Monday , May 16 2022
Breaking News

Entertainment News

ഫേസ്ബുക്കില്‍ ഇനി ചിരിക്കാം, കരയാം, ദേഷ്യപ്പെടാം

ന്യൂയോര്‍ക്ക്: ഫേസ്ബുക് ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിച്ചുകൊണ്ട് ലൈക് ബട്ടണിനു പുറമെ പുതിയ ഒപ്ഷനുകള്‍. ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും ആശ്ചര്യം പ്രകടിപ്പിക്കുന്നതിനുമുളള ആറു ചിഹ്നങ്ങളാണ് സോഷ്യൽമീഡിയ ഭീമൻ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഡിസ്ലൈക് ബട്ടണ്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കമ്പനി അധികൃതര്‍ പരിഗണിച്ചിട്ടില്ല. അയര്‍ലെൻഡിലും സ്പെയിനിലുമായിരുന്നു പുതിയ ബട്ടണുകള്‍ ആദ്യം പരീക്ഷിച്ചത്. ഒരു വര്‍ഷത്തിലേറെയായി ഇതിനായുള്ള ഗവേഷണം നടക്കുകയായിരുന്നുവെന്നും പുതിയ തീരുമാനത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Read More »

കാക്കിയണിഞ്ഞ മഞ്ജുവിന്റെ വേട്ടലൈവ് റിപ്പോര്‍ട്ട്

രാജേഷ് പിള്ളയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ വേട്ടയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് നായിക മഞ്ജുവാര്യര്‍ അണിയുന്നത്. മഞ്ജുവിന്റെ കരിയറിലെ ആദ്യ കാക്കിവേഷമാണിത്. അരുണ്‍ലാല്‍ രാമചന്ദ്രന്റേതാണ് രചന. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദം രാജേഷ്പിള്ള ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ാതല്‍സന്ധ്യ, വിജയരാഘവന്‍, പ്രേംപ്രകാശ് എന്നിവരും വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഛായാഗ്രഹണം: അനീഷ്‌ലാല്‍, സംഗീതം: ഷാന്‍ റഹ്മാന്‍.

Read More »

ദീപികയുടെ ട്രിപ്പിള്‍ എക്‌സ് ചിത്രങ്ങള്‍ ചോര്‍ന്നു

വിന്‍ ഡീസലും ബോളിവുഡിന്റെ സ്വന്തം ദീപിക പദുക്കോണും ഒന്നിച്ച ട്രിപ്പിള്‍ എക്‌സ് മൂന്നാം പതിപ്പിലെ ചൂടന്‍ ദൃശ്യങ്ങള്‍ പുറത്തായി. ദീപികയും വിന്‍ ഡീസലും ചേര്‍ന്നുള്ള രംഗങ്ങള്‍ ചോര്‍ന്ന് കിട്ടിയ മാധ്യമങ്ങളും ആരാധകരും അത് ശരിക്കും ആഘോഷിക്കുകയും ചെയ്തു. എന്നാല്‍, രഹസ്യമായി ചിത്രീകരിച്ച രംഗങ്ങള്‍ പുറത്തായതില്‍ ക്ഷുഭിതനാണ് സംവിധായകന്‍ ഡി.ജെ. കാരുസോ. ട്വിറ്ററിലൂടെ തന്റെ ക്ഷോഭം പരസ്യമാക്കിയിരിക്കുകയാണ്. സംവിധായകനും അതിന്റെ ചുവടുപിടിച്ച് അഭിനേതാക്കളായ വിന്‍ ഡീസലും ദീപികയുമെല്ലാം തുടക്കത്തില്‍ ഷൂട്ടിങ്ങിന്റെയും ലൊക്കേഷനില്‍ …

Read More »

