Saturday , January 29 2022
Breaking News

Entertainment News

അത്തരക്കാരിയല്ല ശ്യാമിലി

ബാലതാരത്തില്‍ നിന്ന് നായികാപദത്തിലേയ്ക്ക് കാലെടുത്തുവച്ചപ്പോള്‍ തന്നെ പഴയ ബേബി ശ്യാമിലിക്ക് പാര വന്നു. ശ്യാമിലി മലയാള സിനിമയ്ക്ക് തലവേദനയാണെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍, കുപ്രചരണങ്ങളും അഭ്യൂഹങ്ങളും പാടെ നിഷേധിക്കുകയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ ശ്യാമിലിയുടെ രണ്ടാംവരവിന് അരങ്ങൊരുക്കിയ നിര്‍മാതാവ് ഫൈസല്‍ ലത്തീഫ്. ചിത്രത്തിന്റെ നിര്‍മാതാവായ എനിക്കില്ലാത്ത എന്ത് തലവേദനയാണ് ശ്യാമിലി ഇവര്‍ക്ക് ഉണ്ടാക്കിയതെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സംവിധായകന്റെ ചോദ്യം. ‘നടി ശ്യാമിലി മലയാള സിനിമയ്ക് തലവേദനയാകുന്നു’ …

Read More »

വീണ്ടുമൊരു മോഹന്‍ലാല്‍-മീന ചിത്രം

ദൃശ്യത്തിന്റെ വന്‍ വിജയത്തിനുശേഷം മീന, മോഹന്‍ ലാലിന്റെ നായികയായി എത്തുന്നു. ‘വെള്ളിമൂങ്ങ’യുടെ വിജയത്തിനുശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മീന നായികയാകുന്നത്. സോഫിയ പോളാണ് നിര്‍മാതാവ്. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍, ബാംഗ്ലൂര്‍ ഡെയ്‌സിനുശേഷം സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. എം. സിന്ധുരാജിന്റെതാണ് തിരക്കഥ. കോഴിക്കോട് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം ആശിര്‍വാദ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.

Read More »

എന്റെ സിനിമയെ തോല്‍പ്പിക്കാന്‍ശ്രമം നടന്നു ബാലചന്ദ്രമേനോന്‍

ദുബായ്: ഏറെക്കാലത്തിനു ശേഷം ഒരുക്കിയ സിനിമയെ തോല്‍പ്പിക്കാന്‍ കേരളത്തില്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നതായി സംവിധായകന്‍ ബാലചന്ദ്രമേനോന്‍. അദ്ദേഹം സംവിധാനംചെയ്ത ‘ഞാന്‍ സംവിധാനംചെയ്യും’ എന്ന സിനിമ ദേനോവ സിനിമയില്‍ ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചശേഷം നടന്ന ചര്‍ച്ചയിലായിരുന്നു ഈ പ്രതികരണം. സിനിമകണ്ട് ആസ്വദിച്ചിരുന്ന തലമുറ ഇന്ന് മുതിര്‍ന്നു. അതേസമയം ആദ്യദിവസങ്ങളില്‍ത്തന്നെ ചിത്രംകണ്ട പുതുതലമുറയിലൊരു വിഭാഗം സിനിമയ്‌ക്കെതിരെ വ്യാപകമായ പ്രചാരണം നടത്തുകയായിരുന്നു. ഇതുകാരണം എന്റെ സ്ഥിരം പ്രേക്ഷകരും തിയറ്ററിലെത്തിയില്ല. കരിയറില്‍ അനാഥമായിപ്പോയ ആദ്യസിനിമയായി ഇത് …

Read More »

