ഉപ്പള : ഉപ്പള ഹിദായത്ത് നഗര്‍ ദേശീയപാതയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് തെങ്ങ് കയറ്റ തൊഴിലാളിയായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു. കര്‍ണാടക തുംകൂര്‍ ജില്ലയിലെ ഉളിയാര്‍ സ്വദേശി സയ്യദ് ബാബു (43)വാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹുസൈനെ (32) പരിക്കുകളോടെ മംഗ്ളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. സയ്യദ് ബാബുവും ഹുസൈനും സഞ്ചരിച്ച ബൈക്കും എതിര് ദിശയില്‍ നിന്ന് വരികയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് …
Read More »മോഷ്ടിച്ച വാച്ച് വില്‍ക്കാനെത്തിയ ആളെ പിടികൂടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു ; കാസര്‍കോട് സ്വദേശിക്കെതിരെ വധശ്രമത്തിന് കേസ്
മംഗ്ളൂരു : മംഗ്ളൂരുവില്‍ മോഷ്ടിച്ച വാച്ച് വില്‍ക്കാനെത്തിയ ആളെ പിടികൂടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. തിങ്കളാഴ്ച വൈകിട്ട് സെന്‍ട്രല്‍ മാര്‍ക്കറ്റ് ഏരിയയിലെ ദുബൈ മാര്‍ക്കറ്റിലാണ് സംഭവം. കാസര്‍കോട് സ്വദേശിയായ യുവാവ് വിലകൂടിയ വാച്ച് വില്‍ക്കാനാണ് ദുബൈ മാര്‍ക്കറ്റില്‍ എത്തിയത്. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കടയുടമ മോഷ്ടിച്ച വാച്ചാണ് വില്‍പ്പനക്ക് കൊണ്ടുവന്നതെന്ന് മനസിലാക്കുകയും ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റിലെത്തി യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ …
Read More »കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷസ്ഥാനം കൊഗ്ഗു രാജിവെച്ചു
കുമ്പള : ബി ജെ പിയില്‍ പടലപ്പിണക്കങ്ങളും പൊട്ടിത്തെറിയും തുടരുന്നതിനിടെ കുമ്പള ഗ്രാപഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം സി പി എം അംഗം എസ് കൊഗ്ഗു രാജിവെച്ചു. സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് കൊഗ്ഗുവിന് നല്കിയ പിന്തുണയുടെ പേരില്‍ ബി ജെ പിക്കുള്ളില്‍ ഭിന്നതയുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ രാജിക്കത്ത് മറ്റൊരാള്‍ വശം കൊടുത്തുവിടുകയായിരുന്നുവെന്നും കത്തില്‍ രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും കുമ്പള പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രണ്ട് ബി …
Read More »പ്രവര്‍ത്തകര്‍ പൂട്ടിയ ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസ് തുറന്നു
കാസര്‍കോട് : പ്രവര്‍ത്തകര്‍ പൂട്ടിയ ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസ് തിങ്കളാഴ്ച തുറന്നു. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാറും ജില്ലയുടെ ചുമതലവരിക്കുന്ന അഡ്വ. പി കെ പ്രകാശ് ബാബുവും നേതാക്കളുമെത്തിയാണ് ഓഫീസ് തുറന്നത്. പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ചയും നടന്നു.
