Monday , June 27 2022
Breaking News

Featured News

ചന്ദ്രഗിരി പുഴയിലെ അനധികൃത മണല്‍ വാരല്‍ ; ആറ് തോണികള്‍ പിടികൂടി നശിപ്പിച്ചു

കാസര്‍കാട് : ചന്ദ്രഗിരി പുഴയിലെ അനധികൃത മണല്‍ കടത്തിനെതിരെ നടപടി തുടങ്ങി. വിവിധ അനധികൃത കടവുകളില്‍ നടത്തിയ പരിശോധനയില്‍ ആറു തോണികള്‍ പിടികൂടി ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു. കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍, ബേക്കല്‍ ഡി വൈ എസ് പി സി കെ സുനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ പി അജിത്ത്കുമാര്‍, ടി ഉത്തംദാസ്, എസ് ഐ മാരായ വിഷ്ണുപ്രസാദ്, വി കെ വിജയന്‍ …

Read More »

കെ-റെയില്‍: നീലേശ്വരത്ത് പ്രതിഷേധം ; അഞ്ചുപേരെ അറസ്റ്റ് ചെയ്ത് നീക്കി

കെ-റെയില്‍: നീലേശ്വരത്ത് പ്രതിഷേധം ; അഞ്ചുപേരെ അറസ്റ്റ് ചെയ്ത് നീക്കി നീലേശ്വരം : നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റ് പരിസരത്ത് കെ-റെയില്‍ പദ്ധതിക്കായി കല്ലിട്ട് അടയാളപ്പെടുത്തുന്നതിനെതിരെ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. കെ-റെയിലിനായി നേരത്തെ നിശ്ചയിച്ചിരുന്ന ദിശ മാറ്റിയെന്ന് ആരോപിച്ചും സ്ഥലം അടയാളപ്പെടുത്തല്‍ പ്രദേശവാസികളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുമായിരുന്നു പ്രതിഷേധം. പോലീസ് ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് കരാറുകാര്‍ കറുത്ത …

Read More »

ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ്: 157 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 56പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 157 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 763 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 790 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4309 പേര്‍. വീടുകളില്‍ 4309പേരും സ്ഥാപനങ്ങളില്‍ 373പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 4682പേരാണ്. പുതിയതായി 382 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1347സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ …

Read More »

സംസ്ഥാനത്ത് 3377 പേര്‍ക്ക് കോവിഡ് ; 28 മരണം ; പരിശോധിച്ചത് 64,350 സാമ്പിളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3,377 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി 90, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ …

Read More »

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവര്‍ന്ന കേസ് : ഒളിവില്‍ കഴിയുന്ന ആറുപ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

കാസര്‍കോട് : മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ആറു പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ്‌റക്കി. കണ്ണൂര്‍ ചിറക്കല്‍ പുതിയ തെരു നടുക്കണ്ടി ഹൗസിലെ മുബാറക് (27), കുമ്പള ശാന്തിപ്പള്ളം ബദരിയ നഗറിലെ ഷഹീര്‍ എന്ന ഷെഹീര്‍ റസിം (34), വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ ഹൗസിലെ സുജിത് (26), വയനാട് പനമരം തടവല്‍ കായക്കുന്ന് പാത്തിപ്പാക്കല്‍ ഹൗസ് …

Read More »

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പോക്‌സോ കേസില്‍ യുവാവ് കസ്റ്റഡിയില്‍

മുള്ളേരിയ : പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരുന്നു. ബന്തടുക്ക മാനടുക്കത്തെ ഡിപി(38)നെയാണ് കസ്റ്റഡിയിലെടുത്തത്. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം പെണ്‍കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. സംഭവത്തെക്കുറിച്ച് രഹസ്യ വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ആദൂര്‍ …

Read More »

രാഷ്ട്രപതി 21 ന് പെരിയയില്‍ ; ഒരുക്കങ്ങള്‍ തുടങ്ങി

പെരിയ : രാഷ്ട്രപതി രാംനാഥ് കോവിന്ദ് 21ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ എത്തും. ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് രാഷ്ട്രപതി എത്തുന്നത്. വൈകുന്നേരം 3.30 മുതല്‍ 4.30 മണിവരെയാണ് രാഷ്ട്രപതി സര്‍വ്വകലാശാലയില്‍ ഉണ്ടാവുക. 2018-20 വര്‍ഷത്തെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങാണ് നടക്കുക. രാഷ്ട്രപതി സന്ദര്‍ശനത്തിന് മുന്നോടിയായി സര്‍വ്വകലാശാലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയിലാണ് ചടങ്ങ് നടക്കുന്നത്.

Read More »

വീട്ടില്‍ സൂക്ഷിച്ച 36 ലിറ്റര്‍ ഗോവന്‍ മദ്യവുമായി മദ്ധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

ബദിയഡുക്ക : വീടിന്റെ പിന്‍ഭാഗത്ത് രണ്ട് ചാക്കുകളിലായി സൂക്ഷിച്ച 36.72 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമായി മദ്ധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. വിദ്യാഗാരിയിലെ ശശി(52)യെയാണ് ബദിയഡുക്ക എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ഗോപിയും സംഘവും അറസ്റ്റ് ചെയ്തത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മധു, ജിബിന്‍, ഡ്രൈവര്‍ വിജയന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Read More »

ഫിഷറീസ് വി സി നിയമനത്തില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ഹൈക്കോടതിയില്‍

കൊച്ചി : ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ.റിജി ജോണിനെ നിയമിച്ചതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നംഗ സെര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേരാണ് മുന്നോട്ട് വെച്ചത്. സെര്‍ച്ച് കമ്മിറ്റി നല്‍കിയ ഒറ്റപ്പേര് അംഗീകരിച്ചതായും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. നവംബര്‍ 12നാണ് ഇതുസംബന്ധിച്ചുള്ള സ്റ്റേറ്റ്‌മെന്റ് ഗവര്‍ണര്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഒമ്പതു പേരെയാണ് ഫിഷറീസ് വിസി നിയമനത്തിലേക്ക് അഭിമുഖം നടത്തിയത്. ഇതില്‍ നിന്ന് ഒരാളെയാണ് …

Read More »

ജില്ലാ ആശുപത്രിയില്‍ ജറിയാട്രിക് ഒ.പി.യും വാര്‍ഡും സ്ഥാപിക്കും

കാസര്‍കോട് : ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ ജറിയാട്രിക് ഒ.പി.യും വാര്‍ഡും സ്ഥാപിക്കാന്‍ ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ തീരുമാനം. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നിര്‍മ്മിച്ച കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കാന്‍ 2.50 കോടി രൂപയാണ് ചെലവ്. ഇതിനായി 1.20 കോടി രൂപ ജില്ല പഞ്ചായത്തും ബാക്കി തുക കെ.ഡി.പി.യും വകയിരുത്തി പദ്ധതി അംഗീകരിക്കും. ജില്ലാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തില്‍ എം.പി, എം.എല്‍.എമാരുടെ സഹായത്തോടെ കൂടുതല്‍ സൗകര്യമൊരുക്കും. ജില്ലയിലെ സ്‌കൂളുകള്‍ പെയിന്റടിക്കാന്‍ 40 ലക്ഷം രൂപ …

Read More »