പ്രളയബാധിതരെ വീട്ടിലേയ്ക്ക് ക്ഷണിച്ച് മമ്മൂട്ടി

ചെന്നൈ: പ്രളയജലം സര്‍വവും കവര്‍ന്ന ചെന്നൈയിലെ ജനങ്ങള്‍ക്ക് സഹായഹസ്തം നീട്ടി രംഗത്തുവന്നിരിക്കുകയാണ് നടന്‍ മമ്മൂട്ടി. പ്രളയജലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം വീടിന്റെ വാതില്‍ തുറന്നുകൊടുത്തിരിക്കുകയാണ് മെഗാസ്റ്റാര്‍. ദുരിതബാധിതര്‍ക്ക് താമസം മാത്രമല്ല, ഭക്ഷണവും യാത്രാസൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ മമ്മൂട്ടി. റെയില്‍വേ, മെട്രോ സ്‌റ്റേഷനുകളിലോ മറ്റെവിടെയെങ്കിലുമോ കുടുങ്ങിപ്പോയവരെ സ്വന്തം വാഹനനത്തില്‍ വീട്ടിലെത്തിക്കാമെന്നും മമ്മൂട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. അണ്ണാനഗര്‍, അറുമ്പാക്കം, അമിഞ്ചിക്കരൈ, എം.എം.ഡി.എ. കോളനി, ചൂളൈമേട് തുടങ്ങിയ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് എന്റെ …

Read More »

ചെന്നൈ പ്രളയം: സഹായവുമായി മഞ്ജു വാര്യരും

കൊച്ചി: പ്രളയദുരിതം പേറുന്ന ചെന്നൈയിലെ ജനങ്ങള്‍ക്ക് സഹായവുമായ നടി മഞ്ജു വാര്യരും. ഒരു ലക്ഷം രൂപയാണ് മഞ്ജു സംഭാവന ചെയ്തത്. തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നടികര്‍ സംഘത്തിന്റെ നേതാവ് നടന്‍ വിശാലിനാണ് മഞ്ജു തുക കൈമാറിയത്. കേരളത്തില്‍ നിന്ന് ആദ്യമായി സഹായധനം നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത് മഞ്ജു വാര്യരാണ്.

Read More »

ഇവളെന്റെ അനുജത്തി; ഹൃദയത്താല്‍ ചേര്‍ത്തുപിടിച്ച് മഞ്ജു..

കോട്ടയം : അമ്പിളി ഫാത്തിമയുടെ ഹൃദയമിടിപ്പുകള്‍ക്കു കൈത്താങ്ങുമായി മഞ്ജു വാരിയര്‍. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരുന്ന അമ്പിളിക്കു തുടര്‍ചികില്‍സയ്ക്കു സഹായമായി അഞ്ചു ലക്ഷം രൂപ മഞ്ജു നല്‍കും. ഒപ്പം, സിവില്‍ സര്‍വീസ് പഠനത്തിന് എല്ലാ സഹായവും…. അപൂര്‍വമായ രോഗാവസ്ഥയിലായിരുന്ന അമ്പിളിയുടെ കഥ മനോരമയിലൂടെ വായിച്ചറിഞ്ഞ വായനക്കാരാണ് ശസ്ത്രക്രിയയ്ക്കും ചികില്‍സയ്ക്കുമുള്ള സഹായം ചെയ്തത്. ആദ്യം ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവച്ച അത്യപൂര്‍വ ശസ്ത്രക്രിയ. പിന്നീട് അണുബാധയുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ …

Read More »

രാത്രിയില്‍ സെക്‌സിയാകുന്ന ഫെയ്‌സ്ബുക്ക്…

രാത്രി ഫെയ്‌സ്ബുക്കില്‍ കാണുന്നവള്‍ വഴിപിഴച്ചവളാണ്, വലയിട്ടു പിടിക്കേണ്ടവളാണ് എന്നാണു മലയാളി പുരുഷന്‍മാരില്‍ വലിയ വിഭാഗത്തിന്റെ പൊതുധാരണ. ആദ്യമായി പരിചയപ്പെടുന്ന ആളായാലും ഒന്നു തോണ്ടിനോക്കും. ചാറ്റിങ് ‘സെക്സ്റ്റിങ്’ ആക്കി മാറ്റാന്‍ കൃത്യമായ വഴികളുണ്ട്. ‘ഹായ്’ മെസേജില്‍ തുടങ്ങി പത്താമത്തെയോ പന്ത്രണ്ടാമത്തെയോ മെസേജില്‍ വിഷയം സെക്‌സില്‍ എത്തി നില്‍ക്കും. ഹലോ, ഹായ്…അങ്ങനെ തുടങ്ങി കൃത്യം ആറാമത്തെ മെസേജ്: എത്ര വയസ്സുണ്ട്?… ഇരുപത്തെട്ട്. എനിക്കു മുപ്പത്. അപ്പോ കുഴപ്പമില്ല, എല്ലാം അറിയുന്ന പ്രായമല്ലേ. എന്ത്… …

