Friday , August 6 2021
Breaking News

Kasaragod News

തലപ്പാടിയില്‍ കോവിഡ്പരിശോധനയ്ക്കു വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ആരോഗ്യവകുപ്പ്

തലപ്പാടി : കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തലപ്പാടിയില്‍ പരിശോധനയ്ക്ക് വേണ്ടി വിപുലമായ സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കി. തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തില്‍ പരിശോധനാ സൗകര്യത്തിനായി മൂന്നു ബാച്ചുകളിലായി ടെസ്റ്റിങ്ങ് ടീമുകളെ സജ്ജീകരിച്ചു. ഒരു ദിവസത്തിനകം തന്നെ പരിശോധനാഫലം ആളുകള്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന രീതിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് .പരിശോധന നടത്തിയതിന്റെ പിറ്റേദിവസം ഉച്ചയ്ക്കുശേഷം …

Read More »

ജില്ലയില്‍ 685 പേര്‍ക്ക് കൂടി കോവിഡ്, 768 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 685 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 768 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7558 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27906 പേര്‍ വീടുകളില്‍ 26645 പേരും സ്ഥാപനങ്ങളില്‍ 1261 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27906 പേരാണ്. പുതിയതായി 2170 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി …

Read More »

അന്നമാണ് ആരോഗ്യം; കൃഷിയെ ചേര്‍ത്ത് പിടിച്ച് കുമ്പഡാജെ എഫ്.എച്ച്.എസ്.സി

കാസര്‍കോട് : ചികിത്സ തേടിയെത്തുന്ന രോഗികളുടെ മനസ്സ് നിറയ്ക്കും കുമ്പഡാജെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുപാടുകള്‍. നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യത്തിലേക്കെന്ന ആശയത്തിന്റെ ആവിഷ്‌ക്കാരമാണ് കുമ്പഡാജെ പി.എച്ച്.സി പരിസരത്ത് കാണാന്‍ കഴിയുക. എഫ്.എച്ച്.സി പരിസരത്ത് തരിശായി കിടന്ന 25 സെന്റ് സ്ഥലലത്താണ് കൃഷി ആരംഭിച്ചത്. ചെങ്കല്‍ പാറയ്ക്ക് മുകളില്‍ മണ്ണ് നിരത്തിയാണ് കൃഷി നടത്തുന്നത്. നെല്ല്, വാഴ, കക്കിരി, കപ്പ, ചെരങ്ങ, ചേമ്പ് ഇഞ്ചി, ചോളം, തക്കാളി, മുളക്, വഴുതന …

Read More »

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്ത് അജാനൂര്‍ പഞ്ചായത്ത്. ഡിജിറ്റല്‍ ചലഞ്ചിലൂടെ പഞ്ചായത്തിലെ 10 വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് സംഭാവന ചെയ്ത 10 മൊബൈലുകള്‍ പഞ്ചായത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് …

Read More »

ലോക്ക്ഡൗണ്‍ ഇളവുകള്‍, നിയന്ത്രണങ്ങള്‍

കാസര്‍കോട്: ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ് തദ്ദേശ സ്ഥാപനത്തിലും കണ്ടെയ്ന്‍മെന്റ് സോണിലും മൈക്രോ കണ്ടെയ്ന്‍മെന്റ് സേണിലും ഒഴികെയുള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കടകള്‍, കമ്പോളങ്ങള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, തുറന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തിങ്കള്‍ മുതല്‍ ശനി വരെ, രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് …

Read More »

പുല്ലൂര്‍പെരിയയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; 180 കണ്ടെയ്ന്‍മെന്റ് സോണ്‍, രണ്ട് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

കാസര്‍കോട് : തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വീക്ക്‌ലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) 10.39 ആയതിനാല്‍ പുല്ലൂര്‍പെരിയ പഞ്ചായത്തില്‍ ആഗസ്റ്റ് അഞ്ച് മുതല്‍ 11 വരെ സമ്പൂര്‍ണ ലോക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആകെ 180 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് …

Read More »

കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: 125 പേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട് : കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 125 പേരെ അറസ്റ്റ് ചെയ്തു. 245 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1658 പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് പിഴ ഈടാക്കി.

Read More »

കാറും ടെമ്പോയും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം

കാസര്‍കോട് : മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ടെമ്പോയും കാറും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ മൊഗ്രാലിന് സമീപമാണ് അപകടം. കീഴൂര്‍ കടപ്പുറത്തെ ടെമ്പോ ഡ്രൈവര്‍ ചന്ദ്രന്‍ കുഞ്ഞിക്കണ്ണന്‍ (44), മത്സ്യത്തൊഴിലാളികളായ ഷാജി പത്മനാഭന്‍ (36), പ്രകാശന്‍ കൃഷ്ണന്‍ (55), ഗണേഷന്‍ ബാബു (33), സുനില്‍ കൃഷ്ണന്‍ (42), അനില്‍ സുമതന്‍ (37), രവി സുമതന്‍ (55), ബാബു ജനാര്‍ദ്ദനന്‍ (38), വിജയന്‍ സുമതന്‍ …

Read More »

ഓണ്‍ലൈന്‍ ക്ലാസിനിടെ ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ : പ്ലേ ആയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ വിദ്യാര്‍ത്ഥികള്‍

കാസര്‍കോട് : നഗരത്തിനടുത്തെ ഒരു വിദ്യാലയത്തിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ എത്തി. ക്ലാസ് നടക്കുന്നതിനിടെ ഈ വീഡിയോയും പ്ലേ ആയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ വിദ്യാര്‍ത്ഥികള്‍. വിഡിയോ കണ്ട കുട്ടിയുടെ മാതാവ് അധ്യാപകനെ വിവരം അറിയിച്ചു. എന്നാല്‍ അധ്യാപകനു ഇതു റിമൂവ് ചെയ്യാന്‍ ാകുന്നില്ല. ഇതിനിടെ സ്‌കൂളിലേക്ക് തുടരെ തുടരെ ഫോണുകള്‍ എത്തി. എന്തു ചെയ്യണമെന്നറിയാതെ അധ്യാപകന്‍ കുഴങ്ങി. പിന്നീട് മറ്റൊരു അധ്യാപകന്റെ സഹായത്തോടെ പ്രശ്‌നം പരിഹരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കു …

Read More »

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം പോലീസ് സ്റ്റേഷനു മുമ്പില്‍ ഇറക്കിവിട്ടു ; ആറുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം കാസര്‍കോട് പോലീസ് സ്റ്റേഷനു മുമ്പില്‍ ഇറക്കിവിട്ടു. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് താലയങ്ങാടി സ്വദേശികളായ മുഹമ്മദ് സഹീര്‍ (36), എ ആര്‍ ഫിറോസ് (35), മുഹമ്മദ് അല്‍ത്താഫ് (34), മുഹമ്മദ് ഹാരിസ് (40), അഹമ്മദ് നിയാസ് (34), തളങ്കരയിലെ അബ്ദുല്‍ മനാഫ് (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിനു കാഞ്ഞങ്ങാട് ഇട്ടമ്മല്‍ ചാലിയംനായിലാണ് …

Read More »