Saturday , February 27 2021
Breaking News

Gulf News

ചൊവ്വയില്‍ പുതുചരിത്രം; പ്രതീക്ഷ തെറ്റിക്കാതെ യുഎഇയുടെ ഹോപ് പ്രോബ്

ദുബൈ : യുഎഇയുടെ മാത്രമല്ല അറബ് ലോകത്തിന്റെ അഭിമാനം പുതിയ ചക്രവാളങ്ങള്‍ തൊട്ട സന്തോഷമാണ് ഇന്നലെ എങ്ങും അലയടിച്ചത്. ചരിത്ര മുഹൂര്‍ത്തത്തില്‍ വിജയശില്‍പികളെ അഭിനന്ദിക്കാന്‍ യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും, അബുദാബി കിരീടാവകാശിയും യു എ ഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബൈ കിരീടാവകാശി ഷെയ്ഖ് ഷംദാന്‍ ബിന്‍ മുഹമ്മദ് …

Read More »

സൗദി, കുവൈത്ത് യാത്രാവിലക്ക്: യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി

ജിദ്ദ : സൗദി കുവൈത്ത് യാത്രാവിലക്കിനെ തുടര്‍ന്ന് യു എ ഇ യില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എം ബസി പത്രക്കുറിപ്പില്‍ അറിയിച്ചു. യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പാടുള്ളു. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ ദുബൈ, അബുദാബി വഴിയുള്ള സൗദി, കുവൈത്ത് യാത്ര താല്‍ക്കാലികമായി സാധ്യമല്ല. എല്ലാ ഇന്ത്യക്കാരും യാത്ര പുറപ്പെടുന്നതിന് മുമ്പ് അതത് …

Read More »

കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി കുരുന്നുകളും സെല്‍ഫി വീഡിയോ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

കാസര്‍കോട് : കോവിഡ് പ്രതിരോധ പ്രവര്‍നത്തനത്തിന്റെ ഭാഗമായി ഐഇ സി ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച മൊബൈല്‍ സെല്‍ഫി വീഡിയോ മത്സരവിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു സമ്മാനവും സാക്ഷ്യപത്രവും നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടിയിലാണ് സമ്മാന വിതരണം നടത്തിയത്. കോവിഡ് പ്രതിരോധനത്തിന് മാസ്‌ക് ധരിക്കേണ്ട ആവശ്യകതയും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ട ആവശ്യകതയുമാണ് കുരുന്നുകള്‍ മൊബൈല്‍ സെല്‍ഫി വീഡിയോയിലൂടെ …

Read More »

കുവൈത്ത് ഭരണാധികാരി അന്തരിച്ചു: നഷ്ടമായത് ഗള്‍ഫിലെ സമാധാന മധ്യസ്ഥനെ

കുവൈത്ത് : കുവൈത്ത് ഭരണാധികാരിയും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമീരി ദിവാന് ഉപമന്ത്രി ശൈഖ് അലി അല്‍ജറ അല്‍സബ ആണ് അമീറിന്റെ വിയോഗം കുവൈത്ത് ടി.വി.യിലൂടെ ചൊവ്വാഴ്ച അറിയിച്ചത്. ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങളുടെയും വിശാലമായ കാഴ്ചപ്പാടുകളുടെയും പിന്‍ബലത്തോടെ രാജ്യത്തെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നയിച്ച നേതാവായിരുന്നു അദ്ദേഹം. 2005ല്‍ വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയതും കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം …

Read More »

ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി ബൈത്തുറഹ്മ പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തി

അജ്മാന്‍: ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ പ്രഥമ പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ സ്മരണാര്‍ത്ഥമുള്ള ബൈത്തുറഹ്മ പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും അജ്മാന്‍ ഹല ഇന്‍ ഹോട്ടലില്‍ വെച്ച് നടന്നു. പദ്ധതിയുടെ പ്രഖ്യാപനം ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി ഷഹനാസ് അലി എന്‍ നിര്‍വഹിച്ചു. ലോഗോ പ്രകാശനം ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് എംടിപി ഹസൈനാര്‍ സാഹിബ് ഷാര്‍ജ …

Read More »