Read More »

കുഞ്ചിരക്കോട്ട് കാളി: ചരിത്രസിനിമയുമായി പൃഥ്വിരാജ്

ഉറുമിക്ക് ശേഷം മറ്റൊരു ചരിത്രസിനിമയുമായി പൃഥ്വിരാജ് വരുന്നു. പഴയ വേണാട് രാജ്യത്തെ വീരന്മാരുടെ കഥ പറയുന്ന ചിത്രം വമ്പന്‍ ബജറ്റിലാകും ഒരുക്കുക. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചരിത്രത്തില്‍ വീരന്മാരായി വാഴ്ത്തപ്പെട്ടവരുടെ കഥ കൂടാതെ അധികം ആരും ചര്‍ച്ചചെയ്യുകയോ വാഴ്ത്തുകയോ ചെയ്യാത്ത വേണാട് രാജ്യത്തെ പോരാളികളുടെ വീരചരിത്രമാണ് ഇതില്‍ പറയുന്നത്. ചരിത്രപുരുഷനായ ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്ത ശിഷ്യനാണ് കുഞ്ചിരക്കോട്ട് കാളി എന്ന ചരിത്രകഥാപാത്രം. വേണാടിന്റെ യുദ്ധവീരന്മാരുടെ …

Read More »

നന്‍മയുടെ സുധി വാത്മീകം

ജീവിതത്തില്‍ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്നൊരു ചിത്രം, അങ്ങനെ വിശേഷിപ്പിക്കാം സു സു സുധി വാത്മീകത്തെ. പേരില്‍ നിന്ന് ഊഹിച്ചെടുക്കാവുന്നതു പോലെ ഇത് സുധി എന്ന ചെറുപ്പക്കാരന്റെ കഥയാണ്. വിക്കാണ് അയാളുടെ പ്രശ്‌നം. കുട്ടിക്കാലം തൊട്ടേ തനിക്ക് ഒരു കുറവുണ്ടെന്ന് സുധി വിശ്വസിച്ചു പോന്നു. സ്‌കൂളിലെ കൂട്ടുകാരും വഴിയില്‍ കാണുന്ന നാട്ടുകാരും എല്ലാം അയാളെ അങ്ങനെ വിശ്വസിപ്പിച്ചു എന്നു പറയാം. മുതിര്‍ന്നിട്ടും വിക്ക് സുധിയെ വിട്ടുപോയില്ല. വിക്കിനെ കുറിച്ചോര്‍ത്ത് രാവിലെ ഉണരുമ്പോള്‍ …

Read More »

നയന്‍താര വിക്രമിനൊപ്പം

കോളിവുഡില്‍ നമ്പര്‍ വണ്‍ നായികയായി തിളങ്ങുന്ന നയന്‍താര വിക്രത്തിന്റെ നായികയാകുന്നു. അരിമ തമ്പിയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിലാണ് നയന്‍സും വിക്രവും ആദ്യമായി ഒന്നിക്കുന്നത്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ വിക്രത്തിന് പോലീസ് വേഷമാണ്. അടുത്തവര്‍ഷം ആദ്യം ഷൂട്ടിങ് തുടങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷിബു തമീന്‍സാണ്. തനി ഒരുവന് പിന്നാലെ നാനും റൗഡി താനും ഹിറ്റായതോടെ തമിഴകത്ത് നയന്‍സിന് വന്‍ തിരക്കാണ്. മലയാളത്തില്‍ എ.കെ …

Read More »