Saturday , October 16 2021
Breaking News

Kerala News

സംസ്ഥാനത്ത് 11,079 പേര്‍ക്ക് കോവിഡ് ; ടി പി ആര്‍ 12.31% ; മരണം 123

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍കോട് 250 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ …

Read More »

ഉത്രവധം : സൂരജിന് 17 വര്‍ഷം തടവിനുശേഷം ഇരട്ട ജീവപര്യന്തം

കൊല്ലം: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസില്‍ ഒടുവില്‍ അപ്രതീക്ഷിത വിധി. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ അടൂര്‍ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. അഞ്ചല്‍ സ്വദേശിനി ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിലാണ് ഭര്‍ത്താവ് സൂരജിന് കോടതി ഇരട്ടജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചത്. കേസില്‍ വിചാരണ നടത്തിയ കൊല്ലം ആറാം …

Read More »

സംസ്ഥാനത്ത് 7,823 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7,823 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടം 652, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍കോട് 93 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) …

Read More »

ആടിയ വേഷങ്ങള്‍ മാത്രം ബാക്കി; അഭിനയ കുലപതി ഇനി ഓര്‍മ്മ

തിരുവനന്തപുരം : നടന്‍ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രാമൊഴി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മകന്‍ ഉണ്ണിയാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. കുടുംബാംഗങ്ങളും സിനിമാപ്രവര്‍ത്തകരും ജനപ്രതിനിധികളും ആരാധകരും ശാന്തി കവാടത്തില്‍ സന്നിഹിതരായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച കാലത്ത് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു നെടുമുടിയുടെ അന്ത്യം.

Read More »

സംസ്ഥാനത്ത് പ്രളയ സാധ്യതയില്ല; ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാലുദിവസം കൂടി മഴ തുടരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴ കനക്കുന്നതോടെ എന്‍ഡിആര്‍എഫിന്റെ നാലുസംഘം കൂടി സംസ്ഥാനത്തെത്തി.ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണര്‍ ഡോ.എ കൗശികന്‍ പറഞ്ഞു.

Read More »

സംസ്ഥാനത്ത് 6996 പേര്‍ക്ക് കോവിഡ്; മരണം 84

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6,996 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 425, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍കോട് 166, വയനാട് 130 എന്നിങ്ങനയൊണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ …

Read More »

നെടുമുണി വേണു അന്തരിച്ചു ; വിടവാങ്ങിയത് കലാതീതമായ വേഷപ്പകര്‍ച്ചയുടെ തമ്പുരാന്‍

തിരുവനന്തപുരം : നടന്‍ നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍ അഞ്ഞൂറിലധികം വേഷങ്ങള്‍, നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പില്‍ കഥാപാത്രങ്ങളെ എക്കാലവും മലയാളി ഓര്‍ത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി നെടുമുടി വേണു. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്‍മക്കളില്‍ ഇളയ മകനായി …

Read More »

വിചിത്രം, പൈശാചികം, ദാരുണം; ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരനെന്ന് കോടതി.: ശിക്ഷ 13ന് വിധിക്കും

കൊല്ലം : ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ അതിക്രൂരമായ കൊലക്കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിനെയാണ് കുറ്റക്കാനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ 13ന് ബുധനാഴ്ച പ്രഖ്യാപിക്കും. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് തിങ്കളാഴ്ച ഉച്ചയോടെ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് വിധിച്ചത്.

Read More »

മോന്‍സന്റെ ശബരിമല ചെമ്പോല വ്യാജം ; യഥാര്‍ത്ഥമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല – മുഖ്യമന്ത്രി

തിരുവനന്തപുരം : വ്യാജപുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോന്‍സന്റെ വീടിന് സുരക്ഷ നല്‍കിയത് സ്വാഭാവിക നടപടിയാണ്. പുരാവസ്തു അന്വേഷിക്കാന്‍ പോലീസിനാവില്ലെന്നും അതാണ് കേന്ദ്ര ഏജന്‍സിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ സൈബര്‍ സുരക്ഷായോഗത്തില്‍ മോന്‍സന്‍ പങ്കെടുത്തതായി അറിവില്ല. ശബരിമലയുമായി ബന്ധപ്പെട്ട് മോന്‍സന്റെ പക്കലുണ്ടായിരുന്ന ചെമ്പോല വ്യാജമാണ്. സര്‍ക്കാര്‍ ഒരുകാലത്തും ഇതു യഥാര്‍ഥമെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ …

Read More »

സംസ്ഥാനത്ത് 10,692 പേര്‍ക്ക് കോവിഡ് : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.5: മരണം 85

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, .പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്പിളുകളാണ് പരിശോധിച്ചത്. …

Read More »