യാത്രയയപ്പ് നല്‍കി

ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി വൈസ് പ്രസിഡണ്ട് എംടിപി ഹസൈനാര്‍ സാഹിബിന് അജ്മാന്‍ ഹല ഇന്‍ ഹോട്ടലില്‍ വെച്ച് ഗംഭീരമായ യാത്രയയപ്പ് നല്‍കി. നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിടുകയാണ് ജനാബ് ഹസൈനാര്‍ സാഹിബ്. ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി , വടക്കുമ്പാട് ഖിദ്മത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി, വാസ്‌ക് വടക്കുമ്പാട് എന്നിവര്‍ സംയുക്തമായാണ് യാത്രയയപ്പ് നല്‍കിയത്… കെഎംസിസി നേതാക്കളായ ജമാല്‍ ബൈത്താന്‍, അഫ്‌സല്‍ മെട്ടമ്മല്‍, സലാം …

Read More »

കരിപ്പൂര്‍ വിമാനപകടം : ഞെട്ടലില്‍ പ്രവാസലോകം

ദുബായ് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് പ്രവാസലോകം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരെ ബന്ധുക്കളും സുഹൃത്തുക്കളും ആഹ്ലാദത്തോടെയാണ് യാത്രയയച്ചത്. പെരുന്നാളും അവധിയുംകൂടി കഴിഞ്ഞ വാരാന്ത്യത്തിലെ യാത്രക്കാരില്‍ പലരും പ്രവാസം അവസാനിപ്പിച്ച് നാടണയാന്‍ തയ്യാറായവരായിരുന്നു. വന്ദേഭാരത് മിഷനില്‍പെട്ട വിമാനത്തില്‍ ധാരാളം സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ദുബായില്‍നിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്്പ്രസ് …

Read More »

സ്വര്‍ണക്കടത്ത് കേസ്: മൂന്നാം പ്രതി ഫൈസല്‍ ഫരീദ് ദുബായില്‍ കസ്റ്റഡിയില്‍

ദുബൈ : നയതന്ത്ര ബാഗേജില്‍ കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദ് (36) ദുബൈ പോലീസിന്റെ കസ്റ്റഡിയില്‍. ഫൈസലിനെ വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് കരുതുന്നത്. വ്യാജ രേഖകളുടെ നിര്‍മ്മാണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ ഐ എ ചുമത്തിയിരിക്കുന്നത്. ഫൈസലിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ച കാര്യം ഇന്ത്യന്‍ എംബസി യു എ ഇ അധികൃതരെ …

Read More »

2022 ഖത്തര്‍ ലോകകപ്പിന്റെ മത്സരക്രമം തയ്യാറായി; നവംബര്‍ 21ന് തുടങ്ങും, ദിവസം നാല് മത്സരം

ദോഹ: 2022 ലെ ഖത്തര്‍ ലോകകപ്പിന്റെ കിക്ക് ഓഫ് അല്‍ഖോറിലെ അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍. ലോകകപ്പിന്റെ അന്തിമ മത്സരക്രമം ഫിഫയും ഖത്തര്‍ സുപ്രീംകമ്മിറ്റിയും ചേര്‍ന്ന് പ്രഖ്യാപിച്ചു. നവംബര്‍ 21നാണ് ആദ്യ മത്സരം. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ 60,000 കാണികളെയാണ് ഉള്‍ക്കൊള്ളിക്കാനാവുക. ഫൈനല്‍ 80,000 സീറ്റുകളുള്ള ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 18ന് നടക്കും. ഉദ്ഘാടന മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം ആരംഭിക്കും. ദിവസം നാല് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ 12 ദിവസങ്ങളായി …

Read More »

യു.എ.ഇ.യിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ദുബായ്: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് യു.എ.ഇ.യിലേക്ക് മടങ്ങിയെത്താന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ജൂലായ് ഒന്നുമുതല്‍ മടങ്ങിവരുന്നവര്‍ക്കാണ് നിയമം ബാധകമാവുക. 17 രാജ്യത്തായി 106 നഗരങ്ങളിലുള്ള യു.എ.ഇ. സര്‍ക്കാര്‍ അംഗീകരിച്ച ലബോറട്ടറികളിലാകണം പരിശോധന നടത്തേണ്ടത്. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പെങ്കിലും പരിശോധനനടത്തി ഫലം വിമാനത്താവളങ്ങളില്‍ ഹാജരാക്കണം. കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കാത്തവരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല. യു.എ.ഇ. ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പുമാണ് …

Read More »