Read More »അസുഖം തളര്‍ത്താത്ത മനോധൈര്യത്തിന് മാതൃകയായി അമല്‍; പ്രച്ഛന്നവേഷ മത്സരം സംസ്ഥാനതലത്തില്‍ ജില്ലയെ പ്രതിനിധീകരിച്ചു
കുറ്റിക്കോല്‍ : മനക്കരുത്തും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയെയും നേരിടാമെന്ന് തെളിയിക്കുകയാണ് കുറ്റിക്കോല്‍ പയ്യങ്ങാനം കോളനിയിലെ അമല്‍. സെറിബ്രല്‍ പള്‍സി രോഗ ബാധിതനായി ചികിത്സയില്‍ തുടരുമ്പോഴും അമലിന്റെ സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സംസ്ഥാനതല പ്രച്ഛന്ന വേഷ മത്സരത്തില്‍ ജില്ലയെ പ്രതിനീധികരിച്ചുകൊണ്ടാണ് അമല്‍ ശ്രദ്ധേയനാവുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കാസര്‍കോട് ബിആര്‍സി നടത്തിയ മത്സരത്തില്‍ നിന്നാണ് അമലിനെ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുത്തത്. ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച മത്സരത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ വേഷത്തിലാണ് പങ്കെടുത്തത്. …
Read More »കളിചിരികളുമായി കാസര്‍കോട് കളക്ടറേറ്റ് പരിസരത്തെ ക്രഷെ പ്രവര്‍ത്തനം പുനരാരംഭിച്ചു
കാസര്‍കോട് : കളിചിരികളുമായി കാസര്‍കോട് കളക്ടറേറ്റ് പരിസരത്തെ ക്രഷെ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. കോവിഡാനന്തരം സംസ്ഥാനത്തെ അംഗണവാടികള്‍ സജീവമായി തുടങ്ങിയതിനെ തുടര്‍ന്നാണ് കളക്ടറേറ്റ് പരിസരത്തെ ക്രഷെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ടീച്ചര്‍ ആശാ നാരായണന്, ഹെല്‍പ്പര്‍ കെ സുമനയും ഏഴ് കുഞ്ഞുങ്ങളുമാണ് ആദ്യ ദിനത്തില്‍ ക്രഷെയില്‍ എത്തിയത്. 2011ല്‍ കളക്ടറേറ്റ് സ്റ്റാഫ് അംഗങ്ങളുടെ കുട്ടികള്‍ക്കായി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ക്രഷെയില്‍ പിന്നീട് സമീപ പ്രദേശങ്ങളില്‍ നിന്നും മറ്റുമായി 34 കുട്ടികള്‍ ഉണ്ടായിരുന്നു. …
Read More »ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ്; 158 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് : ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 158 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവില്‍ 769 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1201 ജില്ലയില്‍ 4575 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 4274പേരും സ്ഥാപനങ്ങളില്‍ 308 പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 4575 പേരാണ്. പുതിയതായി 226പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1071 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി …
Read More »സംസ്ഥാനത്ത് 4069 പേര്‍ക്ക് കോവിഡ് : ടി പി ആര് 9.52%
തിരുവനന്തപുരം : കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുലം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂര്‍ 333, ആലപ്പുഴ 224, മലപ്പുറം 222, ത്തനംതിട്ട 222, ഇടുക്കി 186, കണ്ണൂര്‍ 179, പാലക്കാട് 151, വയനാട് 104, കാസര്‍കോട് 93 എന്നിങ്ങനെയാണ് ഇന്ന് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,700 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,090 …
Read More »തുളുനാട്ടില്‍ വികസനഗാഥകളുടെ സഞ്ചരിക്കുന്ന ചിത്രയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഫ്ളാഗ് ഓഫ് ചെയ്തു
കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ മൊബൈല്‍ വീഡിയോ പ്രദര്‍ശനം കാസര്കോട്മ, ഞ്ചേശ്വരം ബ്ലോക്കുകളില്‍ പര്യടനം തുടങ്ങി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന് മൊബൈല്‍ വീഡിയോ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ആനുകൂല്യങ്ങള്‍ ലഭ്യമാകുമ്പോഴും സര്‍ക്കാറിന്റെ പദ്ധതികളെ കുറിച്ചുള്ള അജ്ഞത പലരിലും ഉണ്ട്. സര്‍ക്കാറിന്റെ പദ്ധതികളെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും സാധാരണക്കാരില്‍ അവബോധം ഉണ്ടാക്കാന്‍ …
Read More »അജൈവ മാലിന്യം ശേഖരണം; സ്ഥാപനങ്ങള്‍ക്കുള്ള സഞ്ചികള്‍ വിതരണം ചെയ്തു
കാഞ്ഞങ്ങാട് :സമ്പൂര്‍ണ്ണ ശുചിത്വ നഗരമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ വീടുകളിലും സ്ഥാപനങ്ങളിലും അജൈവ മാലിന്യം ശേഖരിക്കാനായുള്ള സഞ്ചികള്‍ വിതരണം ചെയ്യും. പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിയന്ത്രണവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. നഗരസഭയിലെ നാല്‍പ്പത്തിമൂന്ന് വാര്‍ഡുകളിലെയും വീടുകളിലും സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വിതരണം ചെയ്യാനായി 55,000 സഞ്ചികളാണ് നിര്‍മ്മിക്കുന്നത്. ഭാവിയില്‍ സ്വകാര്യ കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള സഞ്ചികളില്‍ വിപണനം നടത്താന്‍ നിര്‍ദേശിക്കും. സഞ്ചികളുടെ …
Read More »