Monday , May 16 2022
Breaking News

Entertainment News

ഒടിയനിലേക്ക് കുട്ടി ലാലിനെ തേടുന്നു, നിബന്ധനകള്‍ ഇതാണ്

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരെ അണിനിരത്തി വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയനില്‍ അഭിനയിക്കാന്‍ അവസരം. 10 മുതല്‍ 14 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും 5 മുതല്‍ 7 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കുമാണ് അഭിനയിക്കാന്‍ അവസരം ലഭിക്കുക. മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും പ്രകാശ് രാജിന്റെയും ബാല്യകാലം അവതരിപ്പിക്കാനാണ് ഇവരെ തിരഞ്ഞെടുക്കുക. മോഹന്‍ലാലിന്റെ ബാല്യം അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് നല്ല മെയ് വഴക്കമുണ്ടാകണമെന്ന് നിബന്ധന യുണ്ട്. കളരി, ജിംനാസ്റ്റിക് എന്നിവ പരിശീലിച്ചവര്‍ക്കാണ് മുന്‍ഗണന. 16-18 …

Read More »

മലയാള സിനിമയുടെ ‘ആദ്യനായിക’ ചാന്ദ്നി വിവാഹിതയായി

മലയാളത്തിലെ ആദ്യ നായിക പി.കെ.റോസിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ചാന്ദ്നി വിവാഹിതയായി. ഇടപ്പഴിഞ്ഞി സ്വദേശിയായ വിഷ്ണുവാണ് വരന്‍. തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിലായിരുന്നു വിവാഹച്ചടങ്ങ്. ജെ.സി. ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലാണ് ചാന്ദ്നി റോസിയെ അവതരിപ്പിച്ചത്. ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ചാന്ദ്നി സിനിമയിലെത്തിയത്. റോസിയുടെ ജീവിതം തന്മയത്തോടെ അവതരിപ്പിച്ച ചാന്ദ്നി ചാന്ദ്നിക്ക് ചിത്രം ഏറെ പ്രശംസ നേടിക്കൊടുത്തു. ഇതുവരെ മൂന്നുചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനൊരുങ്ങുന്ന ‘വാക്കാണ്’ …

Read More »

മോഹന്‍ലാലിന്റെ മഹാഭാരതത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ

അബുദാബി: എം.ടി. വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാഖ്യാനമായ മഹാഭാരതത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ. ചിത്രത്തിന്റെ നിര്‍മാതാവ് ബി. ആര്‍. ഷെട്ടിയെയാണ് പ്രധാനമന്ത്രി തന്റെ പിന്തുണ അറിച്ചത്. ഇന്ത്യയുടെ അഭിമാനമായി മാറുന്ന ഈ ചിത്രത്തിനുവേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും മോദി ഷെട്ടിക്ക് അയച്ച കത്തില്‍ പറഞ്ഞു. ചിത്രത്തിനുള്ള പിന്തുണ ഉറപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ജൂണ്‍ ഏഴിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനുള്ള സന്ദര്‍ശനാനുമതി ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തിന്റെ …

Read More »

ലാലിന്റെ മഹാഭാരതം മലയാളത്തില്‍ രണ്ടാമൂഴം തന്നെ

അബുദാബി: എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം എന്ന ചിത്രം മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരില്‍ തന്നെയാവും റിലീസ് ചെയ്യുക. ചിത്രത്തിന്റെ നിര്‍മാതാവും വ്യവസായിയുമായ ബി.ആര്‍. ഷെട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരില്‍ തന്നെയാവും ഇത് പുറത്തിറങ്ങുക എം.ടി.യുടെ രണ്ടാമൂഴം എന്ന നോവലിനെ അധികരിച്ച് ഒരുക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന് പേരിടരുതെന്നും അങ്ങിനെ പേരിട്ടാല്‍ …

Read More »

ഡി.ഐ.ജിക്കൊപ്പമുള്ള കാര്‍യാത്ര: ഇനി മിണ്ടാതിരിക്കാനാവില്ല; മറുപടിയുമായി നടി അര്‍ച്ചന

ഡി.ഐ.ജിക്കൊപ്പം കാര്‍യാത്ര നടത്തിയതിന്റെ പേരില്‍ താന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു കഴമ്പുമില്ലെന്ന് സീരിയല്‍ താരം അര്‍ച്ചന സുശീലന്‍. പ്രചരണങ്ങള്‍ ഒരുപാട് ആയപ്പോഴാണ് താന്‍ ഫെയ്സ്ബുക്ക് പേജില്‍ നേരിട്ട് ലൈവായി വന്ന് വിശദീകരണം നല്‍കുന്നതെന്നും അര്‍ച്ചന വിശദമാക്കുന്നു. മാത്രമല്ല സംഭവത്തെക്കുറിച്ച് വിശദമായ ഒരു കുറിപ്പും അര്‍ച്ചന പങ്കുവച്ചിട്ടുണ്ട്. എന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല. കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടില്‍ സമയം ചെലവഴിക്കുകയാണ്. എനിക്കൊപ്പം ഇപ്പോള്‍ അച്ഛനും സഹോദരിയും മറ്റ് …

Read More »

മഞ്ജു ലാല്‍ ഫാനാവുന്ന മോഹന്‍ലാലിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

