Monday , June 27 2022
Breaking News

Featured News

കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് : കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണഅടെത്തി. കാസര്‍കോട്ടെ ശ്രീറാം ഫിനാന്‍സ് ഏരിയ മാനേജരും മല്ലം കോപ്പാളം കൊച്ചി ശ്രീദേവി കൃപയിലെ മോഹന്‍ റാവു-ജയലക്ഷ്മി ദമ്പതികളുടെ മകനുമായ ഹര്‍ഷിത്കുമാര്‍ (27)നെയാണ് തുരുത്തി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലാണ് ഹര്‍ഷിതിനെ കാണാതായത്. തുടര്‍ന്ന് പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തി വരുന്നതിനിടെ ചന്ദ്രഗിരി പാലത്തിനു മുകളില്‍ ഹര്‍ഷിതിന്റെ ബൈക്ക് കണ്ടെത്തി. സംശയത്തെ തുടര്‌ന#്‌ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ തിരച്ചില്‍ …

Read More »

ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി ; കാസര്‍കോട് ടൂറിസം ഡെപ്യൂട്ടി ഡയരക്ടറെ സസ്‌പെന്റ് ചെയ്തു

കാസര്‍കോട് : ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കാസര്‍കോട് ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ തോമസ് ആന്റണിയെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും പരിഹരിക്കുന്നതിനും ജില്ലാതലത്തില്‍ രൂപീകരിച്ച ഇന്റേണല്‍ കംപ്ലയിന്റ് അതോറിറ്റി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താനും ഉത്തരവ്.

Read More »

കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കം, പുറത്തുവരുന്നത് ആര്‍എസ്എസിന്റെ ക്രൂരമുഖം എ.വിജയരാഘവന്‍

തിരുവനന്തപുരം: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകം കലാപമുണ്ടാക്കാനുള്ള ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. നാട്ടില്‍ കലാപമുണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനത്തില്‍ തന്നെ കൊലപാതകം നടത്താനുള്ള ആര്‍എസ്എസ് തീരുമാനം യാദൃശ്ചികമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നല്ലനിലയില്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് അടങ്ങിയിരിക്കാന്‍ പോകുന്നില്ലെന്ന …

Read More »

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കാല്‍ അറുത്തുമാറ്റി: പിന്നില്‍ ആര്‍ എസ് എസ് എന്ന്‌ സിപിഎം

തലശ്ശേരി: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് മരിച്ച ഹരിദാസന്‍. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് രാത്രിയോടെ മടങ്ങിവരുമ്പോഴാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. ഹരിദാസന്റെ വീടിന്റെ മുന്നില്‍വെച്ച് ഒരു സംഘം ആള്‍ക്കാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് …

Read More »

ഖാദിയുടെ ലേബലില്‍ വ്യാജനെത്തുന്നു; പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി: ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍

കാസര്‍കോട് : ഖാദിയുടെ ലേബലില്‍ വന്‍ തോതില്‍ വ്യാജനെത്തുന്നതായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറഞ്ഞു. ഈ വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. വിലക്കുറവ് വരുത്തിയാണ് വ്യാജ ഖാദി വില്‍ക്കുന്നത്. പവര്‍ലൂമിലും മറ്റും ഉത്പാദിപ്പിച്ച് വരുന്നവയാണിത്. ഖാദിയുടെ യഥാര്‍ത്ഥ മൂല്യം സംരക്ഷിക്കാതെയാണ് ഇവ നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം 160 കോടി രൂപയുടെ ഖാദി വില്‍പനയാണ് കേരളത്തില്‍ നടന്നത്. ഇതില്‍ അംഗീകൃത ഖാദി സ്ഥാപനങ്ങള്‍ ഉത്പാദിപ്പിച്ച് വിപണിയിലെത്തിയത് 68 …

Read More »

ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് ; 216 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയിൽ 92പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 216 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവിൽ 869 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1199 ജില്ലയിലlൽ 5007പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 4687പേരും സ്ഥാപനങ്ങളിൽ 320 പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 5007 പേരാണ്. പുതിയതായി 243പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1447 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആർ 1066 …

Read More »

കരാറുകാരന്റെ വീട്ടില്‍ നിന്നും 5,33,000 രൂപ കവര്‍ന്നതായി പരാതി; പോലീസ് അന്വേഷം ആരംഭിച്ചു

വിദ്യാനഗര്‍ : കരാറുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി അലമാരയില്‍ സൂക്ഷിച്ച 5,33,000 രൂപ കവര്‍ന്നതായി പരാതി. മധൂര്‍ എസ് പി നഗര്‍ ധന്വന്തരി റോഡിലെ സി കെ മുഹമ്മദ്കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലിന് മുഹമ്മദ്കുഞ്ഞിയും കുടുംബവും ചേരൂരിലെ തറവാട് വീട്ടിലുണ്ടായിരുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. രാത്രി പത്തരയോടെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അലമാര തുറന്ന …

Read More »

കാസര്‍കോട് ബി ജെ പിയില്‍ കലഹം : ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടി പ്രവര്‍ത്തകര്‍

കാസര്‍കോട് : ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകരുടെ ഉപരോധം. കുമ്പള പഞ്ചായത്തിലെ സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനം സി പി എം അംഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. താഴ് ഉപയോഗിച്ച് പൂട്ടിയിരിക്കുകയാണ് പ്രവര്‍ത്തകര്‍. കുമ്പള പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനത്തേക്ക് സി പി എം അംഗം കൊഗ്ഗുവിനെ വിജയിപ്പിക്കാന്‍ ഒത്തുകളിച്ചു എന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പ്രാദേശിക തലംമുതല്‍ …

Read More »

ഹംസ വധക്കേസ് : രണ്ടാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി / കാസര്‍കോട് : ഏറെ കോളിളക്കം സൃഷ്ടിച്ച ഹംസവധക്കേസിലെ രണ്ടാം പ്രതി തളങ്കര സ്വദേശി അബ്ദുല്ലയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് സി ജയചന്ദ്രനും അടങ്ങിയ ബെഞ്ച് പ്രതിയെ വെറുതെ വിട്ടത്. സ്വര്‍ണക്കള്ളക്കടത്തിനെ സംബന്ധിച്ച വിവരം കസ്റ്റംസിന് ചോര്‍ത്തി നല്‍കിയതിന് പ്രതികാരമായി 1989 ഏപ്രില്‍ 29ന് കാസര്‍കോട് ചട്ടംചാല്‍ ഭാഗത്ത് ദേശീയപാതയില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. …

Read More »

ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ പ്രതിയായ സി പിഎം അംഗം ബിജെപി പിന്തുണയോടെ സ്ഥിരംസമിതി അധ്യക്ഷന്‍ ; കുമ്പളയില്‍ വിവാദം കൊഴുക്കുന്നു

കുമ്പള : ബി ജെ പി പ്വര്‍ത്തകനെ വധിച്ച കേസിലെ പ്രതിയായ സി പി എം അംഗം ബി ജെ പി പിന്തുണയോടെ പഞ്ചായത്ത് സ്ഥിരം സമിതി ചെയരഹ്#മാനായി തുടരുന്നത് വിവാദമാകുന്നു. കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കൊഗ്ഗുവിന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചതോടെയാണ് രണ്ട് ാര്‍ട്ടി നേതൃത്വങ്ങളും ആശങ്കയിലായത്. ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് പി രമേശനും മറ്റു ചിലരും കഴിഞ്ഞ ദിവസം സ്ഥാനങ്ങള്‍ രാജിവെച്ചത് …

Read More »