Monday , May 16 2022
Breaking News

Entertainment News

ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ചത്, സിനിമ കണ്ട് ലാല്‍ജോസിന്റെ കമന്റ്

ആസിഫ് അലി നായകനായ കെട്ട്യോളാണെന്റെ മാലാഖ എന്ന ഏറ്റവും പുതിയ ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ ലാല്‍ജോസ്. ചിത്രത്തില്‍ ആസിഫിന്റെ അഭിനയത്തെയും സംവിധായകന്റെ പ്രതിഭയെയും പ്രശംസിച്ചുകൊണ്ടാണ് ലാല്‍ജോസിന്റെ പോസ്റ്റ്. കെട്ട്യോളാന്റെ മാലാഖ സംവിധാനം ചെയ്യുന്നത് നിസ്സാം ബഷീര്‍ ആണ്. ഒരു പുതിയ സംവിധായകന്‍ വരവറിയിച്ചിരിക്കുന്നുവെന്നും ആസിഫിന്റെ അഭിനയജീവിതത്തിലെ മികച്ച ചിത്രമായിരിക്കുമിതെന്നും ലാല്‍ജോസ് പറയുന്നു. ടാപ്പിങ് തൊഴിലാളിയുടെ വേഷത്തിലെത്തുന്ന ആസിഫിന്റെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലാല്‍ജോസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ‘ കെട്ട്യോളാണെന്റെ …

Read More »

നാടന്‍ പെണ്ണ് മോഡേണായി; 22 വര്‍ഷത്തിനുശേഷം ആ പഴയ കോണിപ്പടി കയറി മഞ്ജു

കാമ്പസ് പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും കഥ പറഞ്ഞ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു സിബി മലയിലിന്റെ സംവിധാനത്തില്‍ 1998-ല്‍ പുറത്തിറങ്ങിയ പ്രണയവര്‍ണങ്ങള്‍. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി, ബിജു മേനോന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിട്ടിരുന്നു. ചിത്രത്തിലെ പ്രധാന സെറ്റുകളില്‍ ഒന്നായിരുന്നു മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന ഹോസ്റ്റല്‍. ഇപ്പോള്‍ നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മ്മകളുമായി അന്നത്തെ ഹോസ്റ്റലിലെത്തിയിരിക്കുകയാണ് മഞ്ജു. ചതുര്‍മുഖം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് …

Read More »

ബിഗ് ബ്രദര്‍ അഥവാ വല്ല്യേട്ടന്‍

ഈ പതിറ്റാണ്ടിലെ ആദ്യ മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് സിദ്ദീഖ് സംവിധാനം ചെയ്ത ബിഗ് ബ്രദര്‍. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ കുടുംബബന്ധങ്ങളിലൂന്നിയുള്ള ത്രില്ലര്‍ ചിത്രമാണിത്. കുടുംബത്തിന് വേണ്ടി ചെറുപ്പത്തില്‍ തന്നെ കൊലപാതകിയായി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട സച്ചിദാനന്ദനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മാന്യമായി പെരുമാറുന്ന ഒരു തടവുപുള്ളിയാണ് ചിത്രത്തില്‍ സച്ചിദാനന്ദന്‍. എന്നിരുന്നാലും അകാരണമായി അയാളുടെ ശിക്ഷ 24 വര്‍ഷം നീട്ടിക്കൊണ്ടു പോകുന്നു. അതിനുള്ളിലേക്ക് കഥ …

Read More »

സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി

നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി. അടുത്ത സുഹൃത്തും മറാത്തി നടിയും നര്‍ത്തകിയുമായ തന്‍വി പാലവ് ആണ് വധു. സിദ്ധാര്‍ഥ് തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. എല്ലാവരുടേയും പ്രണയകഥ മനോഹരമാണ്. എന്നാല്‍, ഞങ്ങളുടേതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്. ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുള്‍ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലത്തേയും പാര്‍ട്ണര്‍ ഇന്‍ …

Read More »

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും; ഫസ്റ്റ്ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

ദൃശ്യം എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. കഴിഞ്ഞ ദിവസം കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടലില്‍ വച്ചു നടന്ന പൂജാ ചടങ്ങിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിട്ടത്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടൈറ്റില്‍ ഉള്‍ക്കൊള്ളുന്ന മോഷന്‍ പോസ്റ്ററും പുറത്തു വിട്ടി്ട്ടുണ്ട്. റാം എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. രമേഷ് പി. പിള്ളൈ, മിഥുന്‍ എസ്. പിള്ളൈ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സതീഷ് …

Read More »