മഞ്ജു വാര്യര്‍ കട്ട മോഹന്‍ലാല്‍ ഫാനാവുന്ന ചിത്രം മോഹന്‍ലാലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകന്‍. ഇന്ദ്രജിത്തും മഞ്ജുവും അണിനിരക്കുന്ന പോസ്റ്ററുകളാണ് പുറത്തിറക്കിയത്. ഇന്ദ്രജിത് സേതുമാധവനും മഞ്ജു മീനുക്കുട്ടിയുമാണ് ചിത്രത്തില്‍. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്‌ലൈനിലാണ് ചിത്രം വരുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം. ഗാനങ്ങള്‍: …

Read More »

ഞെട്ടിച്ചു…! ചരിത്രം കുറിക്കും ഈ ബാഹുബലി

ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചൊരു ചിത്രത്തിന്റെ തുടര്‍ച്ച എടുക്കുക എന്നത് ഏതൊരു സംവിധായകന്റേയും നിര്‍മാതാവിന്റേയും അതിലെ അഭിനേതാക്കളുടേയും സാങ്കേതിക വിദഗ്ധരുടേയും വെല്ലുവിളി തന്നെയാണ്. ആദ്യ ചിത്രത്തിന്റെ അതേ മാറ്റോടുകൂടി രണ്ടാം ഭാഗവും എടുക്കുക എന്നത് എളുപ്പമല്ല. പ്രേക്ഷകര്‍ അതെങ്ങനെ സ്വീകക്കും എന്ന ആശങ്ക വേറെ. ഈ ആശങ്കകളെയെല്ലാം തൂത്തെറിഞ്ഞിരിക്കുകയാണ് ബാഹുബലി- ദ കണ്‍ക്ലൂഷന്‍. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായി, അതിനെ വെല്ലുന്ന തരത്തിലാണ് രാജമൗലി രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്ന് പറയാതെ …

Read More »

കരുത്തനായി ബാഹുബലി, മയിലഴകില്‍ ദേവസേന

റിലീസിന് രണ്ട് ദിവസം ബാക്കിനില്‍ക്കേ രണ്ടാം ബാഹുബലിയിലെ പുതിയ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അമരേന്ദ്ര ബാഹുബലിയുടെയും ദേവസേനയുടെ കഥാപാത്രങ്ങളുടെ പുതിയ ലുക്കാണ് ബാഹുബലിയുടെ ട്വിറ്റര്‍ പേജിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

Read More »

തട്ടിക്കൊണ്ടുപോകല്‍; വിശദീകരണവുമായി വരലക്ഷ്മി

നടി വരലക്ഷ്മി ശരത്കുമാറിനെ തട്ടിക്കൊണ്ടുപോയി എന്ന് ട്വിറ്ററില്‍ വ്യാജ പ്രചരണം. വരലക്ഷ്മി കിഡ്നാപ്പ്ഡ് എന്ന ഹാഷ്ടാഗില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താരത്തിന്റെവ ചിത്രം പ്രചരിച്ചിരുന്നു. കൈകെട്ടി വായ്മൂടിക്കെട്ടി വരലക്ഷ്മി കിടക്കുന്ന ചിത്രമാണ് വ്യപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. സംഭവം വൈറലായപ്പോള്‍ ചിത്രത്തെക്കുറിച്ച് വിശദീകരണവുമായി വരലക്ഷ്മി രംഗത്തെത്തി. പ്രചരിക്കുന്ന ചിത്രം തന്റെ അടുത്ത തമിഴ് ചിത്രത്തില്‍ നിന്നുള്ളതാണെന്നും തട്ടിക്കൊണ്ടുപോയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്നും വരലക്ഷ്മി പറയുന്നു. ഞാനിപ്പോള്‍ സേവ് ശക്തി ക്യാമ്പയിന്റെ …

Read More »

പുത്തന്‍ സൂപ്പര്‍ഹിറ്റ് സിനിമകളുടെ വ്യാജപതിപ്പുകള്‍ പകര്‍ത്തി നല്‍കി : മൊബൈല്‍ കടകളില്‍ റെയ്ഡ് – 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്:പുലിമുരുകന്‍, ഒപ്പം തുടങ്ങിയ പുത്തന്‍ സൂപ്പര്‍ഹിറ്റ് സിനിമകള്‍ പകര്‍ത്തി നല്‍കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കാസര്‍കോട്ടും, കാഞ്ഞങ്ങാട്ടും മൊബൈല്‍ കടകളില്‍ പൊലീസ് റെയ്ഡ്. രണ്ടുപേര്‍ അറസ്റ്റില്‍. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ ഒരു മൊബൈല്‍ ഷോപ്പില്‍ നടത്തിയ റെയ്ഡില്‍ പുലിമുരുകന്‍, ഒപ്പം, ഇരുമുഖന്‍ തുടങ്ങിയ സിനിമകള്‍ കമ്പ്യൂട്ടറില്‍ നിന്നും പൊലീസ് പിടിച്ചു. ആവശ്യക്കാര്‍ക്ക് കമ്പ്യൂട്ടറില്‍ നിന്ന് ഇതിന്റെ പകര്‍പ്പ് എടുത്തു കൊടുക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കടയുടമയെ അറസ്റ്റ് ചെയ്തു. ആന്റി പൈറസി …

Read More »