Monday , May 16 2022
Breaking News

Featured News

കാഞ്ഞങ്ങാട്ട് എം ഡി എം എ മയക്കുമരുന്നുമായി നാലുപേര്‍ അറസ്റ്റില്‍ ; തോക്കും പണവും കണ്ടെടുത്തു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് എം ഡി എം എ മയക്കുമരുന്നുമായി നാലുപേര്‍ അറസ്റ്റില്‍. പണവും തോക്കും കണ്ടെടുത്തു. ആറങ്ങാടിയിലെ ഷാഫി (35) മീനാപ്പീസിലെ മുഹമ്മദ് ആബിദ് (26), വടകരമുക്കിലെ ആഷിക് (28), ആവിക്കരയിലെ ആഷിക് മുഹമ്മദ് (26) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഷാഫിയുടെ വീട്ടില്‍വെച്ചാണ് ഷാഫിക്ക് പുറമെ ആബിദ്, ആഷിക് എന്നിവരെ പോലീസ് …

Read More »

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് മുങ്ങി ; ഫോണ്‍ പോലീസ് കസ്റ്റഡിയില്‍

ഇരിയണ്ണി : പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് മുങ്ങി ആദൂര്‍ ഇന്‍സ്‌പെക്ടര്‍ എം വി അനില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഇരിയണ്ണിയിലെ സുമേഷ് ബംഗ്‌ളൂരുവിലേക്ക് രക്ഷപ്പെട്ടതായുള്ള സൂചന ലഭിച്ചത്. ഇയാള്‍ക്കെതിരെ ഡി വൈ എസ് പിയുടെ നിര്‍ദ്ദേശപ്രകാരം ആദൂര്‍ പോലീസ് സ്വമേധയാ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം സുമേഷിന്റെ ഒരു ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതു പരിശോധിച്ചു വരികയാണ്. എന്നാല്‍ ആരോപണങ്ങളുമായി ബന്ധപ്പെട്ട് …

Read More »

യുവതികളെ കാണാതായതായി പരാതി

സീതാംഗോളി : കാസര്‍കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെയും ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിയേയും കാണാതായതായി പരാതി. സീതാംഗോളിയിലെ ഗള്‍ഫുകാരന്റെ ഭാര്യ ഷംസീന (21), ബന്ധുവും കോഴിക്കോട് സ്വദേശിനിയുമായ ജാസ്മിന്‍ (19) എന്നിവരെയാണ് കാണാതായത്. ഷംസീനയുടെ ഭര്‍തൃപിതാവായ അഷ്‌റഫിന്റെ പരാതിയില്‍ ബദിയഡുക്ക പോലീസ് കേസെടുത്തു. ഷംസീനയുടെ വീട്ടില്‍ താമസിച്ചുകൊണ്ടാണ് ബന്ധുവായ ജാസ്മിന്‍ കാസര്‍കോട്ടേക്ക് പഠിക്കാന്‍ പോയിരുന്നത്. ഷംസീനയ്ക്ക് രണ്ടു വയസ് പ്രായമുള്ള കുട്ടിയുണ്ട്.

Read More »

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ 2പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : സര്‍ക്കാര്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശി സുധീഷ് (22), പാണത്തൂര്‍ മയിലാട്ടിയിലെ പുനിത് (19) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 28, ജനുവരി 2 തീയ്യതികളില്‍ കെട്ടിടത്തിന്റെ മതില്‍ ചാടി ഹോസ്റ്റലിനകത്തേക്ക് അതിക്രമിച്ച് കയറിയാണ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ ബന്ധുവായ പെണ്‍കുട്ടിയുമായി …

Read More »

കാറിലിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്ന മൂന്നു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്നു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പി വി ഹരീഷ് (22), കാഞ്ഞങ്ങാട് സൗത്തിലെ ഉബൈസ് അബ്ദുല്‍അസീസ് (20), ചെറുവത്തൂരിലെ ഇജാസ് ഇബ്രാഹിം (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊവ്വല്‍ പള്ളിക്കു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് അകത്തിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്നു ഇവരെന്ന്‌പോലീസ് പറഞ്ഞു. മറ്റൊരു സംഭവത്തില്‍ ദുര്‍ഗ്ഗ സ്‌കൂളിന് സമീപത്തെ വിജയരാജി (19)നെയും പോലീസ് അറസ്റ്റ് ചെയ്തു. …

Read More »

രണ്ട് കാറുകളില്‍ കടത്തിയ 16.6 കിലോ കഞ്ചാവ് പിടികൂടി; മൂന്നു പേര്‍ റിമാന്റില്‍

ബോവിക്കാനം/ മഞ്ചേശ്വരം : വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു കാറുകളില്‍ കടത്തിയ 16.6 കിലോ കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍. മടക്കര കാടങ്കോട് സമീറ മന്‍സിലിലെ അഹമ്മദ് കബീര്‍ (ലാലാ കബീര്‍ 37), അജാനൂര്‍ പാലായി ക്വാര്‍ട്ടേഴ്‌സിലെ അബ്ദുല്‍റഹ്മാന്‍ സഫ്വാന്‍ (22) എന്നിവരെ മുളിയാര്‍ പാലത്തിനു സമീപത്തു വെച്ചും. കുഞ്ചത്തൂര്‍ പര്‍വീണ്‍ മന്‍സിലിലെ യാസിന്‍ ഇമ്രാജി (കേഡി ഇമ്രാന്‍-33) നെ കുഞ്ചത്തൂരില്‍ വെച്ചുമാണ് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ …

Read More »

ജില്ലയില്‍ 371 പേര്‍ക്ക് കൂടി കോവിഡ്; 138 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 371 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 138 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1328 പേരാണ്  ചികിത്സയിലുള്ളത്.  കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം  914ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  6021വീടുകളിൽ 5619 പേരും സ്ഥാപനങ്ങളി 402 പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 6021 പേരാണ്. പുതിയതായി  163 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1602 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക്  അയച്ചു (ആര്‍ ടി പി സി ആർ …

Read More »

സംസ്ഥാനത്ത് 16,338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; പരിശോധിച്ചത് 68,971 സാമ്പിളുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ിടുക്കി 462, കാസര്‍കോട് 371, വയനാട് 240 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ …

Read More »

തെരുവുനായ ആക്രമണം: ദുരിതാശ്വാസനിധി വിതരണം ചെയ്തു

നീലേശ്വരം നഗരസഭ പരിധിയില്‍ തെരുവ് നായയയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ ധനസഹായം വിതരണം ചെയ്തു. 19 പേര്‍ക്ക് ധനസഹായം ലഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വി.ഗൗരി, ടി.പി.ലത, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, പി.സുഭാഷ്, കൗണ്‍സിലര്‍ ഇ.ഷജീര്‍ എന്നിവര്‍ സംസാരിച്ചു.

Read More »

വീട്ടുമുറ്റത്ത് ഉണക്കാനിട്ട 30 കിലോ അടയ്ക്ക മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം : വീട്ടുമുറ്റത്ത് ഉണക്കാനിട്ട 30 കിലോ അടയ്ക്ക മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചേശ്വരം ബള്ളൂരിലെ ആല്‍ഫി (36)യെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 12ന് ഉച്ചയ്ക്ക് കാര്‍ത്തിക്, വിട്ട്‌ല എന്നിവരുടെ വീട്ടുമുറ്റങ്ങളില്‍ ഉണക്കാനിട്ട അടയ്ക്കയാണ് മോഷണം പോയത്.

Read More »