55 സിനിമകളിലെ എന്റെ നായകന്‍’; താരത്തോടൊപ്പം സെല്‍ഫിയുമായി ശോഭന

അമ്പത്തഞ്ചു സിനിമകളില്‍ തന്റെ നായകനായി അഭിനയിച്ച താരത്തോടൊപ്പം സെല്‍ഫിയെടുത്ത് നടി ശോഭന. അടുത്തിടെ തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ വച്ച് നടന്ന എണ്‍പതുകളിലെ താരങ്ങളുടെ സംഗമവേളയില്‍ മോഹന്‍ലാലിനൊപ്പമെടുത്ത സെല്‍ഫി പങ്കുവെച്ച് നടി ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെ കുറിച്ചു. മുപ്പത്തിയാറു വര്‍ഷമായുള്ള സുഹൃത്ത്.. അമ്പത്തഞ്ചു സിനിമകളിലെ എന്റെ നായകന്‍.. ശ്രീ മോഹന്‍ലാല്‍..’ എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മലയാളത്തിന്റെ ഭാഗ്യജോടികളായി തിളങ്ങിയിരുന്ന നായകനെയും നായികയെയും വീണ്ടുമൊന്നിച്ചൊരു ഫ്രെയയിമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകരും.സാഗര്‍ ഏലിയാസ് ജാക്കി …

Read More »

മഞ്ജുവിന്റെ കൈയിലെ കണ്ണാടിച്ചില്ലിലെ വില്ലന്‍; സ്വന്തം സസ്പെന്‍സ് പുറത്തുവിട്ട് സംവിധായകന്‍

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രതി പൂവന്‍ കോഴി. ഉണ്ണി ആറിന്റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. മമ്മൂട്ടിയാണ് ‘വില്ലന്റെ’ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ കൈയിലെ കണ്ണാടിയില്‍ തെളിയുന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ മുഖമാണ് പോസ്റ്ററില്‍. ചിത്രത്തില്‍ വില്ലനായെത്തുന്നത് സംവിധായകന്‍ തന്നെയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം. …

Read More »

ഒരു കിലോ തക്കാളിക്ക് നാനൂറ് രൂപ; വിവാഹത്തിന് തക്കാളി ആഭരണങ്ങള്‍ ധരിച്ച് വധു

വിവാഹത്തിന് തക്കാളി ആഭരണങ്ങള്‍ അണിഞ്ഞ് പാകിസ്താനി വധു. പാകിസ്താനില്‍ തക്കാളി വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് തക്കാളി ആഭരണങ്ങള്‍ ധരിച്ച് വധു വിവാഹവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകയായ നൈല ഇനായത് ആണ് തക്കാളി ആഭരണങ്ങള്‍ അണിഞ്ഞിരിക്കുന്ന വധുവിന്റെ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വിവാഹവേദിയില്‍ ഇരിക്കുന്ന വധുവിനെ ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്‍ അഭിമുഖം ചെയ്യുന്ന രീതിയിലാണ് വീഡിയോ. നെക്ലേസ്, കമ്മല്‍, വള എന്തിന് ചുട്ടി പോലും തക്കാളി കോര്‍ത്ത് നിര്‍മിച്ചിരിക്കുന്നതാണ്. സ്വര്‍ണത്തിന്റെ …

Read More »

എന്റെ പുതിയ കുടുംബം; നവാബിന്റെ സഹോദരിമാര്‍ക്കും മരുമകള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് പൂജ

അടുത്തിടെയാണ് ബോളിവുഡ് നടി പൂജ ബത്രയും നടന്‍ നവാബ് ഷായും വിവാഹിതരായത്. മുംബൈയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങളും മറ്റും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നവാബിന്റെ കുടുംബത്തോടൊപ്പമുള്ള പൂജയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. നവാബ് ഷായുടെ സഹോദരിമാര്‍ക്കും മരുമക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് പൂജ പങ്കുവച്ചിരിക്കുന്നത്. എന്റെ പുതിയ കുടുംബം, സുന്ദരികളായ സഹോദരിമാരും മരുമക്കളും ചിത്രങ്ങള്‍ക്കൊപ്പം പൂജ കുറിച്ചു. ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. …

Read More »

ചിരിപൊട്ടിച്ച് പൃഥ്വിയും ധര്‍മജനും; ബ്രദേര്‍സ് ഡേ ടീസര്‍

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേര്‍സ് ഡേ ടീസര്‍ എത്തി. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യന്‍, മിയ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാര്‍. ധര്‍മജന്‍, വിജയരാഘവന്‍, കോട്ടയം നസീര്‍, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റുതാരങ്ങള്‍

Read More »