച്ച് ലക്ഷങ്ങളുടെ നഷ്ടം. എരോല്‍ വടക്കേക്കര മധു ആചാരിയുടെ പനയാല്‍ കുന്നൂച്ചിയിലെ സ്ഥാപനമാണ് ശനിയാഴ്ച പുലര്‍ച്ചെ കത്തി നശിച്ചത്. പുലര്‍ച്ചെ പത്രകെട്ടുമായി പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് സ്ഥാപനത്തില്‍ ത പടരുന്നത് കണ്ടത്. അവര്‍ തന്നെ ഫയര്‍ഫോഴ്‌സിനെയും തൊട്ടടുത്ത വട്ടുകാരേയും അറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫസര്‍ വി സുധഷിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി …

Read More »

129 പാക്കറ്റ് കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

ബേക്കല്‍ : കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍. തൃക്കണ്ണാട് കടപ്പുറത്തെ സി കെ കുമാര (45) യെയാണ് ബേക്കല്‍ ഡി വൈ എസ് പി സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 129 പാക്കറ്റ് കര്‍ണാടക ഫ്രൂട്ടി മദ്യമാണ് പിടിച്ചെടുത്തത്. കര്‍ണാടകയില്‍ നിന്നും ബൈക്കലിലെത്തിക്കുന്ന മദ്യം കടലോര പ്രദേശം കേന്ദ്രകരിച്ച് വ്യാപകമായി വില്‍പ്പന നടത്തുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

Read More »