പനിയും തൊണ്ടവേദനയുമുള്ള എല്ലാവരേയും പരിശോധിക്കണം ; RTPCR ന് പകരം ആന്റിജന്‍ : കേന്ദ്രം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്, ഒമിക്രാണ്‍ കേസുകളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ആര് ടി പി സി ആര് പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്റ്റുകളും സെല്‍ഫ് ടെസ്റ്റിങ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ചുമയോടെയോ അല്ലാതെയോ ഉള്ള പനി, തലവേദന, …
Read More »ജില്ലയില്‍ 34 പേര്‍ക്ക് കൂടി കോവിഡ്: 30 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 34 പേര്‍ക്ക് കൂടി കോവിഡ്19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 30 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 386 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 839 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4013 പേര് വീടുകളില്‍ 3653 പേരും സ്ഥാപനങ്ങളില്‍ 360 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 4013 പേരാണ്. പുതിയതായി 253 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1488 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് …
Read More »സംസ്ഥാനത്ത് 2676 പേര്‍ക്ക് കോവിഡ് : പരിശോധിച്ചത് 60,962 സാമ്പിളുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,962 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ …
Read More »കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കും
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അക്കാദമിക് ബ്ലോക്കിലായിരിക്കും ഒപി പ്രവര്‍ത്തിക്കുക. എത്രയും വേഗം ജനങ്ങള്‍ക്ക് ഒപി സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആശുപത്രി കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കാതെ അക്കാഡദിക് ബ്ലോക്കില്‍ ഒപി സേവനം സജ്ജമാക്കിയത്. മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. …
Read More »സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട് :സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയ കുറ്റത്തിന് ജില്ലയില്‍ പോലീസ് ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പെടുത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ സന്ദേശങ്ങള്‍ അയച്ചവര്‍ക്കെതിരെയാണ് നടപടി. ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് പോലീസ് അറിയിച്ചു
Read More »വെള്ളരിക്കുണ്ടിലും ചീമേനിയിലും വന്‍ ലഹരിവസ്തു വേട്ട: രണ്ടു പേര് അറസ്റ്റില്‍
കാഞ്ഞങ്ങാട് : വെള്ളരിക്കുണ്ടിലും ചീമേനിയിലും പോലീസ് നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കളുമായി രണ്ടു പേര് അറസ്റ്റില്‍. മിനിലോറിയില്‍ കടത്തുകയായിരുന്നു പാന്‍പരാഗ് ശേഖരവുമായി കാക്കോലിലെ മുസ്തഫയെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. മിനിലോറിയില്‍ കടത്തുകയായിരുന്ന പാന്‍പരാഗ് ശേഖരവുമായി കാക്കോലിലെ മുസ്തഫയെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. എസ് ഐ വിജയകുമാര്‍, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ കെ സുന്ദരന്‍, എസ് അജിത്ത് കുമാര്‍, ആര് ബിജു, വിപിന്‍ ചന്ദ്രന് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. …
Read More »രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കരുതെന്ന് തീരുമാനിച്ചിട്ടുണ്ടോ ? സര്‍ക്കാര്‍ വ്യക്തമാക്കണം – മുരളീധരന്
തിരുവനന്തപുരം : രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കരുതെന്ന് കേരള സര്‍വ്വകലാശാല തീരുമാനിച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സര്‍വ്വകലാശാല ഡി-ലിറ്റ് നല്കുന്നതില് ഇടപെടാന്‍ സര്‍ക്കാരിന് ഒരു അവകാശവുമില്ല. അങ്ങനെ ഇടപെട്ടുവെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിക്ക് ഡി-ലിറ്റ് കൊടുക്കരുത് എന്നുള്ള തീരുമാനം കേരള സര്‍വ്വകലാശാല എടുത്തിട്ടുണ്ടോ എന്ന കാര്യം സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും വ്യക്തമാക്കണം. ഡി-ലിറ്റ് നല്‍കുന്നത് സര്‍വ്വകലാശാലയുടെ തീരുമാനമാണ്. സര്‍വ്വകലാശാലയുടെ തീരുമാനത്തില്‍ ഇടപെടാന്‍ …
Read More »ഡ്രൈവിംഗ് ലൈസന്‍സിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതി
കാസര്‍കോട് : ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആയുര്‍വേദ ബിരുദമുള്ള രജിസ്റ്റേര്‍ഡ് ഡോക്ടര്‍മാര്‍ക്കും അനുമതി നല്കി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബി.എ.എം.എസ് ഡോക്ടര്‍മാര്‍ക്ക് എം.ബി.ബി.എസ് ഡോക്ടര്‍മാരുടേതിന് തുല്യമായ …
Read More »നീലേശ്വരത്ത് 4.71 ഗ്രാം എം ഡി എം എ യുമായി രണ്ടു പേര് അറസ്റ്റില്‍
നീലേശ്വരം : കാറില്‍ കടത്തുകയായിരുന്ന 4.71 ഗ്രാം എം ഡി എം എ യുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പടന്ന സ്വദേശികലായ കെ സി അംജത്, കെ സി ഇഖ്ബാല്‍ എന്നിവരാണ് അറസ്റ്റിലായത്. കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ.
Read More »