വണ്ടിയിടിച്ച് വീണുകിടന്ന യുവാവിന് രക്ഷയായത് ദിലീപ്

ദുബായ്: പാതിരാത്രിക്ക് ദുബായിലെ റോഡില്‍ വണ്ടിയിടിച്ച് വീണുകിടന്ന മലയാളിയുവാവിന് രക്ഷയായത് നടന്‍ ദിലീപ്. ദുബായ് ഖിസൈസിലെ ഗള്‍ഫ് ലൈറ്റ് കഫ്റ്റീരിയയിലെ വിതരണക്കാരന്‍ കോഴിക്കോട് വടകര സ്വദേശി ജാസിര്‍ പള്ളിത്താഴയ്ക്കാണ് ഇഷ്ടനടന്‍ രക്ഷകനായത്.ചൊവ്വാഴ്ച വെളുപ്പിന് ഒരുമണിക്ക് മുഹൈസിന മൂന്നിലായിരുന്നു അപകടം.അതിവേഗത്തില്‍ വന്ന വാഹനം ജാസിറിന്റെ ബൈക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. അറബി ഓടിച്ച വാഹനം നിര്‍ത്താതെ കടന്നുപോയി. കാല് ബൈക്കിനടിയില്‍പ്പെട്ടതിനാല്‍ ജാസിറിന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. മൂന്നു വാഹനങ്ങള്‍ നിര്‍ത്താതെ കടന്നുപോയി. വേദന കടിച്ചുപിടിച്ച് റോഡില്‍ …

Read More »

സ്മാഷും സര്‍വുമായി മഞ്ജു

ബുധനാഴ്ച സായാഹ്നശോഭയില്‍ വെള്ളയമ്പലം ജിമ്മിജോര്‍ജ് സ്റ്റേഡിയം. വോളിബോള്‍ കോര്‍ട്ടിലേക്ക് മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യരെത്തി. നിറയെ ചിരിയും കായികതാരമാകാന്‍ പോകുന്നതിന്റെ ആത്മവിശ്വാസവും മുഖത്ത്. ചിത്രീകരണം തുടങ്ങാന്‍ പോകുന്ന കരിങ്കുന്നം സിക്‌സ് എന്ന സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിനായാണ് മഞ്ജുവാര്യര്‍ ജിമ്മിജോര്‍ജ് സ്റ്റേഡിയത്തിലെത്തിയത്. താരം കോര്‍ട്ടിലിറങ്ങിയതോടെ പരിശീലകനും സിനിമയുടെ അണിയറ പ്രവര്‍ത്തകരും കളിയുടെ സ്പിരിറ്റിലായി. സെര്‍വ് ചെയ്ത ബോള്‍ അണ്ടര്‍ഹാന്‍ഡിലൂടെ ലിഫ്റ്റ് ചെയ്യാന്‍ നിമിഷനേരത്തിനുള്ളില്‍ മഞ്ജു പഠിച്ചു. അസെന്റ് ചെയ്തും സ്മാഷ് ചെയ്തും വോളിബോളിന്റെ ആദ്യപാഠങ്ങള്‍. …

Read More »

സുഹാസിനിയുടെ തിരക്കഥയ്ക്ക് രേവതിയുടെ സംവിധാനം

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച രണ്ട് പെണ്‍മുഖങ്ങള്‍രേവതിയും സുഹാസിനിയുംക്യാമറയ്ക്ക് പിന്നില്‍ ഒന്നിക്കുന്നു.രേവതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുഹാസിനിയാണ്. കങ്കണ രണാവത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത വികാസ് ബാലിന്റെ ക്യൂന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണിത്.തന്റെ ആദ്യ തിരക്കഥാസരംഭത്തിന്റെ തിരക്കിലാണ് സുഹാസിനി. ഇംഗ്ലീഷ് ചിത്രമായ മിത്ര്; മൈ ഫ്രണ്ടിലൂടെ സംവിധാനരംഗത്തേയ്ക്ക് കടന്നരേവതിയുടെ ആറാമത്തെ ചിത്രമായിരിക്കും ഇത്. ഹിന്ദിയിലെ ഫിര്‍ മിലേംഗ, മുംബൈ കട്ടിങ്, …

Read More »

മോഹന്‍ലാലിന് ലാല്‍ജോസിന്റെ കോമഡി ചിത്രം

കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ലാല്‍ ജോസ് ചിത്രം യാഥാര്‍ഥ്യമാവുന്നു. ബെന്നി പി. നായരമ്പലമാണ് ഈ കോമഡി ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ലാല്‍ ജോസിന്റെ ചാന്തുപൊട്ടിന്റെയും സ്പാനിഷ് മസാലയുടെയും തിരക്കഥയും ബെന്നിയുടേതായിരുന്നു. ലാല്‍ നായകനായ അന്‍വര്‍ റഷീദിന്റെ ഛോട്ടോ മുംബൈയുടെ തിരക്കഥയും ബെന്നിയാണ് എഴുതിയത്. നേരത്തെ നിവിന്‍ പോളിയെ വച്ച് ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ലാല്‍ ജോസ്. ബോബിസഞ്ജയിന്റേതായിരുന്നു തിരക്കഥ. എന്നാല്‍, ചില കാരണങ്ങള്‍ കാരണം ഈ ചിത്രം നടന്നില്ല. ഇതിനെത്തുടര്‍ന്നാണ് ലാല്‍ …

