Monday , June 27 2022
Breaking News

Featured News

ഡോ. എ വി രാംദാസ് ജില്ലാ മെഡിക്കല്‍ ഓഫസര്‍

കാഞ്ഞങ്ങാട് : ജില്ലാ മെഡിക്കല്‍ ഓഫസറായി ഡോ. എ വി രാംദാസിനെ നിയമിച്ചു. നിലവിലെ ഡി എം ഒ ഡോ. കെ ആര്‍ രാജനെ തൃശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടായി സ്ഥലംമാറ്റി. കോവിഡിന്റെ മൂന്നാംതരംഗം അനിയന്ത്രിതമാകുന്ന സാഹചര്യത്തിലാണ് നിലവില്‍ ഡെപ്യൂട്ടി ഡി എം ഒ ആയ ഡോ. രാംദാസിന്റെ നിയമനം. ഒമ്പതു വര്‍ഷമായി ജില്ലയില്‍ സേവനമനുഷ്ഠിക്കുന്ന രാംദാസ് കോവിഡിന്റെ തുടക്കത്തില്‍ ഡി എം ഒ യുടെ ചുമതലയും വഹിച്ചിരുന്നു. ജീവിതസൈലി …

Read More »

ദിലീപിന് തിരിച്ചടി ; ഫോണ്‍ തിങ്കളാഴ്ച കൈമാറണം ; ഹൈക്കോടതി

കൊച്ചി : നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ എല്ലാ ഫോണുകളും തിങ്കലാഴ്ച പത്തുമണിക്ക് മുമ്പായി ഹാജരാക്കണമെന്ന് നടന്‍ ദിലപിനോട് ഹൈക്കോടതി. നടി ആക്രമിക്കപ്പെട്ട കേസിലെ വധശ്രമ ഗൂഢാലോചനക്കേസില്‍ ദിലിപിന്റെയും മറ്രു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. തെളിവുകള്‍ നല്‍കാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി പറഞ്ഞു. ദിലപിന്റെ വാദങ്ങളെ പൂര്‍ണമായി തള്ളുകയായിരുന്നു കോടതി. ദിലീപ് ഫോണുകള്‍ സ്വന്തം നിലയില്‍ പരിശോധനയ്ക്ക് അയച്ചത് ശരിയായ നടപടി …

Read More »

മാലോം ഗവ. ആയൂര്‍വേദ ആശുപത്രിയില്‍ മുന്‍ ജീവനക്കാരന്റെ ആത്മഹത്യാ ഭീഷണി

വെള്ളരിക്കുണ്ട് : വിഷക്കുപ്പിയുമായി മാലോം ഗവ.ആയൂര്‍വേദ ആശുപത്രിയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയ മുന്‍ ജീവനക്കാരനെ പഞ്ചായത്ത് പ്രസിഡണ്ടും പോലീസും ചേര്‍ന്ന് തന്ത്രപൂര്‍വ്വം അനുനയിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ആശുപത്രിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആശുപത്രിയിലെ മുന്‍ ജീവനക്കാരന്‍ നാട്ടക്കല്‍ സ്വദേശി രാജന്‍ ( 55) ആണ് വനിതാ മെഡിക്കല്‍ ഓഫീസറേയും ആശുപത്രി ജീവനക്കാരനെയും മുള്‍മുനയില്‍ നിര്‍ത്തിയത്. സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ 2009 ല്‍ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. എന്നാല്‍ …

Read More »

ജില്ലയില്‍ എസ്.എഫ്.ഐ എ ല്‍.ബി.വി.പി സംഖ്യം പരസ്യമായി: ആബിദ് ആറങ്ങാടി

കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയിലെ കോളേജുകളിലും എസ്. എഫ്.ഐ എബിവിപി പരസ്യമായ സഖ്യം ആണ് തെരെഞ്ഞെടുപ്പിനെ നേരിട്ടതെന്നു എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി ആരോപിച്ചു. കുമ്പള ഐ എച്ച് ആര്‍ ഡി കോളേജില്‍ യു ഡി എസ് എഫ് നെ പരാജയപ്പെടുത്താന്‍ ഇരുകൂട്ടരും സീറ്റുകള്‍ വീതം വെച്ചെടുത്തു പരസ്പര സഹകരണത്തോടെ മത്സരിക്കുകയായിരുന്നു. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ തുടങ്ങിയ …

Read More »

ആഘോഷങ്ങള്‍ക്ക് പുതുമയേകാന്‍ ഇനി കോട്ടപ്പുറത്തെത്താം. ആദ്യ സര്‍ക്കാര്‍ നിയന്ത്രിത ജലാശയ വേദി കോട്ടപ്പുറത്ത്

