Thursday , May 6 2021
Breaking News

More News

യുവാവ് വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍

കുമ്പള : യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളയില്‍ മെക്കാനിക്കായ ആരിക്കാടി പള്ള ഹൗസിലെ സുന്ദര-സീത ദമ്പതികളുടെ മകന്‍ സന്ദേശ് (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍ : സന്ദീപ്, സന്തോഷ്, സന്ധ്യ, സരിത, സ്വാതി, ശ്രുതി.

Read More »

കോവിഡ് : ചികിത്സയിലായിരുന്ന യുവാവും വീട്ടമ്മയും മരിച്ചു

കാഞ്ഞങ്ങാട് : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മയും യുവാവും മരിച്ചു. പടന്നക്കാട് കുറുവന്തൂറിലെ പരേതനായ കരുണാകരന്റ ഭാര്യ ടി കാര്‍ത്യായനി (65), അലാമിപ്പള്ളിയിലെ വട്ടിവളപ്പില്‍ കുമാരന്‍-ശാരദ ദമ്പതികളുടെ മകന്‍ വി വി അനില്‍കുമാര്‍ (39) എന്നിവരാണ് മരിച്ചത്. കാര്‍ത്യായനി വീട്ടിലും അനില്‍കുമാര്‍ പരിയാരംമ ഡെിക്കല്‍ കോളേജാശുപത്രിയിലുമാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് കാര്‍ത്യായനിക്ക് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. : …

Read More »

സൗദിയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട് : സൗദി അറേബ്യയില്‍ നിന്നും നാട്ടില്‍ അവധിക്കെത്തിയ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് പൂവളപ്പിലെ ഹാരിസ് തല്ലിയ (45) ആണ് മരിച്ചത്. മംഗ്‌ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ : ഖൈറുന്നിസ. മക്കള്‍ : മുഹമ്മദ് അഫ്രാസ്, ഹാഫിസ്, അഫ്ഷഹീന്‍, മുഹമ്മദ്, ഫാത്തിമ.

Read More »

അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍

ചട്ടഞ്ചാല്‍ : വീട്ടുവളപ്പില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ കനിയാംകുണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കറുത്ത പാന്റ്‌സും പച്ചഷര്‍ട്ടുമാണ് വേഷം. അന്യസംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More »

ഭര്‍ത്താവ് മരിച്ച് ഏഴാം നാള്‍ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട് : ഭര്‍ത്താവ് മരിച്ച് ഏഴാംനാള്‍ റിട്ട. അധ്യാപികയായ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു. പടന്നക്കാട് എല്‍ പി സ്‌കൂളിലെ റിട്ട. അധ്യാപക കാഞ്ഞങ്ങാട് സൗത്തിലെ നാരായണി അമ്മ (73) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഭര്‍ത്താവ് റിട്ട.ജയില്‍ സൂപ്രണ്ട് കെ വി ഭാസ്‌ക്കരന്‍ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 26ന് മരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് നാരായണി അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. …

Read More »

വിശ്വസിക്കാന്‍ പ്രയാസം’; ബോഡിബില്‍ഡിങ് താരം ജഗദീഷ് ലാഡ് കോവിഡ് ബാധിച്ചു മരിച്ചു

ബറോഡ : ഭാരത് ശ്രീ വിജയിയും പ്രമുഖ രാജ്യാന്തര ബോഡിബില്‍ഡറുമായ ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ച് കായികലോകം. 34 വയസ്സുള്ള ജഗദീഷ് കോവിഡ് ബാധിച്ച് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം പിടികൂടിയത്. നാലു ദിവസമായി ഓക്‌സിജന്‍ സഹായം കൊണ്ടാണ് ജീവന്‍ നിലനിര്‍ത്തിവന്നത്. ജഗദീഷിന്റെ വിയോഗം ഇന്ത്യന്‍ ബോഡിബില്‍ഡിങ്ങിന് ഒരു തീരാനഷ്ടമാണ് വളരെ വിനിയമുള്ള സ്വഭായം ആയതിനാല്‍ അവനെ ഞങ്ങള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. സീനിയര്‍ ബോഡിബില്‍ഡിങ് രംഗത്ത് അവന്റെ സംഭാവനകള്‍ വളരെ …

Read More »

തറാവീഹ് നിസ്‌കാരത്തിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു

കുമ്പള : തറാവീഹ് നിസ്‌കാരത്തിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു. കൊടിയമ്മ പൂക്കട്ടയിലെ മമ്മു-ബീഫാത്തിമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ (42) ആണ് മരിച്ചത്. കൊടിയമ്മ പള്ളിയില്‍ തറാവീഹ് നിസ്‌കാരത്തിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട് ഹനീഫ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരത്ത് ഹോട്ടല്‍ തൊഴിലാളിയായിരുന്നു. ഭാര്യ : സുഹ്‌റ. മക്കള്‍ : അഫ്‌ലഹ്, അഫ്രാസ്, ശമ്മാസ്, ഇന്‍ഫ. സഹോദരങ്ങള്‍ : …

Read More »

പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉപ്പള :പനി ബാധിച്ച് മംഗ്‌ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഐല ക്ഷേത്ര പരിസരത്തെ അനന്തപത്മനാഭ-രാജീവി ദമ്പതികളുടെ മകന്‍ പവന്‍ രാജ് (23) ആണ് മരിച്ചത്. അഞ്ചു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉപ്പളയില്‍ മെക്കാനിക്കായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍ : ധന്‍രാജ്, ധന്യ.

Read More »

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍

കുമ്പള : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആരിക്കാടി കടവത്തെ പത്മനാഭ-വിമല ദമ്പതികളുടെ മകള്‍ അസ്മിത (15)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അസ്മിതയും കുടുംബാംഗങ്ങളും കുഞ്ചത്തൂരില്‍ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തിരിച്ചു വീട്ടിലെത്തിയ കുടുംബാംഗങ്ങള്‍ വിശ്രമിക്കുകയും അസ്മിത കുളിക്കാന്‍ പോവുകയുമായിരുന്നു. എന്നാല്‍ അസ്മിതയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കിണറില്‍ വെള്ളം കലങ്ങിയ …

Read More »

വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നെല്ലിക്കട്ട : വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെക്രാജെ ചാമുണഅഡിമൂലയിലെ ശ്രീധരന്റെ ഭാര്യ സരോജിനി (57)യെയാണ് വീടിന്റെ ചായ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. മരണ കാരണം വ്യക്തമല്ല. മക്കള്‍ : നവ്യ, അശ്വിനി. സഹോദരങ്ങള്‍ : ലീലാവതി, മഹാലിംഗ, നാരായണ, രാധാകൃഷ്ണ.

Read More »