Read More »

ഫേസ്ബുക്കില്‍ മുന്‍ഭാര്യയെ പ്രണയിച്ചത് പുലിവാലായി

ബറേലി: ചില ബന്ധങ്ങള്‍ അങ്ങനെയാണ്. സ്വര്‍ഗത്തില്‍ മാത്രമല്ല ഫേസ്ബുക്കിലും നിശ്ചയിക്കപ്പെടും. പക്ഷേ അതുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശികള്‍ക്ക് പറ്റിയത് പക്ഷേ സമാനതകളില്ലാത്ത പറ്റാണ്. അവിടെ ഒരു ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്ഥിരം വഴക്കായി.ഒടുവില്‍ ഒന്നിച്ച് പോകാനാകില്ലെന്ന് പറഞ്ഞ് രണ്ട് പേരും സലാം പറഞ്ഞ് പിരിഞ്ഞു. പുതിയൊരു പ്രണയം കണ്ടെത്താന്‍ അവര്‍ രണ്ട് പേരും തിരഞ്ഞെടുത്തത് ഫേസ്ബുക്കിനെ. വ്യാജപേരില്‍ തന്നെ ഇതിനായി അവര്‍ അക്കൗണ്ടുണ്ടാക്കി. മാസങ്ങളോളും നീണ്ട ഫേസ്ബുക്ക് …

Read More »

ഒരു മുറൈ വന്ത് പാര്‍ത്തായ’ ചിത്രീകരണം തുടങ്ങി

കോക്കേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച് നവാഗതനായ സാജന്‍ കെ. മാത്യു സംവിധാനം ചെയ്യുന്ന ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് തുടങ്ങി. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രത്തിന്റേതെന്ന് സംവിധായകന്‍ പറഞ്ഞു. ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, ടിനി ടോം, സൗബിന്‍ ഷാഹിര്‍, സാദിഖ്, ബിജുക്കുട്ടന്‍, സുധി കോപ്പ, കൊച്ചുപ്രേമന്‍, നാരായണന്‍കുട്ടി, പ്രശാന്ത്, ബാലാജി, സാബുമോന്‍, എബ്രഹാം കോശി, സനൂഷ, …

Read More »

മീശപിരിച്ച് വീണ്ടും ഇന്ദുചൂഡന്‍; ഇളകി മറിഞ്ഞ് തിയ്യറ്ററുകള്‍

ആരു പറഞ്ഞു ലാലിന്റെ മീശ നരച്ചെന്ന്? ആരു പറഞ്ഞു ഇന്ദുചൂഡന്‍ പ്രായംചെന്ന ഓള്‍ഡ് ജനറേഷന്‍ നായകനാണെന്ന്. ചില കളികള്‍ കാണാനും ചിലത് പഠിപ്പിക്കാനുമായി പതിനാറ് കൊല്ലത്തിനുശേഷം വീണ്ടും തിയ്യറ്ററിലെത്തി അയാള്‍ മീശ പിരിച്ചപ്പോള്‍ കേരളക്കര ഒന്നാകെ ഇളകിമറിഞ്ഞു. മോഹന്‍ലാല്‍ഷാജി കൈലാസ്‌രഞ്ജിത്ത് മെഗാഹിറ്റായ നരസിംഹത്തിന് പഴയതിലും ഗംഭീരമായ വരവേല്‍പ്പാണ് കേരളത്തിലെ തിയ്യറ്ററുകള്‍ നല്‍കിയത്. പത്തനംതിട്ടയിലും കൊച്ചിയിലും കൊല്ലത്തും ആലപ്പുഴയിലും കണ്ണൂരിലും കോട്ടയത്തുമെല്ലാം റിപ്പബ്ലിക് ദിനത്തിലെ പ്രത്യേക ഷോയ്ക്കുവേണ്ടി മണിക്കൂറുകളാണ് ജനങ്ങള്‍ ക്യൂ …

Read More »