നീലേശ്വരം : ജീവിത്തിലെ ആഘോഷങ്ങള്‍ എന്തുമാകട്ടെ. ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ഇനി നീലേശ്വരം കോട്ടപ്പുറത്തെത്താം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ ജലാശയത്തില്‍ ഒരുക്കിയ ആദ്യത്തെ തുറസ്സായ വിവിധോദ്ദേശ ആഘോഷവേദി (ഓപ്പണ്‍ യൂട്ടിലിറ്റി സെലിബ്രേഷന്‍ പ്ലാറ്റ്‌ഫോം) കോട്ടപ്പുറത്ത് ഒരുങ്ങി. 500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കോട്ടപ്പുറത്തെ ടൂറിസം വകുപ്പിന്റെ ഫ്‌ളോട്ടിങ് ബോട്ട് ജെട്ടിയാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മോടികൂട്ടി, രൂപാന്തരം വരുത്തി, അന്താരാഷ്ട്ര നിലവാരമുള്ള ഒഴുകുന്ന വേദിയാക്കി …

Read More »

മന്ത്രി ദേശീയ പതാക തലകീഴായി ഉയര്‍ത്തിയതില്‍ അന്വേഷണം ; നടപടി വേണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിനു പിന്നാലെ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ജില്ലാ പോലീസ് മേധാവിയെയും എഡിഎമ്മിനെയും വിളിപ്പിച്ചു. സംഭവത്തില്‍ എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. എസ് പിക്കാണ് അന്വേഷണ ചുമതല. അതേസമയം സംഭവം ദൗര്‍ഭാഗ്യകരമാണെന്നും റിഹേഴ്‌സല്‍ നടത്താത്തതു വീഴ്ചയാണെന്നും, നടപടി വേണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പ്രതികരിച്ചു. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് അബന്ധം മനസിലായത്. പിന്നീട് പതാക തിരിച്ചിറക്കി …

Read More »

രാഷ്ട്ര പുരോഗതിയുടെ മുന്നില്‍ സ്വാര്‍ത്ഥത കൈവെടിയണം.: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട് : ഇന്ത്യ എന്നത് മഹത്തായ ആശയ സംഹിതകളുടെ ആകെത്തുകയാണെന്ന് തുറമുഖം, പുരാവസ്തു , പുരാരേഖ ,മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു കാസര്‍ഗോഡ് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് വെളിച്ചം പകര്‍ന്ന മഹാന്മാരാണ് ആധുനിക ഇന്ത്യയ്ക്ക് ദിശാബോധവും മാര്‍ഗദര്‍ശനവും നല്‍കിയത് ശാന്തിയും സമാധാനവും മാനവികഐക്യവും നിലനില്‍ക്കണമെന്ന് മനസ്സറിഞ്ഞ് ആഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാര്‍ . രാഷ്ട്ര പുരോഗതിയുടെ മുന്നില്‍ സ്വാര്‍ത്ഥത …

Read More »

ദേശീയപതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം; അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട് : റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. തലകീഴായി പതാക ഉയര്‍ത്തുക മാത്രമല്ല മന്ത്രി പിന്നീട് തലകീഴായ പതാകയെ മന്ത്രി സല്യൂട്ടും ചെയ്തു. ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. സര്‍ക്കാര്‍ ഔദ്യോഗിക പരിപാടിയില്‍ ദേശീയപതാകയെ അപമാനിക്കുകയാണ് മന്ത്രി അഹ്മദ് ചെയ്തിരിക്കുന്നത്. മന്ത്രിക്കും ഉത്തരവാദികളായ മറ്റു ഉദ്യോഗസ്ഥന്മാര്‍ക്കുമെതിരെ കേസ് …

Read More »

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് അബന്ധം മനസിലായത്. പിന്നീട് പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തി. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായി ചൂണ്ടിക്കാട്ടിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചിരുന്നത്. മന്ത്രിക്ക് പുറമെ എ ഡി എം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. എന്നാല്‍ തലകീഴായി …

Read More »

കുതിച്ചുകയറി കോവിഡ് കേസുകള്‍ ; കര്‍ശന നടപടികളിലേക്ക് കടന്നേക്കും

കാസര്‍കോട് : കോവിഡ് അടിയന്തര സാഹചര്യത്തെ നേരിടാന്‍ സി എഫ് എല്‍ ടി സികളും ഡിസിസികളും തുടങ്ങാന്‍ ജില്ലാതല ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ യോഗത്തില്‍ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മുന്‍കൈയ്യെടുത്ത് വിളിച്ച യോഗത്തില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, മുന്‍സിപ്പല്‍ ചെര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ദ്രുതകര്‍മ സേനാ വിഭാഗത്തെ ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് വാര്‍ഡ്തല ജാഗ്രത സമിതികള്‍ ഈ മാസം 31നുള്ളില്‍ പുനസംഘടിപ്പിക്കും. കോവിഡ് പരിശോധനാ …

Read More »