Saturday , January 29 2022
Breaking News

India News

നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടരുത് : തുടരന്വേഷണം ആവശ്യമില്ല; സുപ്രിംകോടതിയില്‍ ദിലീപ്

ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രിംകോടതിയില്‍. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിന് കൂടിയാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുന്നത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് …

Read More »

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; പിടി വീണാല്‍ പിഴ

ന്യൂഡല്‍ഹി: രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തില്‍ പാട്ട് വെക്കുന്നതും ഫോണില്‍ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. ട്രെയിന്‍ യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിനായാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി വൈകി കൂട്ടം കൂടി സംസാരിക്കാന്‍ പാടില്ല. കൂടാതെ രാത്രി പത്ത് മണിക്ക് ശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം മറ്റ് യാത്രക്കാരുടെ പരാതി …

Read More »

രാജ്യത്ത് അതിതീവ്ര വ്യാപനം ; പ്രതിദിന കോവിഡ് കേസുകള്‍ ഒരുലക്ഷത്തിനടുത്ത് ;325 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ചു. 24 മണിക്കൂറിനിടെ 90,928 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 325 . 19206 പേര്‍ക്ക് രോഗമുക്തി. ഒമിക്രോണ്‍ രോഗികള്‍ 2,630 ആയി. ഇന്ത്യയില്‍ കോവിഡ് വൈറസിന്റെ വ്യാപനശേഷി ഏറ്റവും ഉയര്‍ന്ന നിരക്കായ 2.69ലേക്ക് ഉയര്‍ന്നു. കോവിഡ് പിടിപെട്ട ഓരോ 10പേരില്‍നിന്ന് 26പേരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ എട്ടുദിവസത്തിനിടെ പ്രതിദിന കേസുകള്‍ 6.3 ശതമാനം വര്‍ധിച്ചു. കോവിഡ് സ്ഥിരീകരണ നിരക്കായ ടിപിആറും കൂടി. …

Read More »

പനിയും തൊണ്ടവേദനയുമുള്ള എല്ലാവരേയും പരിശോധിക്കണം ; RTPCR ന് പകരം ആന്റിജന്‍ : കേന്ദ്രം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്, ഒമിക്രാണ്‍ കേസുകളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്റ്റുകളും സെല്‍ഫ് ടെസ്റ്റിങ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ചുമയോടെയോ അല്ലാതെയോ ഉള്ള പനി, തലവേദന, …

Read More »

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്; രഘുനാഥ് പലേരിക്ക് ബാലസാഹിത്യ പുരസ്‌കാരം

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (മലയാളം) ജോര്‍ജ് ഓണക്കൂറിന്. ഹൃദയരാഗങ്ങള്‍ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. 1 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്കാണ്. നോവല്‍– അവര്‍ മൂവരും ഒരു മഴവില്ലും. 50,000 രൂപയാണു പുരസ്‌കാരത്തുക. യുവ പുരസ്‌കാരം (50,000 രൂപ) മോബിന്‍ മോഹന്‍ നേടി, നോവല്‍ ജക്കറാന്ത.

Read More »

കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ വേണ്ടെന്ന് വിദഗ്ധസമിതി

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കേണ്ടെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എന്‍.ടി.എ.ജി.ഐ.) വിലയിരുത്തല്‍. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗവും വെല്ലൂര്‍ ക്രിസ്ത്യന്‍ കോളേജ് പ്രൊഫസറുമായി ഡോ. ജയപ്രകാശ് മൂലിയില്‍ അറിയിച്ചു. പന്ത്രണ്ടു വയസ്സിനുതാഴെയുള്ള ഒരു കുട്ടിപോലും കോവിഡിനാല്‍ മരിച്ചിട്ടില്ല. അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലിരുന്ന ചില കുട്ടികളില്‍ മരണശേഷം കോവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ മരണകാരണം കോവിഡായി കണക്കാക്കാനാകില്ല. ഒമിക്രോണ്‍ …

Read More »

സുപ്രീംകോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി നടന്‍ ദിലീപ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി നടന്‍ ദിലീപ് പിന്‍വലിച്ചു. വിചാരണ അന്തിമഘട്ടത്തിലാണ്, ഹര്‍ജിയുമായി മുന്നോട്ടില്ലെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കി. 2020ലാണ് ഹര്‍ജി നല്‍കിയത്

Read More »

സര്‍ക്കാരിന് ആരെ വേണമെങ്കിലും വിസിയാക്കാം, പക്ഷേ എന്നെ മുന്‍നിര്‍ത്തി വേണ്ട-ഗവര്‍ണര്‍

തിരുവനന്തപുരം : വിസി നിയമന വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതിന് പരിഹാരം മുഖ്യമന്ത്രി പിണറായി വിജയനെ ചാന്‍സിലറാക്കുക എന്നതാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ല എന്ന പരിപൂര്‍ണ ഉറപ്പ് ലഭിക്കാതെ തന്റെ നിലപാട് പുന;പരിശോധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെ വേണമെങ്കിലും സര്‍ക്കാരിന് സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സിലറായി നിമയിക്കാം. എന്നാല്‍ തന്നെ ചാന്‍സിലറായി മുന്‍നിര്‍ത്തി അത് വേണ്ട. …

Read More »

ധീരസ്മൃതിയായി ജനറല്‍ റാവത്തും പത്‌നിയും ; ചിതയ്ക്ക് തീ പകര്‍ന്ന് പെണ്‍മക്കള്‍ ; ശിരസ്സുനമിച്ച് രാജ്യം

ന്യൂഡല്‍ഹി : സംയുക്തി സേനാമേധാവി ബിപിന്‍ റാവത്തിന് കണ്ണീരോടെ വിട നല്‍കി രാജ്യം. സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബിപിന്റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും ഭൗതിക ശരീരങ്ങള്‍ ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. മക്കളായ കൃതികയും തരിണിയും അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. 17 ഗണ്‍ സല്യൂട്ട് നല്‍കിയാണ് സൈന്യം രാജ്യത്തിന്റെ വീരപുത്രന് വിടനല്‍കിയത്. എണ്ണൂറോളം സേനാ ഉദ്യോഗസ്ഥരാണ് സംസ്‌കാര ചടങ്ങുകളുടെ ഭാഗമാകാനെത്തിയത്.

Read More »

ബ്രിഗേഡിയര്‍ ലിഡ്ഡെര്‍ക്ക് വിട നല്‍കി രാജ്യം

ന്യൂഡല്‍ഹി : സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിങ് ലിഡ്ഡെര്‍ക്ക് വിട നല്‍കി രാജ്യം. സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹി കന്റോണ്‍മെന്റിലുള്ള ബ്രാര്‍ സ്‌ക്വയറില്‍ പുരോഗമിക്കുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, കരസേന മേധാവി എം എം നരവാണെ, നാവികസേന മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേന മേധാവി ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, എന്‍ എസ് എ …

Read More »